ജിഷ്ണുവിന് ഞാൻ മെസേജയക്കാറുണ്ടായിരുന്നു; മരിച്ച് കിടക്കുമ്പോഴാണ് ആദ്യമായി കണ്ടത്; ജോമോൾ

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് ജോമോൾ. വടക്കൻ വീര​​ഗാഥയിലുൾപ്പെടെ ബാലതാരമായെത്തിയ ജോമോൾ പിന്നീട് നായികയായപ്പോഴും ജനപ്രീതി നേടി. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ജോമോൾ കരിയറിൽ ചെയ്തു. മലയാളത്തിലെ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ജോമോളെ കരിയറിൽ തുണച്ചത്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയാണ് കരിയറിൽ ഇന്നും ജോമോൾക്ക് എടുത്ത് പറയാൻ പറ്റുന്ന സിനിമ.

1998 ലിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ഹരിഹരനാണ്. നടി ചഞ്ചലും ജോമോളുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നിറം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ജോമോൾക്ക് ലഭിച്ചു. കുറച്ച് കാലം മാത്രമേ സിനിമകളിൽ ജോമോൾ സജീവമായിരുന്നുള്ളൂ. ഇക്കാലയളവിനിടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജോമോൾക്ക് ലഭിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അഭിനയത്തിനാണ് നടിക്ക് 1997 ൽ പുരസ്കാരം ലഭിച്ചത്. നാഷണൽ ഫിലിം അവർഡ്സിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

അഭിനയത്തിലേക്ക് തിരിച്ച് വരാത്തതിനെക്കുറിച്ചും സിനിമാ ലോകത്ത് ഇപ്പോൾ വന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജോമോൾ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അന്തരിച്ച നടൻ ജിഷ്ണുവിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജിഷ്ണുവും ഞാനും ഫേസ്ബുക്കിലൂടെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. വയ്യാത്ത സമയത്തായിരുന്നു. ജിഷ്ണുവിന്റെ ഒരുപാട് പോസ്റ്റുകൾ ഞാൻ വായിക്കാറുണ്ടായിരുന്നു. ജിഷ്ണുവിനെ ജീവിതത്തിലാദ്യമായി കാണുന്നത് മരിച്ച് കഴിഞ്ഞപ്പോഴാണ്. അറിഞ്ഞ ഉടനെ ആശുപത്രിയിൽ പോയി, ജോമോൾ പറഞ്ഞു. കാൻസർ ബാധിച്ചാണ് നടൻ ജിഷ്ണു മരിക്കുന്നത്.

Jomol, Jishnu

സിനിമയിലെ തിരിച്ചു വരാൻ ഞാൻ എവിടെയും പോയിട്ടില്ലെന്നും ജോമോൾ പറഞ്ഞു. നല്ല കഥാപാത്രങ്ങൾ വരാത്തത് കൊണ്ടാണ് സിനിമകൾ ചെയ്യാത്തത്. പ്രധാന കഥാപാത്രം വേണമെന്നല്ല പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമകളിലും സീരീസിലുമാണ് പണ്ട് കണ്ട നടിമാരെ കൂടുതലും കാണുന്നത്.

അടുത്തിടെ ഞാൻ സിമ്രാന്റെ ​ഗുൽമോഹർ എന്ന സിനിമ കണ്ടു. വളരെ എൻകറേജിം​ഗ് ആണ്. നമ്മുടെ ജീവിതത്തിൽ ഓരോ സ്റ്റേജുകളുണ്ടല്ലോ. മുമ്പ് കല്യാണം കഴിച്ചാൽ പിന്നെ സ്റ്റോപ്പാണ്. പിന്നെ അവർക്ക് തിരിച്ച് വരാൻ കോളുകൾ വരുന്നില്ല. അല്ലെങ്കിൽ നല്ല കഥാപാത്രങ്ങൾ വരുന്നില്ല. പക്ഷെ ഇന്ന് കഴിവുള്ളവരെല്ലാം തിരിച്ചു വരുന്നു.

ആക്ടിം​ഗ് തന്നെ കരിയറാക്കണമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. അന്ന് അത് സാധ്യമല്ലെന്നറിയാമായിരുന്നു. ഒരു ഷെൽഫ് ലൈഫുണ്ട്. പക്ഷെ ഇന്നായിരുന്നെങ്കിൽ ചിന്തിച്ചേനെയെന്നും ജോമോൾ പറഞ്ഞു.

Jomol, Jishnu

കരിയറിൽ ഒരുപിടി നേട്ടങ്ങളുമായി നിൽക്കവെയാണ് ജോമോൾ അഭിനയ രം​ഗത്ത് നിന്നും മാറിയത്. വിവാഹ ശേഷമായിരുന്നു തീരുമാനം. 2002 ലായിരുന്നു ജോമോളുടെ വിവാഹം. ചന്ദ്രശേഖർ പിള്ള എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. വിവാഹ ശേഷം ക്രിസ്ത്യൻ മതം മാറി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു ജോമോൾ. ​ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു.

എന്നാലും ​പ്രേക്ഷകർക്കിപ്പോഴും പഴയ ജോമോളാണ് നടി. സിനിമ അഭിനയ രം​ഗത്ത് വലിയ ഇടവേള വന്നെങ്കിലും ഇപ്പോൾ സിനിമയുടെ മറ്റൊരു മേഖയിലേക്ക് കടന്നിരിക്കുകയാണ് ജോമോൾ. സബ് ടൈറ്റിൽ മേഖലയിലാണ് ജോമോൾ സാന്നിധ്യമറിയിച്ചിരിക്കുന്നത്.

More from Filmibeat

Read more about: jomol jishnu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X