സുരേഷേട്ടനെ പോലൊരാൾ ശ്രമിച്ചിട്ടും ഞങ്ങൾ ഒന്നിച്ചു; ഒരിക്കൽ പോലും മനസിലങ്ങനെ തോന്നിയിട്ടില്ല; ജോമോൾ
ബാലതാരമായി ശ്രദ്ധ നേടി പിന്നീട് നായികയായും സഹ നായികയായും ഒരുപിടി ശ്രദ്ധേയ വേഷം ലഭിച്ച നടിയാണ് ജോമോൾ. കരിയറിലെ തിരക്കേറിയ സമയത്താണ് ജോമോൾ വിവാഹിതയാകുന്നത്. ചന്ദ്രശേഖർ എന്നാണ് ഭർത്താവിന്റെ പേര്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒളിച്ചോടിപ്പോയാണ് ജോമോളും ചന്ദ്രശേഖറും വിവാഹിതരായത്. ഇന്റർനെറ്റ് വഴി പരിചയപ്പെട്ട ചന്ദ്രശേഖറുമായി ജോമോൾ പ്രണയത്തിലാവുകായിരുന്നു. ഇപ്പോഴിതാ പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ.
സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒരിക്കലും പരിചയമില്ലാത്ത ആളെ ഇന്റർനെറ്റിൽ മീറ്റ് ചെയ്തതാണ്. അന്ന് ഇന്നത്തെ പോലെ ട്രൂ കോളറോ ഐഡന്റിറ്റി ചെക്ക് ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ചാറ്റ് ചെയ്യാനുള്ള ഒരുപാട് മാർഗങ്ങളുണ്ട്. അന്ന് വെറും എസ്എംഎസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ ഫോണിൽ. ഇന്ന് ഒരാൾക്ക് രണ്ട് മൂന്നും മൊബെെൽ ഫോണുകളുണ്ട്. പതിനെട്ട് വയസിന് ശേഷം നമ്മുടെ മക്കളുടെ ഫോണെടുത്ത് നോക്കാറില്ല. അന്ന് അങ്ങനെയല്ല.

വീട്ടിൽ ഒരു മൊബൈൽ ഫോണായിരുന്നു. ഇന്ന് മൂന്നാമതാെരാളായി നിന്ന് ആലോചിക്കുമ്പോൾ എനിക്കെങ്ങനെ അതിന് പറ്റിയെന്ന് തോന്നാം. പക്ഷെ എനിക്ക് അന്നും ഇന്നും അങ്ങനെയൊരു തോന്നലില്ല. ഉള്ളിൽ ഒരു ശക്തിയുണ്ട്. എന്തെങ്കിലും ഒരു കാര്യം വേണമെന്ന് ഉറച്ച് തീരുമാനിച്ചാൽ ലോകം മുഴുവൻ അതിനൊപ്പം നിൽക്കും. എന്റെ മനസറിഞ്ഞ് ആഗ്രഹിച്ചതാണ് ചന്ദുവെന്ന ആളെ കല്യാണം കഴിക്കണമെന്ന്.
ചന്ദുവിന്റെ കൂടെ എന്റെ ജീവിതം സേഫ് ആണ്. നല്ലൊരു മനസിന്റെ ഉടമയാണ് എന്നൊക്കെയുള്ള എന്റെ മനസിൽ വന്നു എന്ന് തനിക്ക് പറയാനറിയില്ല. പക്ഷെ തനിക്കന്ന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. ഉപദേശങ്ങളൊക്കെ തന്ന് മെസേജ് ചെയ്യുമ്പോഴും വഞ്ചിക്കപ്പെടുമെന്ന തോന്നൽ ഒരു നിമിഷം പോലും വന്നിട്ടില്ലെന്നും ജോമോൾ വ്യക്തമാക്കി. അന്ന് തൊട്ട് ഇന്നു വരെ എന്റെ കൂടെ ശക്തിയുണ്ട്. സുരേഷേട്ടനെ പോലെ ഒരാൾ അവിടെ ബ്ലോക്ക് ചെയ്യുകയും വിളിച്ച് പറയുകയുമൊക്കെ ചെയ്തിട്ടും അതൊന്നും നടന്നില്ല.

ഇന്നായിരുന്നെങ്കിൽ നടന്നേനെ. എനിക്കൊരു സംരക്ഷണം ഉള്ളിൽ എന്നും തോന്നിയിട്ടുണ്ട്. മക്കൾ ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. എന്റെ മൂത്ത് മകൾക്ക് 20 വയസായി. ഇളയ ആൾക്ക് 16 വയസും. ഇതാണല്ലേ ഞങ്ങൾ എന്തെങ്കിലും മനസിൽ ആലോചിച്ചാൽ അപ്പോൾ അമ്മയ്ക്ക് പിടി കിട്ടുന്നതെന്ന് മക്കൾ പറയാറുണ്ടെന്നും ജോമോൾ പറഞ്ഞു. ഒളിച്ചോടി പോയ തന്നെ തിരയാൻ വീട്ടുകാർ സുരേഷ് ഗോപിയുടെ സഹായം തേടിയതിനെക്കുറിച്ച് നേരത്തെ ജോമോൾ സംസാരിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും മുങ്ങിയ ഞങ്ങൾ പൊങ്ങിയത് മുംബൈയിലാണ്. ഞങ്ങൾക്ക് പിന്നാലെ ആളെ വിട്ടത് സുരേഷ് ഗോപിയായിരുന്നു. അദ്ദേഹം എയർപോർട്ടിൽ വിളിച്ച് ഇങ്ങനെ രണ്ട് പേർ വരുന്നുണ്ട്, അവരെ തടയണമെന്ന് പറഞ്ഞു. ചെന്നെെയിലേക്കാണ് അദ്ദേഹം വിളിച്ചത്. അയാം ഇൻ ചെന്നെെ എന്ന മെസേജിട്ടാണ് ഞാൻ പോയത്. പക്ഷെ ഞാൻ ബോംബെയിലേക്കാണ് പോയത്. വിവാഹം കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും ജോമോൾ അന്ന് പറഞ്ഞു.


Click it and Unblock the Notifications











