അന്ന് എന്റെ വീടും മുങ്ങിയിരുന്നു! മൂന്ന് ദിവസം ക്യാമ്പിൽ കഴിഞ്ഞു! പ്രളയകാലനുഭവം പങ്കുവെച്ച് ജോജു

ഈ വർഷത്തെ ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് സന്തോഷിക്കാൻ വകയുണ്ട്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ജോസഫിലെ പ്രകടനത്തിന് ജോജുവിനെ ‌ അർഹനാക്കി. എന്നാൽ ഇത്രയും വലിയ പുരസ്കാരം നേടിയിട്ടും ആഘോഷമോ ആഹ്ലാദമോ ഇല്ലായിരുന്നു. പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്കൊപ്പം അവർക്ക് കൈതാങ്ങായി താരം കൂടെ ഉണ്ടായിരുന്നു.

മഴ തുടങ്ങിയപ്പോൾ ബെഗളൂരുവിലെ ഹോട്ടൽ മുറിയിലായിരുന്നു താരം. കനത്ത് മഴമൂലം നാട്ടിലേയ്ക്ക് വരാൻ കഴിയാതെ ഹോട്ടൽ മുറിയിൽ അകപ്പെട്ടു പോകുകയായിരുന്നു. ഈ സമയം കഴിഞ്ഞ വർഷം ദുരിതാശ്വാസ ക്യാംപിൽ ജീവിക്കേണ്ടി വന്നത് തന്നെ അലട്ടിയിരുന്നു . മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ വർഷത്തെ പ്രളയകാല ഓർമ താരം പങ്കുവെച്ചത്.

 മൂന്ന് ദിവസം  ക്യാംപിൽ

കഴിഞ്ഞ വർഷമുണ്ടായ മഴയിൽ തന്റെ വീടും മുങ്ങിയിരുന്നു. മൂന്ന് ദിവസമായിരുന്നു ക്യാംപിൽ കഴിഞ്ഞത്. ഈ വർഷവും ഈ പേടി തന്നെ അലട്ടിയിരുന്നു. അഭിനന്ദനം അറിച്ചു കൊണ്ട് പലരും വിളിച്ചപ്പോഴും തന്റെ മനസ്സിൽ വീട്ടിൽ എത്തിച്ചേരുക എന്നത് മാത്രമായിരുന്നു. നാട്ടിലെത്തി വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി ശേഷം നേരെ പോയത് നിലമ്പൂരിലേയ്ക്കാണ്- ജോജു പറഞ്ഞു.

 ബെംഗ്ലൂരിൽ നിന്ന് നാട്ടിലേയ്ക്ക്

വെള്ളം പൊങ്ങിത്തുടങ്ങിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാൽ ഞാൻ ബെംഗളൂരുവിൽ കുടുങ്ങി. ബെംഗ്ലൂരിൽ നിന്ന് ടാക്സിയിൽ നാട്ടിലെത്താൻ ഒരുല ലക്ഷം രൂപയായിരുന്നു ടാക്സിക്കൂലി. എന്റെ കാർ സുഹൃത്തിനെക്കൊണ്ട് ബെംഗളൂരുവിൽ എത്തിച്ചാണ് നാട്ടിലേയ്ക്ക് എത്തിയത്. എന്നാൽ ഇവിടെ എത്തിയപ്പോൾ ആഘോഷിക്കാൻ പറ്റിയ അവസ്ഥയായിരുന്നില്ല.പതിനായിരങ്ങൾ ദുരിതാശ്വാസക്യാംപിൽ കഴിയുന്നു. ഒട്ടേറെ പേർ മരിച്ചു. പിന്നീട് ജനങ്ങൾക്ക് സഹായമെത്തിക്കാനുളള ശ്രമമായിരുന്നു.

 ജോഷി സാറിന്റെ  ചിത്രം

സിനിമയിൽ ആദ്യമായി ഡയലോഗ് പറയാൻ സാധിച്ചത് ജോഷിസാറിന്റെ ചിത്രത്തിലൂടെയാണ്. സെവൻസിനു ശേഷം ഇപ്പോഴിതാ പൊറിഞ്ചു മറിയം ജോസെന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം എന്നെ നായകനാക്കിയിരിക്കുന്നു. 100 രൂപ വേദനത്തിന് അദ്ദേഹത്തിന്റെ ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വലിയ സസ്പെൻസായിരിക്കും. മലയാളത്തിന്റെ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നു വിശേഷിപ്പിക്കാവുന്ന ജോഷിയുടെ ചിത്രത്തിൽ അഭിനയിക്കാനായത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് എനിക്കിനിയും മനസിലായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

 കട്ടാളൻ പൊറിഞ്ചു

തൃശൂരിൽ ജനിച്ച ഒരു യഥാർഥ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കട്ടാളൻ പൊറിഞ്ചുവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടേയും പൊരുന്നാളിന്റേയും നാടാണ് തൃശൂർ. ഒരു സൈഡിൽ ബാന്റ് മേളം ഉയരുമ്പോൾ മറു സൈഡിൽ അടിപ്പൊട്ടും.ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല. അതുകൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുനാളിനും ഉണ്ടാകും.അങ്ങനെയുള്ളൊരു പറിഞ്ചുവാണ് എന്റെ കഥാപാത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X