ഞാനും മധുവും പെണ്ണ് കാണാന്‍ പോയി, മഞ്ജുവിനും മാതാപിതാക്കള്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം, ആശംസയുമായി സുഹൃത്ത്

സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ സഹോദരന്‍ എന്നതിലുപരി മലയാള സിനിമയിലെ ശ്രദ്ധേനയായ നടനാണ് മധു വാര്യര്‍. ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മധു ഇപ്പോള്‍ സംവിധായകന്റെ വേഷത്തിലാണ് എത്തുന്നത്. സഹോദരിയെ തന്നെ നായികയാക്കി മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലളിതം സുന്ദരം.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഇതിനിടെ മധുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയ സുഹൃത്ത് ജോളി ജോസഫ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മധുവിനും പ്രിയതമയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ മംഗളങ്ങള്‍ സുഹൃത്ത് പങ്കുവെച്ചത്.

 മധു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്ത്

ഞങ്ങളുടെ കൂട്ടുകെട്ടില്‍ മധു വാരിയരും, നിഷാന്ത് സാഗറും, അരവിന്ദറും, സ്വര്‍ഗത്തിലേക്ക് പോയ ജിഷ്ണുവും ആയിരുന്നു പ്രധാനികള്‍! പിന്നെ ക്യാമറാമാന്‍ പ്രണവം പ്രശാന്ത് പോലുള്ള ഒട്ടനവധി സിനിമ ടെക്നിഷ്യന്‍മാര്‍. പണിയില്ലാത്ത പകലുകളില്‍ മറൈന്‍ ഡ്രൈവിലെ എന്റെ അപ്പാര്‍ട്‌മെന്റിലും വൈകിട്ട് ആകുമ്പോള്‍ ചിലപ്പോള്‍ ഇടപ്പള്ളിയിലെ വീട്ടിലേക്കും നീളുന്ന സിനിമാ ചര്‍ച്ചകള്‍, അടി-ഇടി-കുത്ത് -വഴക്ക്-കരച്ചില്‍ -മിണ്ടാട്ടം-കൊണ്ടാട്ടം അങ്ങനെ അങ്ങനെ...

 മധു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്ത്

പക്ഷെ എന്റെ ഇന്ദു ഉണ്ടാക്കിയിരുന്ന 'പുട്ടടിക്കുമ്പോള്‍' ഞങ്ങള്‍ക്ക് ഏക സ്വരമായിരുന്നു. ഒരേ താളമായിരുന്നു. അതൊക്കെ ഒരു ആഘോഷകാലം. അങ്ങനെയിരിക്കെ മധുവിനെ കല്യാണം കഴിപ്പിക്കാന്‍ പുള്ളു മഹാരാജ്യത്തിലെ മാധവേട്ടനും ചേച്ചിയും തീരുമാനിക്കുകയും ഞാനും അവനും കൂടി പെണ്ണു കാണാന്‍ പോവുകയും അവനും മഞ്ജുവിനും അവരുടെ മാതാപിതാക്കള്‍ക്കും ഇഷ്ടപെട്ട നല്ല ഒന്നാതരം തറവാട്ടിലെ നല്ലൊരു കുട്ടിയെ കെട്ടുകയും ചെയ്തു.

 മധു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്ത്

ഫലം, ഞങ്ങളുടെ കൂടികാഴ്കളില്‍ നിന്നവന്‍ കൃത്യമായി ഒഴിഞ്ഞു മാറി. നല്ലകുട്ടിയായി. ഒരു പെണ്‍കുഞ്ഞിന്റെ പിതാവായി, മിടുക്കനായി, 'ലളിതം സുന്ദരം' എന്ന സിനിമയുടെ സംവിധായകനുമായി. ഇനിയും അവനില്‍ നിന്നും എത്രയോ സിനിമകള്‍ വരാനിരിക്കുന്നു. എന്റെ മധുവിനും അവന്റെ നല്ലപാതിക്കും ിവാഹ വാര്‍ഷികാശംസകള്‍. ആയുരാരോഗ്യ സഖ്യം നല്‍കട്ടെ ഉടയതമ്പുരാന്‍! സ്‌നേഹത്തോടെ, പ്രാര്‍ത്ഥനയോടെ ജോളി ചേട്ടനും കുടുംബവും. (ചിത്രത്തില്‍ - അരവിന്ദര്‍ (നന്ദനം ഫെയിം), ഞാനും എന്റെ പെണ്ണും, പിന്നെ വധൂവരന്മാരെ കൂടാതെ ജിഷ്ണവും).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X