For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഴ്സാവേണ്ടിയിരുന്ന പെൺകുട്ടി സിനിമാ നടിയായി തീർന്ന കഥ പറഞ്ഞ് ജോസഫ് താരം ആത്മിയ രാജൻ‌!

  |

  ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആത്മിയ രാജൻ. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടികൂടിയാണ് ആത്മിയ. ജോസഫ് മുതൽ കോൾഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ ആത്മിയയ്ക്ക് സാധിച്ചിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മറൈൻ എഞ്ചിനീയറായ സനൂപാണ് ആത്മീയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. കണ്ണൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

  'ഒരു നേരമെ ഭക്ഷണം കഴിക്കൂവെന്ന് ബ്ലെസ്ലി പറയുന്നത് നുണയാണ്, അവന്റെ കള്ളത്തരം കയ്യോടെ പൊക്കിയതാണ്'; ജാനകി

  ദീർഘകാലം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. 2018ൽ ആണ് ജോസഫ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ പൂമുത്തോളെ എന്ന ​ഗാനം ഹിറ്റായിരുന്നു. ജോജു ജോർജും ആത്മിയയുമായിരുന്നു ​ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ​ഗാനം വൈറലായതോടെയാണ് ആത്മിയയ്ക്കും ആരാധകർ കൂടിയത്. വെള്ളത്തൂവൽ എന്ന സിനിമയിലൂടെയാണ് ആത്മിയ സിനിമയിലേക്ക് എത്തിയത്.

  ട്രോളാൻ വേണ്ടിയാണേലും ഡോ.റോബിനാണിപ്പോൾ വീട്ടിനുള്ളിലും പുറത്തും തരം​ഗം, വോട്ട് കൂടിയേക്കുമെന്ന് പ്രേക്ഷകർ!

  ശേഷം തമിഴ് സിനിമയിൽ നിന്നാണ് ആത്മിയയ്ക്ക് ക്ഷണം ലഭിച്ചത്. മനകൊത്തി പറവൈകൾ ആയിരുന്നു ആത്മിയയുടെ ആദ്യ തമിഴ് സിനിമ. പിന്നെയും നിരവധി തമിഴ് സിനിമകളിൽ നിന്നും ആത്മിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. അവിയലാണ് ആത്മിയയുടെ ഏറ്റവും പുതിയ സിനിമ. ജോജു ജോർജും അനശ്വര രാജനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. ആത്മീയയുടെ കഥാപാത്രത്തിലൂടെയാണ് അവിയൽ സിനിമ സഞ്ചരിക്കുന്നത്. നഴ്സിങ് പഠിക്കാൻ പോയ കുട്ടി നടിയായി മാറിയതിനെ കുറിച്ചും ആത്മിയ മനസ് തുറന്നു.

  'കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളാണ് അവിയൽ സിനിമ പറയുന്നത്. സിറാജുദ്ദീൻ നാസർ ആണ് കൃഷ്ണനായി ചിത്രത്തിലെത്തുന്നത്. കൃഷ്ണന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അവിയലിലെ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ ആദ്യം ഉണ്ടായിരുന്നു. ജോസഫിലെ പോലത്തെ കഥാപാത്രമാകുമോ എന്നൊക്കെയായിരുന്നു സംശയം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ എന്നെ സമീപിക്കുമ്പോൾ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞിരുന്നു. വന്ന് റഷസ് വന്ന് കണ്ടു നോക്കാൻ സംവിധായകൻ പറഞ്ഞു. കണ്ടപ്പോൾ കാണാൻ നല്ല രസം തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്കെത്തുന്നത്. ശരിക്കും എന്റെ കഥാപാത്രത്തിലൂടെയാണ് കൃഷ്ണന്റെ കഥ ചിത്രം പറയുന്നത്.'

  'ബിഎസ്‌സി നഴ്സിങ് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്കെത്തുന്നത്. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. അദ്ദേഹം സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറാണ്. സിനിമ നടിയാകാൻ വേണ്ടി എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു കാര്യങ്ങളും ചെയ്തിട്ടില്ല. ചെറുപ്പം മുതൽ സിനിമ നടിയാകണമെന്നായിരുന്നു ആഗ്രഹം. വെറുതേ നിന്ന് പ്രാർഥിക്കുമായിരുന്നു. നക്ഷത്രം ഒക്കെ കാണുമ്പോൾ ഇങ്ങനെ നിന്ന് പ്രാർഥിച്ചിട്ടുണ്ട് സിനിമ നടിയാകണമേയെന്ന്. അല്ലാതെ വേറെ യാതൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. സ്വപ്നം കണ്ടാൽ ആ പാഷന് പിറകെ പോകാൻ പറയുന്ന ഒരു കുടുംബം ഒന്നുമല്ല എന്റേത്. അവരൊന്ന് തീരുമാനിക്കും. നമ്മൾ അത് ചെയ്യും. അങ്ങനെയാണ്. പിന്നീട് എങ്ങനെയൊക്കെയോ സിനിമയിലെത്തി.'

  Recommended Video

  ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

  'സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയെന്നറിഞ്ഞപ്പോൾ മമ്മി ആദ്യം പറഞ്ഞത് പോകാൻ പറ്റില്ല എന്നായിരുന്നു. എനിക്ക് അപ്പോൾ നല്ല വിഷമം ആയി. പക്ഷേ അച്ഛൻ ഭയങ്കര സപ്പോർട്ടാണ് ഇത്തരം കാര്യങ്ങളിൽ. പിന്നെ ഇതിലേക്ക് വന്ന് കഴിഞ്ഞപ്പോൾ എല്ലാവരും ഓക്കെയായി. ചെറുപ്പം മുതൽ ആഗ്രഹിച്ച ഒരു സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നും ആത്മീയ പറയുന്നു. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. നഴ്സ് ആയിരുന്നെങ്കിൽ ഞാൻ‍ ഒരു നല്ല നഴ്സ് ആയിരിക്കുമെന്ന്. പക്ഷേ ഞാൻ ആഗ്രഹിച്ച ഒരു മേഖലയിൽ എത്തിയതുകൊണ്ട് ഇപ്പോൾ അതിനെപ്പറ്റിയൊന്നും ചിന്തിക്കാറില്ല. ഞാൻ സിനിമയിൽ അഭിനയിച്ചിരുന്നപ്പോഴാണ് സനൂപിനെ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരു കോളജിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. സിനിമ സനുവിനും ഇഷ്ടമാണ്. നല്ല സപ്പോർട്ടാണ് അദ്ദേഹം തരുന്നതും' ആത്മിയ പറയുന്നു.

  Read more about: actress
  English summary
  Joseph actress Athmiya Rajan opens up about her acting entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X