വെനീസിലും മുണ്ടുടുത്ത് ജോജു ജോര്‍ജിന്റെ മരണമാസ് എന്‍ട്രി! കേരള തനിമയില്‍ നിമിഷ സജയനും, ചിത്രം വൈറല്‍
ജോജു ജോര്‍ജിനെ പ്രേക്ഷകര്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് ജോസഫിലെ നായകനായി എത്തിയതോടെയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി വില്ലന്‍, കോമേഡിയന്‍, സഹനടന്‍ എന്നിങ്ങനെ നിരവധി റോളുകളില്‍ തിളങ്ങിയ ജോജുവിന്റെ വേറൊരു മുഖമായിരുന്നു ജോസഫില്‍ കണ്ടത്. പിന്നാലെ ഒത്തിരി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്.
ഇന്ന് സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണയുള്ള താരങ്ങളില്‍ ഒരാളാണ് ജോജു ജോര്‍ജ്. ജോഷിയുടെ സംവിധാനത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച് തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. അതിനൊപ്പം വെനീസില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ മാസ് എന്‍ട്രിയോടെ ജോജുവു സംഘവുമെത്തിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ജോജു ജോര്‍ജ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും നിമിഷ സജയനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്ക് മത്സരവിഭാഗത്തില്‍ തിരഞ്ഞെടുത്ത ചോല പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് അഭിമാനിക്കാനുള്ള നിമിഷമായിരുന്നു. പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ്, എന്നിവര്‍ റെഡ് കാര്‍പെറ്റിലെത്തി.

ഏത് നാട്ടില്‍ പോയാലും മലയാളിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ജോജു ജോര്‍ജ്. നാടന്‍ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചായിരുന്നു ജോജു റെഡ് കാര്‍പെറ്റിലെത്തിയത്. കൈയടികളോടെയാണ് മലയാള സിനിമാ സംഘത്തെ കാണികള്‍ വരവേറ്റത്. കേരള സ്റ്റൈല്‍ വസ്ത്രമായിരുന്നു നിമിഷ സജയനും ധരിച്ചത്. മേളയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവിലും ജോജു എത്തിയിരുന്നു. മേളയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോസ് എടുത്തും സിനിമ കാണാന്‍ നില്‍ക്കുന്നവരോട് കുശലം പറഞ്ഞുമൊക്കെയാണ് താരങ്ങള്‍ വേദിയിലേക്ക് എത്തിയത്.

സംവിധാനത്തിനൊപ്പം കെ വി മണികണ്ഠനനൊപ്പം ചേര്‍ന്ന് സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ് ചോലയുടെ തിരക്കഥ ഒരുക്കിയത്. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജു മാത്യു അരുണ മാത്യൂ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. ചോലയ്ക്ക് വെനീസില്‍ നിന്ന് പുരസ്‌കാരം കിട്ടിയാല്‍ അത് മലയാള സിനിമയ്ക്ക് തന്നെ വലിയൊരു നേട്ടമായിരിക്കുമെന്നും ജോജു പറയുന്നുണ്ട്. താനിത് വരെ സിനിമ കണ്ടിട്ടില്ലെന്നും ഇവിടെ നിന്ന് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിമിഷ സജയന്‍ പറയുന്നു.
Recommended Video

കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് അവാര്‍ഡുകള്‍ ചോലയ്ക്ക് ലഭിച്ചിരുന്നു. ചോലയിലൂടെ നിമിഷ സജയനായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം സനല്‍ കുമാര്‍ ശശീധരന് ലഭിച്ചിരുന്നു. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനെത്തിയതിന് ശേഷം ഒക്ടോബറിലായിരിക്കും ചോല തിയറ്ററുകളിലേക്ക് എത്തുന്ന്ത്.


Click it and Unblock the Notifications