ചാർളിയിൽ ആദ്യം തിരഞ്ഞെടുത്തത് എന്നെ!! പിന്നീട് പാർവതിക്ക് പോയി, കാരണം വെളിപ്പെടുത്തി മാധുരി..
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ നായികയായിട്ടാണ് എനിക്ക് ആദ്യം അവസരം ലഭിച്ചത്
Recommended Video

പോയ വർഷം മലയാളി പ്രേക്ഷകർ നിറകയ്യടിയോടെ സ്വീകരിച്ച ചിത്രമായിരുന്നു ജോസഫ്. എം പദ്മകുമർ സംവിധാനം ചെയ്ത് ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. 2018 ൽ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്.
സിനിമകൾക്ക് മാത്രമല്ല 2018 മികച്ച ഒരുപിടി താരങ്ങളേയും അണിയറപ്രവർത്തകരേയും കൂടിയാണ് സമ്മാനിച്ചത്. ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പുതുമുഖ നടിയാണ് മധുരി. ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നടിയുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിൽ തന്നെ പരിഗണിച്ചിരുന്നുവെന്ന് താരം. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ദുൽഖർ സൽമാന്റെ നായിക
2015 ൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിൽ നായികയായി ആദ്യം തന്നെ പരിഗണിച്ചതെന്ന് മാധുരി വെളിപ്പെടുത്തി. പാർവതി ചെയ്ത ടെസ്സ എന്ന കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. എന്നാൽ എന്റെ മലയാളം ശരിയാകാത്തു കൊണ്ട് ആ വേഷം പോകുകയായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് പാർവതിയെ പരിഗണിച്ചത്. ഓഡിഷനിലൂടെയായിരുമന്നു തനിയ്ക്ക് നായികയാകാനുളള അവസരം ലഭിച്ചത്.

ജോസഫിലേയ്ക്ക് എത്തിയത് ജോജുവിലൂടെ
ചാർളിയിലെ റോൾ നഷ്ടപ്പെട്ടപ്പോൾ വിഷമമെന്നും തോന്നില്ല. തന്റെ സിനിമ പ്രവേശനത്തിന് സമയമായില്ലെന്നു മാത്രമാണ് അപ്പോൾ തോന്നിയത്. അൽപം വൈകിയാലും സിനിമയിൽ സിനിമയിൽ അവസരം ലഭിച്ചല്ലോ? അതു മതിയെന്ന് താരം പറഞ്ഞു. ചാർലിയിലെ സെറ്റിൽ വെച്ചാണ് ആദ്യമായി ജോജുവിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീടാണ് ജോസഫിലേയ്ക്ക് എത്തുന്നതെന്നും മാധുരി പറഞ്ഞു.

ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട്
ജോസഫ് എന്ന ചിത്രത്തിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരെ സൃഷ്ടിക്കാൻ മാധുരിയ്ക്ക് കഴിഞ്ഞിരുന്നു. വളെര പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. പ്രേക്ഷക സ്വീകാര്യത കൂടാതെ കുറഞ്ഞ സമയത്തിനുളളിൽ തന്നെ വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നു. താരത്തിന്റെ ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ടാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. ഫോട്ടോ ഷൂട്ട് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

സൗന്ദര്യം ഉള്ളിലാണ്
ഒരു പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.' മാധുരി പറഞ്ഞു.


Click it and Unblock the Notifications











