twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബനോട് അസൂയ തോന്നിയ നിമിഷത്തെ കുറിച്ച് ജോജു, വെളിപ്പെടുത്തി നടന്‍

    By Midhun Raj
    |

    കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും ഒന്നിച്ച ത്രില്ലര്‍ ചിത്രം നായാട്ട് അടുത്തിടെയാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്റുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍വൈവല്‍ ത്രില്ലര്‍ സിനിമയില്‍ ചാക്കാച്ചനും ജോജുവിനുമൊപ്പം നിമിഷ സജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തുല്യ പ്രാധാന്യമുളള വേഷങ്ങളിലാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും അഭിനയിച്ചിരിക്കുന്നത്.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    നായാട്ടിന് മുന്‍പും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ഇരുവരും. അതേസമയം ചാക്കോച്ചനൊപ്പമുളള അഭിനയ നിമിഷത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ജോജു മനസുതുറന്നിരുന്നു. ചാക്കോച്ചന്‍ നല്‍കിയ പിന്തുണയും അഭിനന്ദനവും നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്ന് നടന്‍ പറയുന്നു.

    ഒപ്പം അഭിനയിച്ചു എന്നതുകൊണ്ട്

    ഒപ്പം അഭിനയിച്ചു എന്നതുകൊണ്ട് ചാക്കോച്ചന്‍ എന്ന സ്റ്റാര്‍ എനിക്കങ്ങനെ അല്ലാതാകുന്നില്ല. സീനിയേഴ്‌സിനോട് ഇടിച്ചുകയറി കമ്പനി അടിക്കാന്‍ ഇപ്പോഴും പറ്റാറില്ല. അതുപോലെയാണ് ചാക്കോച്ചന്‍. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികളായ സുന്ദരിമാരുടെ സ്വപ്‌ന കാമുകനായിരുന്ന ചാക്കോച്ചനോട് അസൂയ തോന്നിയിട്ടുണ്ട്, ജോജു പറയുന്നു.

    സ്വപ്‌നങ്ങള്‍ മാത്രമേയുളളൂ

    സ്വപ്‌നങ്ങള്‍ മാത്രമേയുളളൂ ജീവിതത്തില്‍ ഒരു പ്രൊഫഷണല്‍ കോളേജില്‍ പൊളിച്ചടുക്കി പഠിക്കണമെന്ന ആഗ്രഹം ഇനിയും നടന്നിട്ടില്ല. ചെറിയ രസമുളള പ്രേമവും, ടൂറും, തല്ലിപ്പൊളികളും അങ്ങനെ ചിലത് ഇതൊക്കെ സിനിമയില്‍ കാണുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. ഈ പ്രായത്തില്‍ അത് നടക്കുമോ എന്നറിയില്ല.

    എന്റെ ഇഷ്ടങ്ങളില്‍ ഒന്നാമത്

    എന്റെ ഇഷ്ടങ്ങളില്‍ ഒന്നാമത് സിനിമയാണ് അതുപോലെ തന്നെയാണ് കുടുംബം. തടി കുറയ്ക്കാനുളള ശ്രമം തുടങ്ങിയതുകൊണ്ട് എറ്റവും ഇഷ്ടമുളള ഭക്ഷണം കഴിക്കല്‍ നന്നായി കുറച്ചു. 132 കിലോയില്‍ നിന്നും 105 കിലോയില്‍ ശരീര ഭാരം എത്തിക്കാനാണ് ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമയില്‍ അഭിനയിക്കുന്നൂളളു, അഭിമുഖത്തില്‍ ജോജു പറഞ്ഞു.

    അതേസമയം ജോസഫ് എന്ന ചിത്രത്തിന്

    അതേസമയം ജോസഫ് എന്ന ചിത്രത്തിന് പിന്നാലെയാണ് ജോജുവിന് നായക വേഷങ്ങളിലുളള സിനിമകളും കൂടുതലായി ലഭിച്ചുതുടങ്ങിയത്. നിലവില്‍ കൈനിറയെ സിനിമകള്‍ നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം തമിഴിലും ജോജു പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ വരുന്നുണ്ട്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്ദിരത്തിലാണ് ജോജു പ്രാധാന്യമുളള റോളില്‍ എത്തുന്നത്.

    നായാട്ടില്‍ മണിയന്‍ എന്ന പോലീസ്

    നായാട്ടില്‍ മണിയന്‍ എന്ന പോലീസ് കഥാപാത്രമായിട്ടാണ് ജോജു എത്തുന്നത്. ചാക്കോച്ചന്‍ പ്രവീണ്‍ മൈക്കിളായും നിമിഷ സജയന്‍ സുനിത എന്ന കഥാപാത്രങ്ങളായും എത്തുന്നു. ഇവരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോവുന്നത്. അതേസമയം നായാട്ടിന് പുറമെ വണ്‍, ആണും പെണ്ണും എന്നീ ചിത്രങ്ങളും ജോജു ജോര്‍ജ്ജിന്‌റെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ എത്തിയിരുന്നു.

    Read more about: kunchacko boban joju george
    English summary
    joju george reveals acting experiance with friend coactor kunchacko boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X