'ജൂനിയർ വാണി വിശ്വനാഥ് സൂപ്പർ..., മൂന്ന് പേരും മക്കളാണോ..?'; പിറന്നാൾ ദിനത്തിൽ കുടുംബചിത്രവുമായി ബാബുരാജ്!
വർഷങ്ങളേറെയായി മലയാളികൾ നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് നടൻ ബാബുരാജിന്റേത്. വില്ലൻ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖങ്ങളിലൊന്ന് ബാബുരാജിന്റേത്. രാവണപ്രഭുവിലെ നടേശനെയൊന്നും പ്രേക്ഷകർ ഒരു കാലത്തും മറക്കാൻ ഇടയില്ല. പിന്നീട് വില്ലനിൽ നിന്നും അടി കൊള്ളുന്ന ഗുണ്ടകളുടെ ലിസ്റ്റിൽ നിന്നും മാറി കോമഡി വേഷങ്ങളും സഹനടൻ വേഷങ്ങളും താരം കൈകാര്യം ചെയ്ത് തുടങ്ങിയതോടെ ബാബുരാജിന്റെ ആരാധകർ വർധിച്ചു.
സോൾട്ട് ആന്റ് പെപ്പറിനുശേഷം ബാബുരാജിനെ കാണുമ്പോൾ രണ്ട് രാധാസ് എന്ന ഡയലോഗും മനസിലേക്ക് വരുന്ന സ്ഥിതിയായി. മസിലുള്ള ശരീരവും വെച്ച് കോമഡി ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും ബാബുരാജ് തെളിയിച്ചു. അതുപോലെ താരം സ്വഭാവ നടനായി എത്തിയ ജോജി എന്ന സിനിമയും ബാബുരാജിന്റെ കഥാപാത്രവും ഏറെ ചർച്ചയായിരുന്നു.

ഒടിടി റിലീസായ ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രം ബാബുരാജ് അവിസ്മരണീയമാക്കിയിരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെയും പ്രത്യേകിച്ച് ബാബുരാജിന്റെ കഥാപാത്രത്തേയും വാഴ്ത്തുകയുണ്ടായി. ചിത്രത്തിൽ ബാബുരാജ് പറയുന്ന ജോമോന്റെ ബൈബിൾ മനസാക്ഷിയാണെന്ന ഡയലോഗാണ് ഏറെ ശ്രദ്ധ നേടിയതാണ്.
മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. കൈനിറയെ സിനിമകളുമായി ഇപ്പോഴും മലയാള സിനിമയിൽ സജീവമായിട്ടുള്ള ബാബുരാജ് സോഷ്യൽമീഡിയയിലും ആക്ടീവാണ്. ഇപ്പോഴിതാ തന്റെ പിറന്നാളിനോട് അനുബന്ധിച്ച് ബാബുരാജ് പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രമാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ചിത്രം ബാബുരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. ഫോട്ടോ അതിവേഗത്തിൽ ശ്രദ്ധനേടി. മാത്രമല്ല നിരവധി കമന്റുകളും ലൈക്കുകളുമെല്ലാം ആരാധകർ കുറിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബ ചിത്രം കണ്ട് ഏറ്റവും കൂടുതൽ വന്ന കമന്റ് ബാബുരാജിന്റെ മക്കൾ മൂന്നുപേരുമാണോ ചിത്രത്തിൽ എന്നതായിരുന്നു.
രണ്ട് ആൺകുട്ടികളും ഒരു പെൺക്കുട്ടിയും ബാബുരാജിനും വാണി വിശ്വനാഥിനുമൊപ്പം ഇരിക്കുന്നത് ഫോട്ടോയിൽ കാണാം. എന്നാൽ രണ്ടാം ഭാര്യ വാണി വിശ്വനാഥുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. അതേസമയം ആദ്യ ഭാര്യയിലും അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.

അഭയ്, അക്ഷയ് എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ബാബുരാജ് രണ്ട് വിവാഹം കഴിച്ചതാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അറിയുന്നവര്‍ക്ക് തന്നെ ആദ്യഭാര്യ ആരാണെന്ന് അറിയില്ലായിരുന്നു. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനായ അഭയിയുടെ വിവാഹ നിശ്ചയ വീഡിയോ പുറത്ത് എത്തിയതോടെയാണ് ബാബു രാജിന്റെ ആദ്യ ഭാര്യയെ പ്രേക്ഷകര്‍ കാണുന്നത് പോലും.
ബാബുരാജിന്റെ പുത്തൻ ഫാമിലി ഫോട്ടോ വൈറലായതോടെ ലഭിച്ചതിൽ മറ്റ് ചില കമന്റുകൾ ബാബുരാജിന്റെ മകൾ ആർച്ചയെ കുറിച്ചുള്ളതായിരുന്നു. ജൂനിയർ വാണി വിശ്വനാഥ് സൂപ്പർ എന്ന നിരവധി കമന്റുകൾ ആർച്ചയെ കുറിച്ച് വന്നിട്ടുണ്ട്. സെലിബ്രിറ്റി കിഡ്സാണെങ്കിലും ബാബുരാജിന്റെ മക്കളൊന്നും സിനിമക്കാരുടെ പരിപാടികളെ സ്ഥിരം സാന്നിധ്യങ്ങളല്ല.
വാണി വിശ്വനാഥും സിനിമക്കാരുടെ പരിപാടികളിൽ അധികം പങ്കെടുക്കാറില്ല. സോഷ്യൽമീഡിയയിലും അത്ര സജീവമല്ല. തന്നെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തിയാണ് വാണി വിശ്വനാഥ് എന്നാണ് മുമ്പൊരിക്കൽ ഭാര്യയെ കുറിച്ച് സംസാരിച്ച് ബാബുരാജ് പറഞ്ഞത്. 1998 ലാണ് വാണിയെ ബാബുരാജ് പരിചയപ്പെടുന്നത്.
നാല് വര്‍ഷം കഴിഞ്ഞ് വിവാഹിതരായി. താരത്തിന്റെ മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ചയും നാലാമത്തെ മകനും വിദ്യാർത്ഥികളാണ്.


Click it and Unblock the Notifications











