മലയാളത്തില്‍ ഒരു ഡയലോഗ് പോലും കിട്ടാത്ത സമയത്ത് ആ തമിഴ് സംവിധായകനോട് ചാന്‍സ് ചോദിച്ചു, വെളിപ്പെടുത്തി ജോജു
ജോസഫിന്റെ വിജയത്തിലൂടെ മലയാള സിനിമയിലെ നായകനിരയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. സഹനടനായും വില്ലന്‍ വേഷങ്ങളിലും സജീവമായിരുന്ന ജോജുവിന് കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെത്തിയ താരം ചെറിയ വേഷങ്ങളിലാണ് എത്തിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന താരമായിരുന്നു മുന്‍പ് ജോജു.
എന്നാല്‍ മമ്മൂട്ടിയുടെ രാജാധിരാജ, കുഞ്ചാക്കോ ബോബന്റെ പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും പോലുളള സിനിമകളിലെ പ്രകടനം നടന്റെതായി ശ്രദ്ധിക്കപ്പെട്ടു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് ജോജു ജോര്‍ജ്ജ്. ജോസഫിന്റെ വലിയ വിജയത്തിന് പിന്നാലെ നായകനായും സഹനടനായും പ്രാധാന്യമുളള വേഷങ്ങളാണ് ജോജു അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ അടുത്തിടെയാണ് നടന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചത്. കോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ ധനുഷ് ചിത്രം ജഗമേ തന്ദിരത്തിലാണ് ജോജു അഭിനയിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജോസഫ് വിജയമായ ശേഷമാണ് നടന് തമിഴിലും അവസരം ലഭിച്ചത്.

അതേസമയം മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് പോലും പറയാന്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയ അനുഭവം ജോജു വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ ഒരു ഡയലോഗ് പോലും പറയാന്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ ഞാന്‍ തമിഴ് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോയി.

അതും ഗൗതം മേനോന്റെ മിന്നലെ എന്ന സിനിമയില്‍, ജോജു പറയുന്നു. മലയാളത്തില്‍ എന്നിലെ ആക്ടര്‍ക്ക് ഗുണം ചെയ്ത ചില സിനിമകളുണ്ട്. വജ്രം, വാസ്തവം, പുളളിപ്പുലിയും ആട്ടിന്‍ കുട്ടിയും, രാജാധിരാജ തുടങ്ങിയവ, വജ്രം, പട്ടാളം പോലെയുളള ചിത്രങ്ങള്‍ എനിക്ക് മമ്മൂക്ക പറഞ്ഞിട്ട് ലഭിച്ചതാണ്. അഭിമുഖത്തില്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു.

മലയാളത്തില്‍ സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്‌റ്റേറിയാണ് ജോജു ജോര്‍ജ്ജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയാണ് ഹലാല്‍ ലവ് സ്‌റ്റോറി. ചിത്രത്തില്‍ ജോജു ജോര്‍ജ്ജിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Recommended Video

അതേസമയം കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹലാല്‍ ലവ് സ്റ്റോറിക്ക് പിന്നാലെ മമ്മൂട്ടിക്കൊപ്പമുളള വണ്‍, തുറമുഖം, മാലിക്ക്, ചുരുളി, ഒറ്റക്കൊമ്പന്‍ തുടങ്ങിയവയും ജോജു ജോര്‍ജ്ജിന്റെതായി വരാനിരിക്കുന്ന സിനിമകളാണ്. അഭിനയത്തിന് പുറമെ മലയാളത്തില്‍ നിര്‍മ്മാതാവായും തിളങ്ങിയ താരമാണ് ജോജു.


Click it and Unblock the Notifications