ജോജു ജോര്‍ജിന്റെ അപരനെ കണ്ട് ജോജു തന്നെ ഞെട്ടി പോയി! ഇതെന്താ രണ്ട് ജോസഫോ? അമ്പരന്ന് ആരാധകര്‍!
കോമഡി കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ ജോജു ജോര്‍ജ് ഇന്ന് മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. നായകനായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ജോജുവിനെ തേടി എത്തിയത് സൗഭാഗ്യങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജു ആദ്യമായി നായകനായത്. ജോജുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനമെന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലേത്.
ജോജു സിനിമയില്‍ തിളങ്ങിയതോടെ അപരന്മാരും എത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ഈ കഴിഞ്ഞ സിനിമ 360° ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ ജോജുവിനെ എല്ലാവരും കൂടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ടീമിലെ മെമ്പറായ ഷംനാസ് ജോസഫിലെ ലുക്ക് അനുകരിച്ച് ജോജു ജോര്‍ജിന്റെ മുന്നില്‍ എത്തുകയായിരുന്നു. പച്ച ഷര്‍ട്ടും ധരിച്ച് അലസമായി വേദിയിലേക്ക് കടന്ന് വന്ന ആളെ കണ്ട് ജോജു അടക്കം എല്ലാവരും അത്ഭുതപ്പെട്ടു.

ജോജുവിന്റെ അതേ മുഖഛായ തോന്നിക്കുന്ന ഒരാള്‍. ഇരുവരും തമ്മില്‍ ലേശം പൊക്കത്തിന്റെ വ്യത്യാസം ഉണ്ട് എന്നല്ലാതെ പറയത്തക്ക മാറ്റം ഒറ്റ നോട്ടത്തില്‍ പറയാന്‍ കഴിയില്ല. വസ്ത്രധാരണം കൊണ്ടും നടപ്പു കൊണ്ടുമെല്ലാം ജോസഫിലെ ജോജു തന്നെയാണെന്നാണ് ആരാധകരും പറയുന്നത്. തന്റെ അപരനെ കണ്ടതിന്റെ അമ്പരിപ്പിലായിരുന്നു ജോജു. പുറത്ത് വന്ന വീഡിയോയില്‍ ഇത് വ്യക്തമാണ്. അപരനെ കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയുമെല്ലാം ചെയ്തിട്ടാണ് താരം മടങ്ങിയത്.
ജോസഫ് ഹിറ്റായതോടെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ജോജുവിനെ തേടി എത്തിയിരുന്നത്. രജിഷ വിജയന്‍ നായികയായി അഭിനയിച്ച ജൂണ്‍ എന്ന ചിത്രത്തിലെ അച്ഛന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊറിഞ്ചു മറിയം ജോസ്, ചോല, വൈറസ് എന്നിവയൊക്കയാണ് ജോജു ജോര്‍ജ് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമകള്‍.


Click it and Unblock the Notifications