എനിക്ക് ഭക്തി കൂടി പോകുമോന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു! വിവാഹത്തെ കുറിച്ചും മനസ് തുറന്ന് നടി ആത്മീയ രാജന്‍

ജോജു ജോര്‍ജിന്റെ നായികയായി ജോസഫ് എന്ന ചിത്രത്തിലൂടെയാണ് നടി ആത്മീയ രാജന്‍ ശ്രദ്ധേയായവുന്നത്. പിന്നീട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു. ഇപ്പോഴിതാ തന്റെ വിശേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി.

അടുത്തിടെ നടി ആനി അവതാരകയായിട്ടെത്തുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആത്മീയ. ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് നടി.

athmiya-rajan

'ആത്മീയ എന്ന പേര് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. നല്ല ഭക്തി ആയിരുന്നു എനിക്ക്. എന്റെ ഭക്തി കൂടിയപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ പേടി തോന്നിയിരുന്നു. കാരണം ഞാന്‍ വല്ല മഠത്തിലും പോയി ചേരുമെന്നാണ് അവര്‍ വിചാരിച്ചത്. ഇടയ്ക്ക് ഞാന്‍ റൂം അടച്ചൊക്കെ ഇരുന്നു നാമം ചൊല്ലുമായിരുന്നു.

ശ്രീകൃഷ്ണന്റെ രൂപമൊക്കെ ഞാന്‍ കയ്യില്‍ കൊണ്ടു നടക്കുമായിരുന്നു. അതിലൂടെ എന്തോ ഒരു കോണ്‍ഫിഡന്‍സ് കിട്ടാറുണ്ട്. അതിനു വേണ്ടിയാണ് കൊണ്ടു നടക്കുന്നത്. ഇതിനിടയില്‍ സിനിമ ചെയ്യുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വന്നിട്ട് അവര്‍ പിടിച്ചോളാമെന്ന് പറഞ്ഞിട്ട് വാങ്ങി വച്ചിട്ടുണ്ട്. എന്നാല്‍ ഭഗവാനെ കൂടുതല്‍ വിളിച്ചാല്‍ കൂടുതല്‍ പരീക്ഷണം കിട്ടുമെന്ന് ആരോ പറഞ്ഞത് കൊണ്ട് ഞാന്‍ അതൊന്നു മാറ്റി വച്ചു.

അതേ സമയം ആത്മീയയുടെ സൗണ്ട് മനോഹരമാണെന്നും പാട്ട് പാടാനും ആനി ആവശ്യപ്പെട്ടിരുന്നു. ഇത്രയും നല്ല ശബ്ദമുണ്ടായിട്ടും പാട്ട് പാടാത്തതെന്താണെന്ന ആകാംഷയാണ് ആനി മുന്നോട്ട് വച്ചത്. എന്നാല്‍ പാട്ട് പഠിക്കാന്‍ താന്‍ കുറെ തവണ പോയിട്ടുണ്ടെന്നാണ് ആത്മിയ പറയുന്നത്. ബേസിക്ക് പഠിപ്പിക്കുമ്പോള്‍ തന്നെ എനിക്ക് പറ്റാതെ ആയി നിര്‍ത്തും. കാരണം ശ്രുതിയോട് കൂടിയും സംഗതി വരട്ടെ എന്നൊക്കെ പറയുമ്പോള്‍ അതെന്താണെന്ന് എനിക്ക് മനസിലാകാത്തതാണ് പ്രധാന പ്രശ്‌നം.

വീട്ടില്‍ ഞാനാണ് ഏറ്റവും ഇളയത്. എനിക്ക് രണ്ടു ചേച്ചിമാരാണുള്ളത്. ചേച്ചിമാര്‍ രണ്ടുപേരും വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിലാണ്. പാചകമൊന്നും അത്ര വശമില്ല. ഫ്‌ലാറ്റില്‍ മിക്കപ്പോഴും ഞാന്‍ ഒറ്റയ്ക്ക് ആയിരിക്കും. മമ്മി എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ല. അതുകൊണ്ട് എനിക്ക് കുക്ക് ചെയ്യാനൊക്കെ മടിയാണ്. ഈസി ആയി ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും ഉണ്ടാക്കി കഴിക്കുകയാണ് ചെയ്യാറുള്ളത്.

athmiya-rajan

ഒറ്റയ്ക്ക് വെറുതേ ഇരിക്കുമ്പോള്‍ പാട്ട് കേള്‍ക്കുന്നതാണ് പ്രധാന ഹോബി. പിന്നെ ബുക്ക് വായനയുമാണെന്റെ ഹോബി. മൂഡ് ഉണ്ടെങ്കില്‍ മാത്രമേ വായിക്കാറുള്ളു.

ജോസഫ് എന്ന സിനിമയാണ് ഏറ്റവും ഹിറ്റായി മാറിയത്. അതിന് ശേഷം എനിക്ക് വന്നതൊക്കെ അതുപോലെയുള്ള മെച്യുര്‍ഡ് ആയ കഥാപാത്രങ്ങള്‍ ആണ്. ആദ്യം ഞാന്‍ ചെയ്ത തമിഴ് സിനിമ ഒരു റൊമാന്റിക്ക് കോമഡി ആയിരുന്നു. അന്നെനിക്ക് റൊമാന്‍സ് ഒക്കെ ചെയ്യാന്‍ മടി ആയിരുന്നു. ഇന്ന് കാണുമ്പോള്‍ കുറച്ചൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. അന്ന് റൊമാന്‍സ് ചെയ്യാനൊക്കെ നാണം ആയിരുന്നു. ഇന്നാണെങ്കില്‍ കുറച്ച് നന്നായി ചെയ്യാമായിരുന്നു. അന്ന് എനിക്ക് ജീവിതത്തിലും റൊമാന്‍സ് ഇല്ലായിരുന്നു.

കല്യാണം കഴിക്കുന്നതിന് ഒരു മൂന്നുവര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സനുവുമായുള്ള ഇഷ്ടം തുടങ്ങുന്നത്. ഞങ്ങള്‍ കോളേജ്‌മേറ്റ്‌സ് ആയിരുന്നു, പക്ഷെ എന്റെ കൂടെ പഠിച്ചത് അല്ല. വേറെ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു. ശരിക്കും കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് സനുവിനെ അറിയില്ലായിരുന്നു. കണ്ണൂര്‍ തന്നെയാണ് സനുവും, തളിപ്പറമ്പില്‍ ആണ്. ഞാന്‍ തളിപ്പറമ്പിലേക്ക് വീടുമാറി വന്നപ്പോഴാണ് സനുവിനെ കാണുന്നത്.

നാട്ടില്‍ വന്നതിനു ശേഷമാണ് കോളേജില്‍ പഠിച്ചത് ആണെന്ന് മനസിലാക്കുന്നത്. സനു മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നതെന്നും ആത്മീയ പറയുന്നു.

Read more about: Athmiya Rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X