twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അനാവശ്യമായ ഒന്നും ആവശ്യപ്പെട്ടിട്ടില്ല', അടുത്ത് ഇരുത്തി പുകഴ്ത്തുന്നതല്ല, സംവിധായകനെക്കുറിച്ച് ജോണി ആന്റണി

    |

    മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് നടനും സംവിധായകനുമായ ജോണി ആന്റണി. സിഐഡി മൂസ സംവിധാനം ചെയ്ത് വമ്പൻ ഹിറ്റുകളിലേക്ക് എത്തിയപ്പോഴാണ് സംവിധായകൻ ജനപ്രീതി നേടാൻ തുടങ്ങിയത്. പിന്നീട് കൊച്ചി രാജാവ്, തുറുപ്പ് ഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി സംവിധായകന്റെ കരിയർ സൂപ്പർ ആക്കിയിരുന്നു. എന്നാൽ 2016 ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തോപ്പിൽ ജോപ്പൻ എന്ന സിനിമയോട് കൂടി സംവിധായക ജോലിയിൽ നിന്ന് ഇടവേള എടുത്ത് അഭിനയത്തിൽ സജീവമാകുകയായിരുന്നു.

    ഇന്ന് അദ്ദേഹം അത്യാവശ്യം തിരക്കുള്ള നടന്മാരിൽ ഒരാളാണ്. ഈ വർഷം മാത്രം എട്ടോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അതിൽ തന്നെ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇനി പുതുതായി റിലീസിന് തയ്യാറെടുക്കുന്നത് പാൽതു ജാൻവർ ആണ്. സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

    പുതുമുഖ സംവിധായകൻ

    പുതുമുഖ സംവിധായകനായ സംഗീത് പി രാജനാണ് പാൽത്തു ജാൻവർ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ ജോണി ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൻ്റെ സംവിധായകൻ സംഗീത് പി രാജനെക്കുറിച്ച് ജോണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചും ജോണി ആന്റണി പറഞ്ഞത്.

    ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

    അനാവശ്യമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല

    സംവിധായകനിൽ നിന്ന് അഭിനേതാവിലേക്ക് വന്നപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് അവതാരക ചോദിപ്പോൾ അതിന് മറുപടി പറയവെയാണ് സംവിധായകനെക്കുറിച്ചും ജോണി പറഞ്ഞത്.

    'ഞങ്ങള്‍ക്ക് സംഗീതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകും. നമ്മള്‍ കൃത്യ സമയത്തെത്തിയാല്‍ അല്ലെങ്കില്‍ കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്താല്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള റിസല്‍ട്ട് കിട്ടുമെന്ന ബോധ്യം എനിക്കുണ്ട്. അപ്പോള്‍ നമ്മള്‍ക്കെന്താണോ ഒരാര്‍ട്ടിസ്റ്റില്‍ നിന്നും ആവശ്യമുള്ളത്, അത് തിരിച്ചു നല്‍കാന്‍ നമ്മുക്ക് കഴിയും. അതാണ് ഞങ്ങൾ നല്‍കിയിട്ടുള്ളതും'.

    'അനാവശ്യമായി ഒന്നും സംഗീത് ആവശ്യപ്പെട്ടിട്ടില്ല. സിനിമക്ക് വേണ്ട കാര്യങ്ങൾ മാത്രമേ അദ്ദേഹം ചോദിച്ചിട്ടുള്ളു. അതിനു നമ്മള്‍ കൂടെ നിക്കണമല്ലോ, എന്നാലല്ലേ സിനിമ നന്നാവുകയുള്ളു. വളരെ അച്ചടക്കത്തോടെയാണ് സംഗീത് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്', ജോണി വ്യക്തമാക്കി.

    മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രിമാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

    പുകഴ്ത്തി പറയുന്നത് അല്ല

    'ഞാന്‍ സംഗീതിനെ ഇരുത്തികൊണ്ട് പുകഴ്ത്തി പറയുന്നതല്ല.എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് അങ്ങനെ തന്നെ പറയും. പക്ഷെ വളരെ ഭംഗിയായിട്ട് സംഗീത് അത് നിര്‍വഹിച്ചിട്ടുണ്ട്. ബേസിലും ഞാനും ദിലീഷ് പോത്തനും ഒക്കെ അടങ്ങിയ ഒരു സീനുണ്ട്. ആ ഭാഗങ്ങളൊക്കെവളരെ മനോഹരമായിട്ടാണ് സംഗീത് സംവിധാനം ചെയ്തിരിക്കുന്നത്',ജോണി കൂട്ടിച്ചേർത്തു.

    ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

    പാൽതു ജാൻവർ

    ഒരു ​ഗ്രാമത്തിലേക്ക് പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ എത്തുന്നത്. , ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

    Read more about: johny antony
    English summary
    Johny Antony talk about His new film Palthu Janwar And the movie director Sangeeth P Rajan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X