മമ്മൂട്ടിയുമായി ഒരു ഗുഡ് മോണിംഗ് ഗുഡ് നൈറ്റ് ബന്ധം മാത്രമായിരുന്നു, എന്നിട്ടും സഹായിച്ചു...

ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിൽ എത്തി ഇപ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് ജോജു ജോർജ്. 1995 ൽ മഴവില്ല് കൂടാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ജീവിതം ആരംഭിച്ചത്. തുടക്കം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നുവെങ്കിലും ജോജു പിന്നീട് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കോമഡി, വില്ലൻ, നടൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കയ്യിൽ ഭഭ്രമാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ജോജുവിനുള്ളത്. മമ്മൂട്ടി ചിത്രമായ ദാദാസാഹിബിലായിരുന്നു നടൻ ആദ്യമായി ഡയലോഗ് പറഞ്ഞത് . കൂടാതെ മെഗാസ്റ്റാർ ചിത്രങ്ങളിൽ സജീവമാണ് ജോജു. ഇപ്പോഴിത സിനിമ കരിയറിൽ മമ്മൂട്ടി ചെയ്തു തന്നെ സഹായത്തെ കുറിച്ച് ജോജു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മുക്കയിലൂടെ നിരവധി സിനിമകൾ ലഭിച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു .

ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്  ബന്ധം

ഒരു ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് ബന്ധം മാത്രമാണ് എനിക്കും മമ്മുക്കയ്ക്കുമിടയില്‍ ഉണ്ടായിരുന്നത്. മമ്മുക്ക രാവിലെ സെറ്റിലെത്തുമ്പോൾ ഞാൻ ഒരു ‘ഗുഡ് മോണിംഗ്' പറയും മമ്മുക്കയും തിരിച്ച് പറയും, അത് പോലെ രാത്രിയിൽ മടങ്ങി പോകാൻ നേരം ഒരു ഗുഡ് നൈറ്റ് പറയും, മമ്മുക്ക അപ്പോഴും തിരിച്ച് പറയും. ആ ഒരു ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്.

മമ്മൂക്കനൽകിയ സിനിമ

എന്നിട്ടും മമ്മുക്ക എനിക്ക് സിനിമകൾ നൽകി. ആദ്യമായി മമ്മുക്കയുടെ പട്ടാളം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ചെയ്യുന്നത്. പിന്നെ ലാൽജോസ് സാറിനോടും വലിയ കടപ്പാടുണ്ട്. ‘പുള്ളിപുലിയും ആട്ടിൻകുട്ടിയും' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം എനിക്ക് അദ്ദേഹം നൽകി. അത് എനിക്ക് ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. പിന്നെ അനൂപ് മേനോനും, അദ്ദേഹം തിരക്കഥ രചിക്കുന്ന സിനിമകളിൽ എനിക്ക് നല്ല വേഷങ്ങൾ നൽകിയിട്ടുണ്ട്. ഒടുവിൽ ഇപ്പോഴിതാ ജോഷി സാറിന്റെ സിനിമയിൽ ഹീറോയായി അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു'. ജോജു പറയുന്നു.

   മമ്മൂട്ടി  ചിത്രങ്ങളിൽ സജീവം

മമ്മൂട്ടി ചിത്രങ്ങളിൽ സജീവമാണ് ജോജു. മെഗാസ്റ്റാർ ചിത്രമായ ദാദസാഹിബിലായിരുന്നു ആദ്യമായി ഡയലോഗ് പറഞ്ഞത്. കൂടാതെ പട്ടാളത്തിലെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ വണ്ണിലും നടൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ​ഒ​രു​ ​സി​നി​മ​ ​പോ​ലും​ ​മോ​ശ​മാ​യി​ ​സം​ഭ​വി​ച്ചി​ട്ടി​ല്ലെന്നും വിവിധ ഘട്ടങ്ങളിലായി കൃത്യമായ ബ്രേക്ക് നൽകിയ ചിത്രങ്ങൾ ആയിരുന്നുവെന്നും നേരത്തെ നൽകിയ ഒരു ജോജു പറഞ്ഞിരുന്നു.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
 സിനിമയിലെ സുഹൃത്തുക്കൾ

എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് ജോജു. സംവിധായകൻ ലാ​ൽ​ജോ​സ്,​ ​ബി​ജു​ ​മേ​നോ​ൻ,​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​മ​മ്മൂ​ക്ക,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​തു​ട​ങ്ങി​യവരാണ് നടന്റെ അടുത്ത സുഹൃത്തുക്കൾ. സിനിമയിൽ വിവിധ ഘട്ടങ്ങളിൽ ഒ​രു​പാ​ട് ​പേ​ർ​ ​സ​ഹാ​യി​ച്ചിട്ടുണ്ടെന്നും,​ ​ബി​ജു​ ​മേ​നോ​നു​മാ​യു​ള്ള​ ​സൗ​ഹൃ​ദം​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നെന്നും കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ​അ​തു​പോ​ലെ​ ​ഞാ​ൻ​ ​ആ​രാ​ധി​ക്കു​ക​യും​ ​സ്‌​നേ​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മ​മ്മൂ​ക്ക.​ ​ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​അ​ദ്ദേ​ഹം​ ​എ​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു- നടൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X