»   » കാശുണ്ടായിട്ടൊന്നുമല്ല നിര്‍മ്മാണം ഏറ്റെടുത്തത്, 'ഉദാഹരണം സുജാത'യെക്കുറിച്ച് ജോജു പറയുന്നു !!

കാശുണ്ടായിട്ടൊന്നുമല്ല നിര്‍മ്മാണം ഏറ്റെടുത്തത്, 'ഉദാഹരണം സുജാത'യെക്കുറിച്ച് ജോജു പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഉദാഹരണം സുജാത. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയാണ് ഇവരുടെ ഉടമസ്ഥതയില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. ദ സീന്‍ സ്റ്റുഡിയോസ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മ്മാണക്കമ്പനിക്ക് തുടക്കമായത് മാര്‍ട്ടിനും ജോജുവും തമ്മിലുള്ള സൗഹൃദമായിരുന്നു.

എല്ലാ തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത്. മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയാണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. വലിയ പണക്കരനായതു കൊണ്ടല്ല മറിച്ച് കാശില്ലാത്തതിനാലാണ് താന്‍ നിര്‍മ്മാതാവായതെന്നാണ് ജോജു പറയുന്നത്.

18 വര്‍ഷത്തിനു ശേഷം നെടുമുടി വേണുവും മഞ്ജു വാര്യരും

ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും. ഉദാഹരണം സുജാതയുടെ ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വളരെ വ്യത്യസ്തമായ സിനിമയാണ് ഇതെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായതുമാണ്. 18 വര്‍ഷത്തിനു ശേഷമാണ് മഞ്ജു വാര്യര്‍ നെടുമുടി വേണുവിനൊപ്പം അഭിനയിക്കുന്നത്. ദയ എന്ന ചിത്രത്തിലായിരുന്നു മുന്‍പ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്.

പുതുമുഖങ്ങള്‍ അണിനിരക്കുന്നു

ചെറിയ വേഷങ്ങളിലൂടെ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ താരങ്ങളുള്‍പ്പടെ നിരവധി പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാര്‍ട്ടിനും നവിന്‍ ഭാസ്‌കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മേക്കപ്പില്ലാതെ മഞ്ജു വാര്യര്‍

മേക്കപ്പില്ലാതെയാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. കോളനി സ്ത്രീയായാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രം

കണ്ണെഴുതി പൊട്ടും തൊട്ട്, കന്‍മദം തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സുജാതയോയും ആരാധകര്‍ വിലയിരുത്തുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ചെങ്കല്‍ച്ചുളയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പം ഗീതു മോഹന്‍ദാസും ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയിരുന്നു.

English summary
Joju George about Udaharanam Sujatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam