ബിക്കിനിയിൽ ജോസഫിലെ നായിക!! മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്... വിമർശകർക്ക് മറുപടിയുമായി നടി
2018 ൽ പുറത്തു വന്ന മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോജു ജോർജ്ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ്.
തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. സിനിമ റിലീസ് ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ജോസഫ് ഇപ്പോഴും ചർച്ച വിഷയമാകാറുണ്ട്. നിരവധി അവാർഡുകളാണ് എം പദ്മകുമാർ ചിത്രമായ ജോസഫിനെ തേടിയെത്തിയത്.
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മാധുരി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം . തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും താരത്തിന് നേരം വിമർശനങ്ങളും ഉയരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇവരെ തേടി വിമർശനങ്ങൾ എത്തുന്നത്. ഇപ്പോഴിത താരത്തിന്റെ പുതിയ ചിത്രത്തിന് നേരെ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

വസ്ത്രധാരണം
വസ്ത്രധാരണ് നടിയ്ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കാറുള്ളത്. എപ്പോഴും ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരാറുണ്ട്. ഇതിനു മുൻപും ണാധുരിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് ജനങ്ങൾ എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനായിരുന്നു ആരോപണം ഉയർന്നത്.

ബിക്കിനിയിൽ
കടൽ തീരത്ത് നീലബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രം മാധുരി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. തായിലൻഡിലെ വിനോദ യാത്രയ്ക്കിടെ എടുത്ത ചിത്രമായിരുന്നു ഇത്. യാത്ര സംബന്ധമായ നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനിടയിലുളള ചിത്രമായിരുന്നു ഇത്. എന്നാൽ മറ്റു ചിത്രങ്ങൾ മികച്ച കമന്റുകളായിരുന്നു ലഭിച്ചത്. എന്നാൽ ബിക്കിനി ചിത്രത്തിന് വിപരീതമായ പ്രതികരണമാണ് ലഭിച്ചത്.

വിമർശനങ്ങൾ
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താരം. മികച്ച നന്പർ ഫോളോവേഴ്സുണ്ട് എന്നാൽ നടിയുടെ ഗ്ലാമറസ്സായ ചിത്രങ്ങൾക്ക് അത്രനല്ല പ്രതികരണമല്ല ലഭിക്കുന്നത്. അശ്ലീല ചുവയോടു കൂടിയ കമന്റുകളും മറ്റും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് ഇതിന് രൂക്ഷ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.

നടിയുടെ മറുപടി
ചിത്രത്തിന് അശ്ലീല കമന്റുകൾ ഉയർന്നതിനെ തുടർന്നാണ് മധുരി മറുപടിയുമായി എത്തിയത്. ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കുവെച്ചാൽ ഇതാണ് ഇതാണ് അവസ്ഥ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്ന് നടി മറുപടി നൽകി. ഇതിനു പിന്നാലെ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനു മുൻപും താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications











