റെയിൽവേ ക്രോസിനടുത്ത് വെച്ച് മമ്മൂട്ടി വണ്ടി നിർത്തി, ആ രസകരമായ കൂടിക്കാഴ്ചയെ കുറിച്ച് ജോജു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരങ്ങൾക്കിടിൽ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. മമ്മൂട്ടിയോടുള്ള ആരാധന കിട്ടുന്ന അവസരങ്ങളിൽ എല്ലാം താരങ്ങൾ വെളിപ്പെടുത്താറുമുണ്ട്. എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുളള ജോജുവിന്റെ വാക്കുകളാണ്. മമ്മൂട്ടിയുടെ പിന്തുണയെ കുറിച്ചാണ് ജോജു പറയുന്നത്.

കപ്പ ടിവി സംപ്രേക്ഷണം ചെയ്ത ദ് ഹാപ്പിനെസ്സ് പ്രൊജക്റ്റ് എന്ന പരിപാടിയിലാണ് മമ്മൂട്ടിയെ കുറിച്ച് നടൻ വാചാലനായത്. മമ്മൂട്ടിയെ തടഞ്ഞ് നിർത്തി അദ്ദേഹത്തെ അനുകരിച്ചതിനെ കുറിച്ചും മെഗാസ്റ്റാർ സിനിമയിൽ തനിക്ക് നൽകിയ പിന്തുണയെ കുറിച്ചുമാണ് ജോജു പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

മമ്മൂട്ടിയെ  ആദ്യമായി കാണുന്നത്

മമ്മൂക്കയെ ആദ്യം കാണുന്നത് എയർപോർട്ടിൽ വെച്ചാണ്. അന്ന് അദ്ദേഹം നടന്ന് വന്നപ്പോൾ ആൾക്കുട്ടത്തിന് മുന്നിൽവെച്ച ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ എന്ന വടക്കൻ വീരഗാഥയിലെ ഡയലോഗ് പറഞ്ഞു. അദ്ദേഹം അന്ന് എന്നെ നോക്കി ചിരിച്ചിരുന്നു. ഇത് കണ്ട കൂട്ടുകാരൻ എന്നെ കളിയാക്കുകയും ചെയ്തിരുന്നു. നീ അനുകരിച്ചത് അദ്ദേഹത്തെ മനസിലായിട്ടുണ്ടാകില്ലെന്ന്. ഇത് കേട്ടതും കാറെടുത്ത് അദ്ദേഹത്തിന്റെ പിന്നാലെ വിട്ടു. ഒരു റെയിൽവേ ക്രോസിനടുത്ത് അദ്ദേഹത്തിന്റെ വണ്ടി നിർത്തിയപ്പോൾ ഓടിപ്പോയി ഇതേ ഡയലോഗ് വീണ്ടും പറഞ്ഞു. അന്ന് അദ്ദേഹം ചിരിച്ചിട്ട് എനിക്കൊരുഷേക്ക് ഹാൻഡ് തന്നു. ആ പഴയ സംഭവം ഓർമിച്ചു കൊണ്ട് ജോജു പറയുന്നു.

ചാൻസ് നൽകി

പിന്നീട് സിനിമകളിൽ ചാൻസ് വങ്ങി നൽകിയതിനെ കുറിച്ചും ജോജു പറഞ്ഞു. പട്ടാളം,ബ്ലാക്ക് തുടങ്ങിയ ചിത്രത്തിലേയ്ക്ക് അദ്ദേഹമായിരുന്നു തന്നെ ശുപാർശ ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടർമാരുടെ ലിസ്റ്റിൽ ജോജു കെയർ ഓഫ് മമ്മൂട്ടി എന്ന് കണ്ടിരുന്നത് ഇപ്പോഴും ഓർക്കുന്നതായും താരം പറയുന്നു. കൂടാതെ വീട് പാലുകാച്ചലിന് സർപ്രൈസായി മമ്മൂക്ക എത്തിയതിനെ കുറിച്ചും ജോജു പറയുന്നു. അദ്ദേഹം വീട്ടിൽ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇന്ന് ഞാൻ ആ വീടിനെ മമ്മൂക്ക വന്ന വീട് എന്നാണ് വിളിക്കുന്നതെന്നും അഭിമുഖത്തിൽ ജോജൂ പറയുന്നു.

ജോസഫ്  കണ്ടതിന് ശേഷം പറഞ്ഞത്

കൂടാതെ ജോസഫ് കണ്ടതിന് ശേഷം മമ്മൂട്ടി മെസേജ് അയച്ചതിനെ കുറിച്ച് ജോജു മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷം മമ്മൂക്കയുടെ ഒരു മെസേജ് വന്നിരുന്നു. കൊള്ളാം,പടവും നടിപ്പും എന്നായിരുന്നു സന്ദേശം. ആ മെസേജും സ്ക്രീൻ ഷോർട്ടും ഇന്നും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.കാണുമ്പോൾ രണ്ടു വരിയെ ഉള്ളു അത്. പക്ഷെ, ഞാൻ വന്ന വഴി വെച്ച് നോക്കുമ്പോൾ അത് ഗ്രേറ്റ് ആണ്, ജോജു അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു
സിനിമകൾ

മാലിക്കാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ജോജുവിന്റെ ചിത്രം. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അൻവർ അലി ഐഎഎസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒരു കഥാപാത്രമായിരുന്നു ഇത്. നായാട്ടാണ് ഈ വർഷം പുറത്ത് ഇറങ്ങിയ ജോജുവിന്റെ മറ്റൊരു ചിത്രം. തുറമുഖം, ഒറ്റക്കൊമ്പൻ, പീസ് ഇവയാണ് പുറത്തു വരാനുള്ള ജോജുവിന്റെ സിനിമകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X