കഥ കേട്ടതിന് ശേഷം ആദ്യം വിളിച്ചത് ജോമോനെ!! ഫോണിൽ പറഞ്ഞത് ഇത്രമാത്രം, വെളിപ്പെടുത്തി വിനീത്
മൂക്കൂത്തി, വിശുദ്ധ അംബ്രോസോ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി യുവ സംവിധായകൻ ഗിരീഷ് എംഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസനോടൊപ്പം കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മാത്യൂ തോമസും ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിൽ മികച്ച സ്വീകാര്യത ലഭിച്ച അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോമഡിയ്ക്ക് പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയ ചിത്രമാണിത്. പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങളിൽ അഭിനയിക്കാൻ കാരണം ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണെന്ന് വിനീത്. ജോമോൻ ടി ജോൺ പറഞ്ഞത് അനുസരിച്ചാണ് ചിത്രത്തിന്റെ കഥ കേൾക്കുന്നതെന്നും വിനീത് ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തണ്ണീർ മത്തൻ ദിനങ്ങൾ ചെയ്യാനുള്ള കാരണങ്ങളില്ലെന്ന് ജോമോനാണ്. കാരാണം ജോമോൻ പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രത്തിൽ താനുണ്ടെന്നുള്ളത് വലിയ സന്തോഷമാണ്. കൂട്ടുകാർ ചെയ്യുന്ന സിനിമയാകുമ്പോൾ അറ്റാച്ച്മെന്റും ഉണ്ടാകുമല്ലോ? വിനീത് പറയുന്നു.

ജോമോൻ പറഞ്ഞതനുസരിച്ചാണ് തണ്ണീർമത്തൻ ദിനങ്ങളുടെ കഥ കേട്ടത്. മാർച്ചിൽ ഒരു ദിവസം രാത്രി ഗിരീഷ് വന്നാണ് കഥ പറഞ്ഞത്. എന്നാൽ ഗിരീഷിന്റെ കയ്യിൽ സ്ക്രിപ്റ്റൊന്നുമില്ലായിരുന്നു. ഫുൾ സ്ക്രിപ്റ്റ് ബൈ ഹാർട്ട് ആയിരുന്നു. ചെയ്യാൻ പോകുന്നതിനെ കുറിച്ച് കൃത്യമായ ക്ലാരിറ്റിയുണ്ടായിരുന്നു. രസകരമായിട്ടാണ് ഓരോ സീനും പറഞ്ഞത്. ചിരിച്ചോട്ടാണ് കേട്ടത്. പറഞ്ഞു തീരുമ്പോഴേക്കും ഞാന്‍ ഗിരീഷിനോട് എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു.

ഗിരീഷ് അവിടെന്ന് ഇറങ്ങിയപ്പോൾ തന്നെ ഞാൻ ജോമോനെ വിളിച്ചു. ജോ എപ്പോഴാണ് ഫ്രീയാകുന്നതെന്ന് പറഞ്ഞാൽ മതി. നമുക്ക് ഷൂട്ട് ചെയ്യാം. ഞാൻ റെഡ്ഡിയാണെന്ന് അപ്പോൾ തന്നെ പറഞ്ഞു.

നല്ല രസകരമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. പകുതി പ്രായത്തിലുള്ള കുട്ടികളാണ് ഈ സിനിമയില്‍. ഇതില്‍ ഒരു സ്‌കൂള്‍ ടൂര്‍ ഒക്കെയുണ്ട്. ബസിനകത്ത് ഡാന്‍സൊക്കെ ചെയ്ത്. കാമ്പ് ഫയറില്‍ ഒരുമിച്ച് ഡാന്‍സ് ചെയ്ത്. അങ്ങനെയൊക്കെ ഷൂട്ട് നല്ല രസമായിരുന്നു. അവരുടെ എനര്‍ജി നമ്മുക്കും ഫീല്‍ ചെയ്യും. നമ്മളും ആ കാലത്തിലേക്ക് പോകും. ആനന്ദം ഷൂട്ട് ചെയ്ത സമയത്ത് അതിലും യംഗ് ആയ ക്രൂ ആയിരുന്നു.


Click it and Unblock the Notifications