പഴയ ജോജു ഇനി സിനിമയിൽ ഉണ്ടാകില്ല, പുതിയ രൂപമാറ്റത്തെ കുറിച്ച് നടൻ

സംവിധായകൻ മർട്ടിൻ പ്രക്കാട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്. ജോജു ജോർജ്, നിമിഷ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ജോജു ജോർജ്. നായാട്ടിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടൻ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി നടൻ ശരീരഭാരം കൂട്ടിയിരുന്നു. ജോജു ജോർജിന്റെ 40ാം മത്തെ പോലീസ് കഥപാത്രമാണിത്.

ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം വൈറലാകുന്നു

ജോസഫ് സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് നായാട്ടിന്റെ കഥ കേൾക്കുന്നത്. കേട്ടപ്പോൾ തന്നെ ഇഷ്ടമായെന്നും ജോജു പറയുന്നു. അത്രയ്ക്ക് ഹെവി കഥാപാത്രമാണ് മണിയൻ എന്നും നടൻ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ

നായട്ട്  സിനിമ കഥ

നായാട്ടിന്റെ കഥ ആദ്യം കേട്ടതു ഞാനാണ്. 'ജോസഫി'ന്റെ സമയത്തു കേട്ട കഥ പിന്നീടു പല ചർച്ചകളിലൂടെ കടന്നുപോയി. കേട്ടപ്പോൾത്തന്നെ ഏറെ ഇഷ്ടമായ കഥ പിന്നീട് മാർട്ടിൻ പ്രക്കാട്ടിനോടു പറഞ്ഞു. കഥ പറയുന്ന സമയത്ത് ഞാൻ അതിൽ അഭിനയിക്കുമെന്നു വിചാരിച്ചതേയില്ല. പക്ഷേ, ദൈവനിയോഗം പോലെ ആ കഥാപാത്രം എന്റെ അടുക്കലെത്തി. ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. അത്രയും ഹെവി കഥാപാത്രമാണ് മണിയൻ.

പോലീസ് കഥാപാത്രം

ജോജു ജോർജ്ജിന്റെ 40ാംമത്തെ പോലീസ് കഥാപാത്രമാണ് നായാട്ടിലേത്. പോലീസ് കഥാപാത്രങ്ങൾ തേടിയെത്തുന്നതിനെ കുറിച്ചും ജോജു അഭിമുഖത്തിൽ പറഞ്ഞു. പൊക്കവും വണ്ണവുമുള്ളതു കൊണ്ട് ഏറെയും വന്നിട്ടുള്ളതു പോലീസ് കഥാപാത്രങ്ങളാണ്. ഈ കഥാപാത്രത്തെ നേരത്തേ കേട്ടു പരിചയമുള്ളതു കൊണ്ട് ഞാനും കഥാപാത്രത്തിന് ഒരു രൂപം നൽകി. എന്റെ ഏറ്റവും തടി കൂടിയ അവസ്ഥയിലുള്ള കഥാപാത്രമാണ്. 132 കിലോ ഭാരമുണ്ട് മണിയനെന്ന പോലീസിന്.

 മാർട്ടിൻ പ്രക്കാട്ടുമായുള്ള അടുപ്പം

സംവിധായകൻ മാർട്ടിൻ പ്രക്കാട്ടുമായുള്ള ബന്ധത്തെ കുറിച്ചും നടൻ പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാർട്ടിൻ പ്രക്കാട്ട്. എന്നെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള ആളും മാർട്ടിനാണ്. കഥാപാത്രം മോശമായാൽ 'എന്തു വളിപ്പാടാ ഇത്' എന്നു പറയുകയും എന്നാൽ നന്നായാൽ മിണ്ടില്ല. . അതുകൊണ്ട് തന്നെ മാർട്ടിനെക്കൊണ്ട് നല്ലതു പറയിപ്പിക്കുക എന്നതാണ് 'നായാട്ട്' ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും നന്നായെന്ന് എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ, മറ്റു പലരോടും പറഞ്ഞതായി അറിഞ്ഞുവെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.

ശരീരഭാരം കുറക്കും

ജീവിത്തിലെ ഏറ്റലും വലിയ ഇഷ്ടങ്ങളാണ് സിനിമയും കുടുംബവും. അവരോടൊപ്പമുള്ള സമയം വളരെ പ്രിയപ്പെട്ടതാണ്.
ഇപ്പേൾ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കൽ നന്നായി കുറച്ചു. 132 കിലോയിൽ നിന്ന് 100 -105 കിലോയിൽ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളിൽ അഭിനയിക്കുന്നുള്ളൂവെന്നും ജോജു പറഞ്ഞു.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X