ഇടിയെങ്കിൽ ഇടി മോഹൻലാലിന്റേത് തന്നെ! ലാലേട്ടന്റെ ആ സംഘട്ടന രംഗങ്ങളെ കുറിച്ച് ജോജു

അടി കൊള്ളാൻ മാത്രമല്ല അടി കൊടുക്കാനും തനിയ്ക്ക് അറിയമെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച് കയ്യടി വാങ്ങിയ താരമാണ് ജോജു ജോർജ്. ചെറിയ വേഷത്തിലൂടെ സിനിമയിൽ എത്തുകയും പിന്നീട് സിനിയുടെ പ്രധാന മുഖമായി ജോജു മാറുകയായിരുന്നു. ജോസഫ് എന്ന ചിത്രം ജോജുവിന്റെ മറ്റൊരു മുഖമായിരുന്നു പ്രേക്ഷകർക്ക് കണ്ടത്.

ജോസഫ് എന്ന ചിത്രം നിരവധി പുരസ്കാരങ്ങളോടൊപ്പം ജോജുവിന് ഓട്ടേറെ അവസരങ്ങളും സൃഷ്ടിച്ചിരുന്നു. ജോജുവിന്റെ പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ആക്ഷന് പ്രധാന്യം ൻൽകി കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഓട്ടേറെ ഫൈറ്റ് രംഗങ്ങളിൽ താരം എത്തുന്നുണ്ട്.മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളാണ് തനിയക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ജോജു. ഏഷ്യനെറ്റ് ഓൺലൈനോട് ലാലേട്ടന്റെ സംഘട്ടന രംഗങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ജോജുവിന്‌റെ നാടൻ തല്ല്

ജോജുവിനോടൊപ്പം നൈല ഉഷയു ചാറ്റ് ഷോയിൽ ഉണ്ടായിരുന്നു. പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായിരുന്നു ജോജു അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമയില്‍ ജോജുവിന്റെ ആരാധകര്‍ക്ക് കഥാപാത്രത്തിന്റെ നാടന്‍ തല്ല് കാണാന്‍ പറ്റും', നൈല ഉഷ പറയുന്നുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പൊറിഞ്ചു മറിയാം ജോസ്. മറിയം എന്നി കഥാപാത്രമായി നൈല ഉഷ എത്തുമ്പോൾ പൊറിഞ്ചുവായി ജോജുവും ജോസായി ചെമ്പൻ വിനോദും ചിത്രത്തിൽ എത്തുന്നുണ്ട്.

ലാലേട്ടന്റെ ഇടി

തനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ലാലേട്ടന്റെ ഇടിയാണെന്ന് ജോജു പറയുന്നു.ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് പ്രിയപ്പെട്ട ഫൈറ്റ് രംഗങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. അപ്പോൾ ഓർമ വന്നത് ലാലേട്ടന്റെ ഇടിയായിരുന്നു. കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആടുതോമയുടെ ഇടി.

വീട്ടിൽ നിന്ന് രണ്ട് കിലോ മീറ്റർ അടുത്ത്

വീട്ടിൽ നിന്ന് രണ്ട് കിലോ മീറ്റർ ദൂരം മാത്രമാണ് ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിലേയ്ക്കുള്ളത്. സെറ്റിൽ വണ്ടിയോടിച്ച് ചെല്ലുമ്പൊ ഒരു പത്തുമൂവായിരം പേര് ഇടി ഷൂട്ട് ചെയ്യുന്നത് കാണാനായിട്ട് നില്‍പ്പുണ്ട്. മിക്കാവറും അറിയാവുന്ന ആളുകളാണ്. 'നീ എന്തൂട്ടാ ഇവിടെകിടന്ന് കാണിക്കണേ, എന്നൊന്ന് കാണണോല്ലോ' എന്ന മട്ടിലായിരുന്നു അവരുടെയൊക്കെ നിൽപ്. പന്ത്രണ്ട് ഫൈറ്റേഴ്‌സും 250 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു അവിടെ. പക്ഷേ ഇതെങ്ങനെ ചെയ്യും എന്ന് എനിക്ക് ഒരു ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല.

  ഫൈറ്റ് സീനിൽ ഭയപ്പെട്ടു

ഇവിടത്തെ വെല്ലുവിളി ജോഷി സാറിനെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ വലുതായിരുന്നു നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യിക്കുക എന്നത്. അവരുടെ മുന്നില്‍ അഭിനയിച്ച് ചളമായി ഫൈറ്റ് ചെയ്യാന്‍ അറിയാതെ തിരിച്ചുപോകുന്ന ഒരു അവസ്ഥയെ ഞാന്‍ ഭയന്നുവെന്നും ജോജു പറഞ്ഞു. എന്നാൽ പിന്നെ രണ്ടും കൽപ്പിച്ച് സ്റ്റണ്ട് ചെയ്യുകയായിരുന്നു. സംഘട്ടനത്തിനിടെ ട്യൂബ് കൊണ്ടുള്ള അടിയേറ്റ് ഒരാൾക്ക് പരിക്കും പറ്റിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് അടിച്ചതെന്നും താരം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X