വേണ്ടെന്ന് പറഞ്ഞിട്ടും പല സീനിലും കേറിനിന്നു, വിനയ് ഫോര്‍ട്ടിനെ ട്രോളി ജോജു, നടന്‌റെ മറുപടി
ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്‌റെ റിലീസിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മഹേഷ് നാരായണന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് എത്തുന്നത്. ഫഹദിനൊപ്പം വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍. സിനിമയുടെ ട്രെയിലറും പാട്ടുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. അതേസമയം മാലിക്കില്‍ അഭിനയിച്ച അനുഭവം മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ദിലീഷ് പോത്തനും വിനയും ജോജുവും.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദിവ്യാ ഭാരതി, ചിത്രങ്ങള്‍ കാണാം
സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ വിനയ് ഫോര്‍ട്ടിനാണ് എറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസുളളത് എന്നാണ് ജോജു പറഞ്ഞത്. ഇതിന്‌റെ കാരണം ജോജു പറഞ്ഞപ്പോള്‍ അഭിമുഖത്തില്‍ ചിരിപൊട്ടി. വേണ്ടെന്ന് പറഞ്ഞിട്ടും എല്ലാ സീനിലും വിനയ് കയറിനില്‍ക്കുകയായിരുന്നു എന്ന് ജോജു പറഞ്ഞു.

ഇതിന് മറുപടിയായി എന്തേ ഇത് പറഞ്ഞില്ലെന്ന് താന്‍ ആലോചിക്കുകയായിരുന്നു വിനയ് ജോജുവിനോട് പറഞ്ഞു. റിലീസായിട്ടുളള സിനിമകളില്‍ വെച്ച് എറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസുളള ചിത്രമാണ് മാലിക്കെന്ന് ദിലീഷ് പോത്തന്‍ കഥാപാത്രത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി. 'കഥയില്‍ പ്രാധാന്യമുളള വേഷം തന്നെയാണ് തനിക്കെന്നും ഒരു പീരിയഡ് സിനിമയാണ് മാലിക്ക് എന്നും' നടന്‍ പറയുന്നു.

'മൂന്ന് നാല് ഗെറ്റപ്പുകളുളള കഥാപാത്രമാണ്. സുലൈമാന്‌റെ സുഹൃത്തായിട്ടുളള റോളാണ്. 1965 മുതല്‍ 2014വരെയുളള കഥയാണ് മാലിക്കെന്നും' ദിലീഷ് പോത്തന്‍ പറഞ്ഞു. അതേസമയം 'മൂന്ന് കാലഘട്ടത്തിലും വരുന്ന കഥാപാത്രമാണ് തന്‌റെത് എന്ന് ജോജു പറഞ്ഞു. എന്നാല്‍ സിനിമയില്‍ ഉടനീളമുളള കഥാപാത്രമല്ല. ദിലീഷിനേക്കാളും കുറച്ച് സ്‌ക്രീന്‍ സ്‌പേസ് കുറവാണ്'.

'വിനയ്ക്കാണ് സ്‌ക്രീന്‍ സ്‌പേസ് കൂടുതലുളളത്. കാരണം, വേണ്ടെന്ന് പറഞ്ഞിട്ടും പല സീനിലും വിനയ് കയറിനിന്ന ചില സാഹചര്യങ്ങളുണ്ടായിരുന്നു', ചിരിയോടെ ജോജു പറഞ്ഞു. പിന്നാലെ തന്‌റെ കഥാപാത്രത്തിന്‌റെ പേര് ഡേവിഡ് എന്നാണ് എന്ന് വിനയ് ഫോര്‍ട്ട് അറിയിച്ചു. 'എന്നെ സംബന്ധിച്ച് എന്റെ കരിയറിലെ ഒരു പ്രിയപ്പെട്ട കഥാപാത്രമാണ്. ഭയങ്കര വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രം'.
Recommended Video

'മുന്‍പ് ചെയ്തതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന റോളാണ്. വളരെ ആഴമുളള കഥാപാത്രമാണ് മാലിക്കിലേത് എന്നും, മഹേഷ് നാരായണന്‍ എന്ന ഫിലിം മേക്കറിനൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു അംഗീകാരമായി കണക്കാക്കുന്നു എന്നും' വിനയ് ഫോര്‍ട്ട് പറഞ്ഞു. 'തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തത്തില്‍ അണിയറക്കാര്‍ക്കെല്ലാം നിരാശയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒടിടി തന്നെയാണ് റിലീസിന് നല്ലതെന്ന്' ദിലീഷ് പോത്തന്‍ പറഞ്ഞു. 'ഒടിടി വഴി ലോകമെമ്പാടുമായി വലിയൊരു റിച്ചാണ് ചിത്രത്തിന് കിട്ടുന്നത്'.


Click it and Unblock the Notifications











