twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിപ്പിക്കാനല്ല ത്രില്ലടിപ്പിക്കാനാണ് ജോസഫ് വന്നത്! ജോജു ജോര്‍ജിന്റെ മാസ്, പ്രേക്ഷക പ്രതികരണമിങ്ങനെ

    |

    ഹാസ്യ താരമായിട്ടും വില്ലനായും ശ്രദ്ധേയനായ നടന്‍ ജോജു ജോര്‍ജ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയാണ് ജോസഫ്. ക്രൈം ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. റിട്ടയേര്‍ഡ് ആയ ഒരു പോലീസുകാരനാണ് ജോജു അവതരിപ്പിക്കുന്ന ജോസഫ് എന്ന കഥാപാത്രം. ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ത ലുക്കാണെന്ന് പറയാം.

    ജോജു മാത്രമല്ല 70 ഓളം കഥാപാത്രങ്ങളും അതില്‍ നാല് പ്രമുഖ സ്ത്രീ കഥാപാത്രങ്ങളും സിനിമയിലുണ്ട്. നവംബര്‍ പതിനാറിന് ജോസഫ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് വലിയ ഹൈപ്പ് കിട്ടിയിരുന്നതിനാല്‍ ആദ്യദിനം നല്ല പ്രകടനമായിരിക്കും സിനിമയ്ക്ക് കാഴ്ച വെക്കാന്‍ കഴിയുന്നത്. ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

    ത്രില്ലർ ഇമോഷണൽ ഡ്രാമ

    ത്രില്ലർ ഇമോഷണൽ ഡ്രാമ

    ജോസഫ് ഒരു ത്രില്ലർ ഇമോഷണൽ ഡ്രാമയാണെന്നാണ് ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു പോലീസുകാരന്റെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും സൗഹൃദങ്ങളും അയാളുടെ കുടുബംവുമാണ് സിനിമയിലുള്ളത്. പ്രേക്ഷകരുടെ ഉള്ളില്‍ തട്ടുന്ന പല വികാര നിര്‍ഭരമായ നിമിഷങ്ങളും സിനിമയിലുണ്ട്. ജോസഫിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ തന്നെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നവയാണ്.

    ജോജുവാണ് സ്റ്റാര്‍

    ജോജുവാണ് സ്റ്റാര്‍

    ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിലേക്കുള്ള ജോജു ജോര്‍ജിന്റെ മാറ്റം അതിശയകരമാണ്. സിനിമയിലെ ടൈറ്റില്‍ കഥാപാത്രം ജോജു അവതരിപ്പിച്ച ജോസഫ് തന്നെയാണ്. ജോസഫാണ് സിനിമയുടെ നട്ടെല്ല്. തന്റെ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ ഉള്‍കൊള്ളാന്‍ ജോജുവിന് കഴിഞ്ഞിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്നും ജോജുവിന് നല്ല കൈയടിയാണ് ലഭിച്ചിരിക്കുന്നത്.

     താരങ്ങൾ

    താരങ്ങൾ

    മാന്‍ വിത് സ്‌കാര്‍ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന സിനിമ ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് ഏലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

    നിറഞ്ഞ കൈയടി

    ഹിറ്റ്‌ ആവണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച സിനിമ.. പ്രാർത്ഥിച്ച സിനിമ..!!
    വർഷങ്ങൾക്ക്‌ മുൻപ് ഞാൻ‌ ടൂർണ്ണമന്റ്‌ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത്‌ പരിചയപ്പെട്ട എന്റെ പ്രിയ സഹോദരൻ ആണ്‌ ജോജ്ജൂ ഭായി.. സിനിമ industry മുഴുവനും അറിയാം ഈ മനുഷ്യൻ സിനിമക്ക്‌ വേണ്ടി അനുഭവിച്ച പെടാപാടുകൾ, ആത്മസമർപ്പണം, കഠിനാദ്ധ്വാനം.. ഇപ്പോൾ ഇതാ ജോജ്ജൂ ഭായ്‌ നായകനായി ആദ്യ സിനിമ- "ജോസഫ്‌" ഇന്ന് റിലീസ്‌ ആയിരിക്കുന്നൂ എന്നത്‌ മാത്രം അല്ല... സിനിമയേ കുറിച്ച്‌ അതി ഗംഭീര റിപ്പോർട്ടുകളും വരുന്നൂ.

    English summary
    Joseph movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X