ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്; ഇല്ലാക്കഥ പ്രചരിപ്പിക്കുന്നവരോട് ജോണി ആന്റണി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആറാട്ട്. ഒരിടവേളയ്ക്ക് ശേഷ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന നല്ല അഭിപ്രായമാണ് കൂടുതലും ലഭിക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങളും തലപൊക്കുന്നുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വ്യാജ പ്രചരണത്തെ കുറിച്ച് സംവിധായകനും നടനുമായ ജോണി ആന്റണി. ഒരു മികച്ച എന്റര്‍ടെയ്‌നറാണ് ആറാട്ടെന്നാണ് ജോണി ആന്റണി പറയുന്നത്.

mohanlal,

ലാലേട്ടന്‍ ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. എണ്‍പതുകളിലെയൊക്കെയുള്ള ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുന്നുണ്ട്,' ജോണി ആന്റണി പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ... 'ലാലേട്ടന്‍ ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.എണ്‍പതുകളിലെയൊക്കെയുള്ള ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുന്നുണ്ട്'.

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സിനിമ കാണരുത്.കാശ് കൊടുത്ത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പറയരുത്. ചിലര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവണതകള്‍ വന്നിട്ട് അധികമായിട്ടില്ല. എന്തിനേയും നെഗറ്റീവായി കണ്ട് സന്തോഷമടയുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരെ ദ്രോഹിക്കുന്ന സമയം സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെ,' ജോണി ആന്റണി പറഞ്ഞു.

ആറാട്ട് സിനിമയെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആറാട്ടിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ഈ സിനിമയ്ക്ക് മാത്രമല്ല എല്ലാ സിനിമകള്‍ക്കെതിരെയും നടക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ട്കെട്ട് ഒന്നിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. നെയ്യാറ്റിന്‍ക്കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍ കരയില്‍ നിന്ന് ഒരു പ്രത്യേക ആവശ്യവുമായി പാലക്കാട്ടേയ്ക്ക് എത്തുന്ന ഗോപന് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

മോഹന്‍ലാലിനോടൊപ്പം വന്‍താരനിരയാണ് ആറാട്ടില്‍ അണിനിരന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയത്ത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥാണ് സിനിമയിലെ നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X