For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തി ജോണി ജോണി യെസ് അപ്പ! പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ! കാണൂ!

  |

  കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കണ്ണൂര്‍ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പുഷ്ടമാണ്. ഹ്യൂമര്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടൈനറായ സിനിമ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്.അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് സിനിമകളുടെ റിലീസും മാറ്റി വെച്ചിരുന്നു. നാളുകള്‍ക്ക് ശേഷം മലയാള സിനിമ പഴയ പ്രൗഢിയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നൊന്നായി റിലീസ് ചിത്രങ്ങള്‍ എത്തുകയാണ്. ഇത്തവണ നാല് സിനിമകളാണ് പ്രേക്ഷക സമക്ഷം എത്തുന്നത്. അനു സിത്താരയും കുഞ്ചാക്കോ ബോബനും ജോണി ജോണി യെസ് അപ്പയിലൂടെ വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയരുക്കിയത് ജോജി തോമസാണ്.

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിനി ടോം, ഷറഫുദ്ദീന്‍, മംമ്ത മോഹന്‍ദാസ്, ഷാജോണ്‍, നെടുമുടി വെണു, വിജയരാഘവന്‍, ഗീത, റെയ്ജന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിയേറ്ററുകളിലേക്കെത്തിയ ജോണി ജോണി യെസ് അപ്പയുടെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് കൂടുതലറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  ആരാണ് ജോണി?

  ആരാണ് ജോണി?

  ജോണി ജോണി യെസ് പപ്പ എന്ന റൈം നമുക്ക് സുപരിചിതമാണ്. പേരില്‍ത്തന്നെ ആകാംക്ഷയുണര്‍ത്തുന്നുണ്ട് ഈ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയായിരിക്കാം ഇതെന്ന സൂചനയും പേരിലൊളിഞ്ഞു കിടക്കുന്നുണ്ട്. അത് ശരിയാണെന്ന് ട്രെയിലര്‍ വ്യക്തമാക്കിയിരുന്നു. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി മാത്രം തിളങ്ങി നിന്ന കുഞ്ചാക്കോ ബോബന്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. ടൈറ്റില്‍ കഥാപാത്രമായ ജോണിയെ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. മൂന്ന് ആണ്‍മക്കളും അവരുടെ പിതാവും തമ്മിലുള്ള ആത്മബന്ധവും അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായെത്തുന്നവരുമൊക്കെയായാണ് സിനിമ മുന്നേറുന്നത്.

   ആദമിന്റെ വരവ്

  ആദമിന്റെ വരവ്

  ടിനി ടോം, ഷറഫുദ്ദീന്‍, കുഞ്ചാക്കോ ബോബന്‍ ഈ മൂന്നുപേരാണ് സഹോദരങ്ങളായി എത്തുന്നത്. വിജയരാഘവനാണ് ഇവരുടെ പിതാവിന്റെ വേഷം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ജോണിയുടെ ജീവിതത്തിലേക്ക് ആദമെന്ന കഥാപാത്രം എത്തുന്നതും തുടര്‍ന്ന് സംബവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമായാണ് സിനിമ മുന്നേറുന്നത്. ജോണിയുടെ ജീവിതത്തിലെ തന്നെ പ്രധാന വഴിത്തിരിവായി മാറുകയാണ് ആദമെന്ന കഥാപാത്രം. മാസ്റ്റര്‍ സനൂപാണ് ആദമെന്ന കഥാപാത്രമായി എത്തുന്നത്.

  ഗീതയുടെ തിരിച്ചുവരവ്

  ഗീതയുടെ തിരിച്ചുവരവ്

  പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ഗീതയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജോണിയുടെയും സഹോദരങ്ങളുടെയും അമ്മയായാണ് താരമെത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുകാലത്ത് സൂപ്പര്‍ നായികയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഗീത. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. രണ്ടാം വരവിലും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

  നായികമാരായി അനുവും മംമ്തയും

  നായികമാരായി അനുവും മംമ്തയും

  കുഞ്ചാക്കോ ബോബനും അനു സിത്താരയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അനുവിനെ നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാടന്‍ കഥാപാത്രമായാണ് ഇത്തവണ താരമെത്തുന്നത്. അനു സിത്താരയെക്കൂടാതെ മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

  റെയ്ജന്റെ അരങ്ങേറ്റം

  റെയ്ജന്റെ അരങ്ങേറ്റം

  ആത്മസഖിയെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ റെയ്ജന്‍ ഈ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറുകയാണ്. മുഴുനീള കഥാപാത്രമല്ലെങ്കില്‍ക്കൂടിയും സുപ്രധാനമായ കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. മണവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ആത്മസഖിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരമ്പര അവസാനിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ താരത്തോട് അടുത്ത പ്രൊജക്റ്റിനെക്കുറിച്ച് ചോദിച്ചിരുന്നു. റിലീസിന് തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു റെയ്ജന്‍ ഇക്കാര്യം പങ്കുവെച്ചത്.

  ആ ഫോട്ടോ ഷൂട്ട് വള്‍ഗറാണെന്ന് ഭര്‍ത്താവിന് തോന്നിയിട്ടില്ല!അദ്ദേഹമാണ് തന്നെ പിന്തുണച്ചതെന്നും ശ്രുതി

  English summary
  Johny Johny yes appa film audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X