മോഹന്‍ലാലാണ് എന്റെ ഹീറോ...! അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം: ജോജു ജോര്‍ജ്ജ്‌

By Midhun Raj

ജോസഫിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. ജോസഫിന് ശേഷമെത്തിയ പൊറിഞ്ചു മറിയം ജോസും ഹിറ്റായതോടെ ജോജുവിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണ്. ജോഷിയുടെ സംവിധാനത്തില്‍ ജോജു, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ കുതിക്കുന്നത്.

പൊറിഞ്ചു മറിയം ജോസിന്

പൊറിഞ്ചു മറിയം ജോസിന് പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ ജോജു ജോര്‍ജ്ജിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ജോജു ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മോഹന്‍ലാലാണ് എന്റെ ഹീറോയെന്നാണ് അഭിമുഖത്തില്‍ സംസാരിക്കവേ ജോജു ജോര്‍ജ്ജ് പറഞ്ഞത്‌.

സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍

സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവില്‍ ജോഷി ചിത്രമായ റണ്‍ ബേബി റണ്ണില്‍ ലാലേട്ടനോട് ഡയലോഗ് പറയുന്ന ഒരു രംഗം ലഭിച്ചു. അത് താന്‍ എറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമാണെന്നും അഭിമുഖത്തില്‍ ജോജു വെളിപ്പെടുത്തി. പൊറിഞ്ചു മറിയം ജോസിലെ ആ മാസ് ഹീറോ പരിവേഷം താന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നുവെന്ന് അഭിമുഖത്തില്‍ ജോജു പറഞ്ഞിരുന്നു.

പൊറിഞ്ചു മറിയം ജോസ് പോലെ

പൊറിഞ്ചു മറിയം ജോസ് പോലെ ഒരു മാസ് ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹണം പണ്ടു മുതല്‍ ഉണ്ട്. ജോഷി സര്‍ ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ പ്രോജക്ടിന് ഒകെ പറയുകയായിരുന്നുവെന്നും നടന്‍ വെളിപ്പെടുത്തി. അതേസമയം ഓണം റിലീസുകള്‍ക്കിടെയിലും ജോജുവിന്റെ പൊറിഞ്ചു മറിയം ജോസും ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്.

സിനിമയില്‍ കാട്ടാളന്‍ പൊറിഞ്ചുവെന്ന

സിനിമയില്‍ കാട്ടാളന്‍ പൊറിഞ്ചുവെന്ന നായകകഥാപാത്രമായിട്ടാണ് ജോജു എത്തിയിരുന്നത്. മറിയം ആയി നൈല ഉഷയും ജോസായി ചെമ്പന്‍ വിനോദും അഭിനയിച്ചിരിക്കുന്നു. ഈ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരിടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ജോഷി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. സംവിധായകനും ഒരു വഴിത്തിരിവായി മാറിയിരുന്നു പൊറിഞ്ചു മറിയം ജോസ്.

കട്ട ലോക്കല്‍ കഥാപാത്രങ്ങളായിട്ടാണ്

കട്ട ലോക്കല്‍ കഥാപാത്രങ്ങളായിട്ടാണ് ജോജുവും ചെമ്പനുമെല്ലാം സിനിമയില്‍ അഭിനയിച്ചിരുന്നത്. താരങ്ങളുടെ പ്രകടനംകൊണ്ടും ജോഷിയുടെ സംവിധാന മികവുകൊണ്ടുമാണ് പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നത്. കേരളത്തിലെ തിയ്യേറ്ററുകള്‍ക്കൊപ്പം തന്നെ വിദേശത്തും മികച്ച സ്വീകാര്യതയാണ് ജോജു ജോര്‍ജ്ജ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X