twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടൻ ടിനി ടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്, കുറിപ്പ് വൈറലാകുന്നു

    |

    മിമിക്രി രംഗത്ത് നിന്ന് സിനിമയിൽ എത്തിയ താരമാണ് ടിനി ടോം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സിനിമാലയിലൂടെയാണ് ടെലിവിഷൻ രംഗത്ത് എത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടേയും ഭാഗമാകുകയായിരുന്നു, മമ്മൂട്ടിയുടെ ഡ്യൂപ്പായി സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് ക്യാരക്ടർ റോളുകളിൽ തിളങ്ങുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനെ കുറിച്ചുള്ള കുറിപ്പാണ്.

    tini tom

    ടിനി ടോമിന്റെ ഉപദേശം ശിരസ്സാവഹിച്ച വിദ്യാർഥിനിയുടെ അച്ഛനാണ് നടനെ കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് രസകരമായ രീതിയിൽ എഴുതിയ കുറിപ്പ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് കുട്ടിയുടെ പിതാവ് ജോളി ജോസഫിന്റെ വാക്കുകൾ ഇങ്ങനെ ....

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

    പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് ...! കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം '' Best Student '' സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ ...! അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് ...!

    ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ? എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് ... അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ....പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച... എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ടിനി ടോം സമ്മാനം കൊടുക്കുന് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ജോളി ജോസഫ കുറിപ്പ് പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. രേഷ്മയ്ക്ക് മികച്ച വിദ്യാർഥിക്കുള്ള പു

    Read more about: tini tom
    English summary
    joly joseph Shares Comedy Facebook post About Actor Tini Tom,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X