Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സിനിമ പുറത്ത് ഇറങ്ങിയപ്പോഴാണ് അത് മനസ്സിലായത്, ഇന്നും ദുഃഖം ഉണ്ട്, ജോമോള്‍ പറയുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ സിനിമയില്‍ എത്തുന്നത്. ബാലതാരമായി എത്തിയ ജോമോളെ തേടി പിന്നീട് നായിക കഥാപാത്രങ്ങള്‍ എത്തുകയായിരുന്നു. ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ജോമോള്‍ നായികയാവുന്നത്. പഞ്ചാബി ഹൗസ്, നിറം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു.
പ്രണയത്തെ കുറിച്ച് പ്രഭാസ്; പൊതുവേദിയില്‍ ആദ്യമായി തുറന്ന് പറഞ്ഞ് നടന്, വാക്കുകള്‍ ചര്‍ച്ചയാവുന്നു
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ജോമോള്‍ വിവാഹിതയാവുന്നത്. പിന്നീട് അഭിനയത്തിന് ഒരു ഇടവേള കൊടുക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം സിനിമയില്‍ നിന്ന് മാറുകയായിരുന്നു എന്ന് പിന്നീട് ജെബി ജംഗ്ഷന് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ജോമോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളായിരുന്നു നടി അവതരിപ്പിച്ചത്.
കഷ്ടം ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ; ലുക്മാന് പിന്തുണ... കുറിപ്പ് വൈറല്‍ ആവുന്നു

ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന ജോമോള്‍ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇന്നും ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജോമോളുടെ ഒരു പഴയ അഭിമുഖമാണ്. ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് ജോമോള്‍ പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇ ചിത്രത്തില്‍ അഭിനയിച്ചത്.

ജോമോളുടെ വാക്കുകള്‍ ഇങ്ങനെ...'' കുറെ നാളുകള്‍ക്ക് ശേഷം ഹരിഹരന് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന് നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന് സാറിനെ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകന്‍ നേരം അപ്പോള്‍ നമ്മള് ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്ർ ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്.

വടക്കന്‍ വീരഗാഥയിലുള്ള അതേ ആളുകള്‍ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്. അന്നും ഞാന്‍ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷന് നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില തനിക്ക് അറിയില്ലായിരുന്നു. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷന് കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാന്‍ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസ്സിലായത്. വളരൈ എന്ജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ഞങ്ങള്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തതെന്നും ജോമോള്‍ പറയുന്നു.
Recommended Video

അഭിനയിച്ചപ്പോള്‍ പോലും ആ സിനിമയെ കുറിച്ച് മനസ്സിലായില്ലായിരുന്നു. വടക്കന്‍ വീരഗാഥ പോലെ ആയിരുന്നില്ല സെറ്റ്. അതേ ടീം തന്നെയായിരുന്നുവെങ്കിലും അത്രയും റിച്ച് അല്ലായിരുന്നില്ല സെറ്റ്. എന്താണ് സാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. വളരെ ഒരു ചെറിയ വീട്ടിലാണ് ഷൂട്ട് ചെയ്തത്. പിന്നെ ചഞ്ചല്‍ വന്നു. ഡബ് ചെയ്തപ്പോള്‍ പോലും മനസ്സിലായില്ല. പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു താന്‍ എന്തായിരുന്നു അഹങ്കരിച്ചിരുന്നതെന്ന് മനസ്സിലായത്. അതില്‍ ഇന്നും ദുഃഖം ഉണ്ട്. ഇപ്പോഴും തന്റെ മനസ്സിനോട് ചേര്‍ന്ന് നില്ക്കുന്ന സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന് ജോമോള്‍ പറയുന്നു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും