സൗബിനും ജയസൂര്യയ്ക്കുമൊപ്പം അവസാന നിമിഷം വരെ പോരാടി! ജോജു മികച്ച സ്വഭാവ നടനായത് ഇങ്ങനെ! കാണൂ!
Recommended Video

സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പുരസ്‌കാരമായിരുന്നു ജോജുവിനെത്തേടിയെത്തിയത്. മികച്ച നടനുള്ള മത്സരത്തില്‍ തുടക്കം മുതലേ തന്നെ ജോജുവും ഇടംപിടിച്ചിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മുന്‍നിര താരങ്ങളോ ബിഗ് ബജറ്റോ ഇല്ലാതെയും ചിത്രങ്ങള്‍ വിജയിക്കുമെന്ന് ഒന്നുകൂടി വ്യക്തമാക്കിയ വിജയമായിരുന്നു ജോസഫിന്റേത്.
ജോജുവിന്റെ അസാമാന്യ അഭിനയമികവിന് മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകവും അമ്പരന്നിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. റിട്ടയേര്‍ഡ് പോലീസ് ഓഫീസറായ ജോസഫായാണ് താരമെത്തിയത്. അന്വേഷാണത്മക ത്രില്ലറായെത്തിയ സിനിമയില്‍ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. റിലീസ് ചെയ്ത് നാളിത്രയായിട്ടും സിനിമ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് യേശുദാസ് ആലപിച്ച പൂമുത്തോളെ എന്ന ഗാനം ആലപിച്ചത് വിജയ് യേശുദാസായിരുന്നു.

ജോജുവിന് പുരസ്കാരം
ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ജോജു ജോര്‍ജും മത്സരിച്ചത്. ഇരുവരും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ സ്വഭാവ നടനുള്ള അവാര്‍ഡാണ് ജോജുവിനെത്തേടിയെത്തിയത്. ആരാധകര്‍ ആഗ്രഹിച്ചൊരു പുരസ്‌കാരം കൂടിയായിരുന്നു ഇത്. അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ എന്നും ശ്രദ്ധ നേടാറുണ്ട് അവാര്‍ഡ് പ്രഖ്യാപനങ്ങള്‍. പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള പ്രഖ്യാപനം തന്നെയാണ് ഇത്തവണത്തേതെന്നാണ് എല്ലാവരും പറയുന്നത്.

ചോലയും ജോസഫും
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല, പത്മകുമാറിന്‍റെ ജോസഫ് ഈ ചിത്രങ്ങളിലൂടെയാണ് ജോജു ജോര്‍ജിന് പുരസ്കാരം ലഭിച്ചത്. തുടക്കം മുതലേ തന്നെ ആരാധകര്‍ കേള്‍ക്കാനാഗ്രഹിച്ചൊരു പ്രഖ്യാപനം കൂടിയായിരുന്നു ഇത്. ആദ്യഘട്ട സ്ക്രീനിംഗിന് പിന്നാലെയായി മത്സരം മുറുകുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും ജോജുവിന് ലഭിക്കട്ടയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. താരത്തെ അവഗണിച്ചാല്‍ അത് അദ്ദേഹത്തോടല്ല ആരാധകരോട് ചെയ്യുന്ന പാപമെന്നായിരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.

ആരാധകരുടെ വിലയിരുത്തല്‍
നായകന് പിന്നില്‍ നിന്നും ആള്‍ക്കൂട്ടത്തിലൊരാളായുമൊക്കെയായാണ് ജോജു ആദ്യമെത്തിയത്. അദ്ദേഹത്തിനെ നായകനാക്കാന്‍ പത്മകുമാര്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന്‍രെ ബ്രില്യന്‍സ് എന്ന് കഴിഞ്ഞ ദിവസും ആരാധകര്‍ ആവര്‍ത്തിച്ചിരുന്നു. താരമൂല്യമുള്ള നായകന്‍മാര്‍ക്ക് പിന്നാലെ പോകാതെ ജോജുവിനെപ്പോലൊരു താരത്തെ പരിഗണിച്ചതിന് സംവിധായകന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. സൂപ്പര്‍താര ചിത്രങ്ങളെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിന്നും ജോസഫിനെ മാറ്റിയെങ്കിലും അത് പ്രേക്ഷകരെ ബാധിച്ചിരുന്നില്ല.

താരത്തിന്‍റെ പ്രതികരണം
അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനും മുന്‍പ് തന്നെ താന്‍ സന്തുഷ്ടനായിരുന്നുവെന്നായിരുന്നു ജോജു പറഞ്ഞത്. ആ അവാര്‍ഡ് കിട്ടുന്നതിനും മുന്‍പ് തന്നെ വലിയ സന്തോഷമായിരുന്നു. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമായിരുന്നല്ലോ തന്റെ മത്സരം. അത് തന്നെ വലിയ അവാര്‍ഡെന്നായിരുന്നു താരം പറഞ്ഞത്. അവാര്‍ഡ് വിവരത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.

സംവിധായകര്‍ക്ക് സമര്‍പ്പിക്കുന്നു
അവാര്‍ഡ് നേടിത്തന്ന സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകര്‍ക്കാണ് താന്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് താരം പറയുന്നു. പത്മകുമാറും സനല്‍കുമാറുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും താരം പറയുന്നു. ജോസഫിനിടയില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം.


Click it and Unblock the Notifications