എന്റെ രണ്ട് സിനിമകള്‍ തട്ടിയെടുത്ത കുട്ടിയാണ്; എനിക്കെന്താണ് ഒരു കുറവ്! ആത്മീയ രാജനോട് നടി സ്വാസിക വിജയ്

ജോസഫ് സിനിമയിലെ ജോജുവിന്റെ ഭാര്യ വേഷമാണ് നടി ആത്മീയ രാജന് ഏറെ ജനപ്രീതി നേടി കൊടുക്കുന്നത്. അതിന് മുന്‍പ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോസഫ് വലിയൊരു തരംഗമായി മാറി.

മലയാളത്തിന് പുറമേ തമിഴ് സിനിമയിലും സജീവസാന്നിധ്യമായി മാറിയ ആത്മീയയ്ക്ക് കൂടുതലും മരിക്കുന്ന സിനിമകളാണ് കിട്ടുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലെല്ലാം നടിയുടെ കഥാപാത്രം മരിച്ച് പോവാറുണ്ട്.

ഇതിനെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍. സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി വന്നതായിരുന്നു ആത്മീയ രാജന്‍.

സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ തന്റെ രണ്ട് സിനിമകള്‍ ആത്മീയ തട്ടിയെടുത്തിട്ടുണ്ടെന്ന് സ്വാസിക വെളിപ്പെടുത്തിയിരുന്നു. തനിക്ക് എന്ത് കുറവുണ്ടായിട്ടാണ് അങ്ങനെ സിനിമ നഷ്ടപ്പെട്ടതെന്നും സ്വാസിക ചോദിക്കുന്നുണ്ട്.

athmiya

ആദ്യം വെള്ളത്തൂവല്‍ എന്ന സിനിമയിലാണ് അഭിനയിച്ചത്. പിന്നീട് ചില സിനിമകള്‍ റിലീസ് ചെയ്തിരുന്നില്ല. തുടക്കത്തില്‍ കുറച്ച് സ്ട്രഗിള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്ര സ്ട്രഗിളൊന്നും അപ്പോള്‍ തോന്നിയില്ലെന്നാണ് ആത്മീയ പറയുന്നത്.

'തുടക്കം അത്ര സ്ട്രഗിളിങ്ങൊന്നും ആയിരുന്നില്ല. സത്യത്തില്‍ വെള്ളത്തൂവല്‍ ആദ്യം ചെയ്തു എന്നേയുള്ളു. പിന്നെ ഞാന്‍ തന്നെ ബുദ്ധിമുട്ടി അതിന് പിന്നാലെ പോയിട്ടില്ല.

എന്റെ വീട്ടിലുള്ളവരും സിനിമയിലേക്ക് എന്നെ തള്ളി വിടാനൊന്നും നോക്കിയിരുന്നില്ല. ഒരു വേഷം കിട്ടിയാല്‍ കിട്ടി, എന്നേ അവര്‍ക്കും ഉണ്ടായിരുന്നുള്ളുവെന്ന്', ആത്മീയ പറയുന്നു.

തമിഴിലും അങ്ങനെ തന്നെയാണ്. അവിടെ ആദ്യം അഭിനയിച്ച മനംകൊത്തി പറവൈ എന്ന സിനിമയും ഇങ്ങോട്ട് അവസരം വന്നതാണ്. ശിവകാര്‍ത്തികേയനായിരുന്നു നായകന്‍. അതിന് ശേഷം റോസ് ഗിത്താര്‍ എന്ന സിനിമയും ചെയ്തുവെന്ന് നടി പറയുന്നു.

അതേ സമയം ഈ സിനിമയെ കുറിച്ച് എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. നിങ്ങളെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നുമാണ് സ്വാസിക ഇതിന് മറുപടിയായി പറഞ്ഞത്.

'ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. ഈ കൂട്ടിയ്ക്ക് കിട്ടി. അങ്ങനെ എനിക്കെന്താണ് ഒരു കുറവുള്ളതെന്നാണ് സ്വാസികയുടെ ചോദ്യം. ഒരവസരമല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്.

swasika-athmiya

രണ്ടാമത്തെ ചിത്രം കോള്‍ഡ് കേസ് ആണ്. എന്നെ ആദ്യം സിനിമയിലേക്ക് വിളിച്ചിരുന്നു. പിന്നെ അവരെന്നെ വിളിച്ചിട്ടില്ല. അതിന് ശേഷം സിനിമ കാണുമ്പോള്‍ അവിടെ ആത്മീയ ആണുള്ളതെന്നും', സ്വാസിക പറയുന്നു.

എന്നാല്‍ 'പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് എനിക്കാണ്. അത് ഞാന്‍ വിട്ട് തരില്ലെന്നാണ്', സ്വാസികയുടെ ചോദ്യത്തിനുള്ള ആത്മീയയുടെ മറുപടി.

'മരിക്കുന്ന കഥാപാത്രങ്ങളാണ് എല്ലാ സിനിമയിലും തനിക്ക് ലഭിക്കുന്നത്. മാത്രമല്ല കോളേജില്‍ പഠിക്കുന്ന കാലത്ത് എനിക്ക് പാതിരക്കോഴി എന്നായിരുന്നു പേര്.

രാത്രിയിലൊന്നും ഉറക്കമില്ലാത്തതിനെ തുടര്‍ന്നാണ് കൂട്ടുകാരികള്‍ അങ്ങനൊരു പേര് നല്‍കിയത്. മാത്രമല്ല രാത്രി വര്‍ത്തമാനം പറഞ്ഞിരുന്ന് ചിരിച്ചാല്‍ നീ ഇങ്ങനെ ചിരിക്കല്ലേ, പേടി ആവുന്നു എന്ന് പറയുന്നവരുണ്ടായിരുന്നു', ആത്മീയ പറയുന്നു.

ഇതുവരെ വലിയ ഹൊറര്‍ മൂവിയൊന്നും കിട്ടിയിട്ടില്ല. അങ്ങനൊന്ന് കിട്ടിയാല്‍ ചെയ്യാനുള്ള ധൈര്യം ഇപ്പോഴുണ്ട്. അതിലെ ചിരിയെങ്കിലും മനോഹരമായി ചെയ്യാന്‍ പറ്റുമെന്നും ആത്മീയ പറയുന്നു.

2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലായിരുന്നു ആത്മീയയുടെ ആദ്യ സിനിമ. ശേഷം വര്‍ഷങ്ങളുടെ ഇടവേളകളിലാണ് അഭിനയിച്ചത്. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയ്ക്ക് ലഭിക്കുകയും ചെയ്തു.

മലയാളത്തിന് പുറമേ തമിഴിലേക്ക് കൂടി പോയ നടി കഴിഞ്ഞ വര്‍ഷം മുതല്‍ തെലുങ്കിലും ചുവടുറപ്പിച്ചിരിക്കുകയാണ്. ശേഖര്‍ എന്ന സിനിമയിലാണ് ആത്മീയ തെലുങ്കില്‍ അഭിനയിച്ചത്.

ഷെഫീക്കിന്റെ സന്തോഷം എന്ന മൂവിയാണ് ആത്മീയയുടേതായി അവസാനമിറങ്ങിയ ചിത്രം. ഇനി ബോണ്ട് എന്ന ചിത്രം കൂടി മലയാളത്തില്‍ വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X