'നൈലയോട് പ്രണയം തോന്നിയിട്ട് ഒരു കാര്യവുമില്ല... പോയി വല്ല പണിയും നോക്കാൻ പറയും അവൾ'; ജോജു അന്ന് പറഞ്ഞത്!
ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച് നിർമ്മാതാവും നായകനും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായി മാറി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് ജോജു ജോർജ്. സംവിധാനം എന്ന സ്വപ്നവും പണിയിലൂടെ ജോജു ജോർജിന് പൂവണിഞ്ഞു. ഏറെ പ്രതിഭയുള്ള നടനെന്നാണ് ജോജുവിനെ പ്രേക്ഷകർ വിശേഷപ്പിക്കാറുള്ളത്. സംവിധാനത്തിലും താൻ പുലിയാണെന്ന് പണിയിലൂടെ ജോജു തെളിയിച്ചു.
കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ജോജു ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ജോഷി സംവിധാനം ചെയ്ത് അഞ്ച് വർഷം മുമ്പ് തിയേറ്ററുകളിലെത്തിയ പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിൽ ജോജുവിന്റെ നായിക നടിയും റേഡിയോ ജോക്കിയുമെല്ലാമായ നൈല ഉഷയായിരുന്നു.

നൈല-ജോജു കോമ്പോയ്ക്ക് പൊറിഞ്ചു മറിയം ജോസിന്റെ റിലീസിനുശേഷം നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൈലയുമായുള്ള സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജോജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഫാൻ പേജുകളിൽ വൈറലാകുന്നത്. തനിക്ക് കിട്ടി നല്ല കോസ്റ്റാറാണ് നൈല എന്നാണ് ജോജു പറഞ്ഞത്. നൈല എന്റെ ഒരുപാട് വർഷമായുള്ള സുഹൃത്താണ്.
നൈല ആ സിനിമയിൽ അഭിനയിച്ചത് എന്റെ ഒരു ഭാഗ്യമായിട്ട് കരുതുന്നു. കാരണം ഭയങ്കര രസമുള്ള സീനുകളായിരുന്നു പൊറിഞ്ചു മറിയം ജോസിലുള്ളതെല്ലാം. ആ സീൻസ് ചെയ്യാൻ നല്ല കോസ്റ്റാറിനെ കിട്ടിയതാണ് എന്റെ ഭാഗ്യം. നൈല ആ സീൻസ് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ നൈല ഭയങ്കര സുന്ദരിയാണ്. ആർക്കും ഒരു പ്രണയം തോന്നുന്ന രീതിയിലാണ് ചിത്രത്തിലെ നൈലയുടെ പെർഫോമൻസ്.
കോ-സ്റ്റാറായി അഭിനയിച്ചപ്പോൾ പ്രണയം തോന്നിയോയെന്ന് ചോദിച്ചാൽ അങ്ങനെ തോന്നിയിട്ട് ഒരു കാര്യവുമില്ല. പോയി വല്ല പണിയും നോക്കാൻ പറയും അവൾ എന്നാണ് ജോജു തമാശയായി പറഞ്ഞത്. പൊറിഞ്ചു മറിയം ജോസിനുശേഷം ആന്റണിയിലും ജോജുവിന്റെ നായിക നൈലയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നൈല ഉഷ.
റേഡിയോ ജോക്കിയായി ജോലി ചെയ്ത് തുടങ്ങിയശേഷം ദുബായിൽ സെറ്റിൽഡാണ് നടി. സിനിമയിലേക്ക് ക്ഷണം വരുമ്പോൾ മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്. പതിനാല് വർഷത്തോളമായി റേഡിയോ ജോക്കിയാണ് നൈല. മോഡലിങ്ങും ചെയ്യാറുള്ള നൈലയുടെ ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്. വിവാഹമോചിതയായ താരത്തിന് ഒരു മകനാണുള്ളത്.

അതേസമയം ജോജുവിന്റെ പുതിയ സിനിമ പണി ഹൗസ് ഫുള്ളായി ഓടുകയാണ്. റിലീസിനുശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പണി' ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ് ചിത്രം കലക്ട് ചെയ്തതെങ്കില്‍ റിലീസിനുശേഷമുള്ള ആദ്യ ഞായറാഴ്ച അത് ഇരട്ടിയില്‍ അധികമായി.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഏഴ് കോടിക്ക് അടുത്താണ് പണി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കലക്ട് ചെയ്തിരിക്കുന്നത്. ജോജുവിന് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത് സാഗര്‍ സൂര്യ, ജുനൈസ് വി.പി, അഭിനയ എന്നിവരാണ്.


Click it and Unblock the Notifications











