twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ നിന്നും ആ ബ്രഹ്മാണ്ഡ ചിത്രമില്ല? മഹാഭാരതം ആസ്പദമാക്കിയ ചിത്രം വീണ്ടും ഉപേക്ഷിച്ചു

    |

    Recommended Video

    ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴം ഇനിയില്ല? | FilmiBeat Malayalam

    മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ സിനിമയാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ പലവിധ പ്രശ്‌നങ്ങളിലും കുടുങ്ങി കിടക്കുകയായിരുന്നു. കരാര്‍ കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനില്‍ നിന്നും എംടി തിരക്കഥ തിരികെ വാങ്ങിയിരുന്നു. പിന്നാലെ നിര്‍മാതാവ് ബിആര്‍ ഷെട്ടിയും ഈ ചിത്രത്തില്‍ നിന്നും മാറി.

    പിന്നാലെ ശ്രീകുമാര്‍ മേനോന്‍ തന്നെ മഹാഭാരതം ആസ്പദമാക്കി മറ്റൊരു സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചു. ഇരുന്നൂറു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കരാര്‍ സംവിധയകാന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ഡോ എസ് കെ നാരായണനും ചേര്‍ന്ന് ഇന്ന് ഒപ്പ് വച്ചതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സിനിമയും ഉപേക്ഷിക്കുകയാണെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

     ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    എംടി വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' നോവല്‍ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ച 'മഹാഭാരതം' എന്ന സിനിമ പ്രോജെക്ടില്‍ നിന്നും നിര്‍മ്മാതാവ് ഡോ. SK നാരായണന്‍ പിന്മാറി. എംടി വാസുദേവന്‍ നായരുമായുള്ള 'രണ്ടാമൂഴ'ത്തിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍മ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയത്.

     ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കരാര്‍ കാലാവധി പന്ത്രണ്ടു വര്‍ഷത്തേക്കാണെന്നു നിര്‍മ്മാതാവിനോടു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാന്‍ നിര്‍മ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

    ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    നാലു വര്‍ഷത്തിനുള്ളില്‍ 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ കരാര്‍ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാര്‍ കാലാവധി നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം എംടി ശ്രീകുമാര്‍ മേനോന് വക്കീല്‍ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നല്‍കാത്തതിനെ തുടര്‍ന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എംടി കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോള്‍ സബ് കോടതി എംടി ക്ക് തിരക്കഥ തിരിച്ചു നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

    ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    ഈ വസ്തുതയെല്ലാം ശ്രീകുമാര്‍ മേനോന്‍ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേര്‍ന്ന് 'രണ്ടാമൂഴം' സിനിമ പ്രൊജക്ടുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ 250 ഏക്കര്‍ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാന്‍ നിര്‍മ്മാതാവ് ഡോ. SK നാരായണന്‍ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡല്‍ ആക്കാനായിരുന്നു പ്രൊജക്റ്റ്.

    ജോമോന്‍ പുത്തന്‍പുരക്കലിന്റെ വാക്കുകളിലേക്ക്

    എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്‍ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റര്‍നാഷണല്‍ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീകുമാര്‍ മേനോനും ഡോ. ടഗ നാരായണനും തമ്മില്‍ കരാര്‍ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാന്‍ ഫേസ്ബുക്കില്‍ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോള്‍ ഈ വിവരം അറിയിക്കേണ്ടി വന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

    English summary
    Jomon Puthenpurackal Talks About Mahabharatham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X