ഇപ്പോള്‍ നാടിനായി ഒന്നിച്ച് നില്‍ക്കാം! അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ജോജു ജോര്‍ജ്

സ്വഭാവ നടനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജോജു ജോര്‍ജ് നായകനായി അരങ്ങേറ്റം നടത്തിയ സിനിമിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ജോജുവിനെ തേടി എത്തുന്നത്. ഈ സന്തോഷം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.

അഭിനന്ദനങ്ങള്‍ക്ക് നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഞാന്‍ വീട്ടിലില്ല. വീടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അടച്ചത് കൊണ്ട് ഇവിടെപെട്ടു പോയി. നിരവധി പേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി.

 joju

നമ്മുടെ നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എന്റെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എല്ലാ ബന്ധങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എല്ലാവരും തന്ന പ്രോത്സാഹനത്തിനും നന്ദി. പ്രശ്‌നങ്ങളും വെള്ളപൊക്കവും കഴിഞ്ഞ് നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് പൊളിക്കാമെന്നും ജോജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X