twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം പേരിൽ തന്നെ ഒരു സൂപ്പർസ്റ്റാറായി അഭിനയിക്കുന്നതിൽ അൽപം അനൗചിത്യം ഇല്ലേ,മമ്മൂട്ടിയുടെ ചോദ്യം

    |

    മമ്മൂട്ടി ജോഷി കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ബിഗ് സ്ക്രീനിൽ വൻ വിജയമായിരുന്നു. മമ്മൂട്ടിയെ സൂപ്പർ താരപദിവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ജോഷി സിനിമയിൽ എതിരാളിയില്ലാതെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയമായത്. ഇത് അദ്ദേഹത്തിന്റെ കരിയറിൽ വലിയ പരാജയമായിരുന്നു. എന്നിരുന്നാലും മമ്മൂട്ടി- ജോഷി കൂട്ട്കെട്ടിൽപുറത്തിറങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്.

    പുതുമ നഷ്ടപ്പെട്ട് പോകാതെ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ചിത്രമാണ് 1990 ൽ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരെ പ്രധാ കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ.താരരാജാക്കന്മാരെ കൂടാതെ ,എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ഗസ്റ്റ് റോളായിരുന്നുവെങ്കിലും ചിത്രത്തിലെ ഏറെ നിർണ്ണായകമായ റോളായിരുന്നു ഇത്. ഇപ്പോഴിതാ ഈ സിനിമയിലേക്ക് മമ്മൂട്ടി എന്ന പേര് വന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ജോഷി. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

    മമ്മൂട്ടിയായി

    ജോഷി ചിത്രത്തിൽ മെഗാസ്റ്റാർ അദ്ദേഹത്തിന്റെ സ്വന്തം പേരായ മമ്മൂട്ടിയായി തന്നെയായിരുന്നു എത്തിയത്.‌‌‌ സിനിമയിലേയ്ക്ക് മമ്മൂട്ടിയെ നിർദ്ദേശിക്കുന്നത് മോഹൻലാൽ തന്നെയായിരുന്നു. ലാലിന്റെ ഒറ്റ വിശ്വാസമാണ് മമ്മൂക്കയെ ഈ ചിത്രത്തിൽ എത്തിച്ചത്. തുടക്കത്തിൽ മമ്മൂട്ടിയുടെ പേര് ചിത്രത്തിലില്ലായിരുന്നു. സീൻ ചിത്രീകരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ പേര് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി അമേരിക്കയിൽ നിന്നാണ് ഈ ചിത്രം അഭിനയിക്കാനായി എത്തിയത്.

     അതിഥി കഥാപാത്രം

    തുടക്കത്തിൽ അതിഥി കഥാപാത്രമാണെന്നാണ് മമ്മൂട്ടിയോട് പറഞ്ഞത്. പറഞ്ഞിരുന്നത്. മദ്രാസിൽ ട്രെയിൻ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്. എന്നാൽ കഥ വികസിച്ചപ്പോൾ മമ്മൂട്ടി എന്ന കഥാപാത്രം വീണ്ടും സജീവമാകുകയായിരുന്നു.മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കായി മമ്മൂട്ടിയുടെ കഥാപാത്രം വീണ്ടും സിനിമയിൽ എത്തുകയായിരുന്നു

     സ്വന്തം പേരിൽ

    സ്വന്തം പേരിൽ മെഗാസ്റ്റാർ സിനിമയിൽ എത്തിയ അന്ന് വലിയ ചർച്ച വിഷയമായിരുന്നു. ഇതിനെ കുറിച്ച് മമ്മൂട്ടിയും അന്ന് തന്നോട് ചോദിച്ചിരുന്നെന്നും ജോഷി പറയുന്നു.
    ചിത്രീകരണത്തിനായി എത്തിയപ്പോൾ മമ്മൂട്ടി തന്നോട് പേരിനെ കുറിച്ച് ചോദിച്ചത്., ഞാൻ എന്റെ പേരിൽ തന്നെ ഒരു സൂപ്പർസ്റ്റാർ ആയി അഭിനയിക്കുന്നതിൽ അൽപം അനൗചിത്യം ഇല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. . എന്നാൽ ഞാൻ മമ്മൂട്ടിയെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് എന്നോട് ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാൻ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്- ജോഷി പറയുന്നു.

     തീവണ്ടിയിൽ ചിത്രീകരിച്ച ചിത്രം

    പൂർണ്ണമായും തീവണ്ടിയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ അത്രയധികം വളരാത്ത കാലത്ത് ഒരു സിനിമ പൂർണ്ണായും തീവണ്ടിയിൽ ചിത്രീകരിച്ചിരിക്കുന്നത്റ്റുന്നത്. ഏറെ ചിലവേറിയ ചിത്രമായിരുന്നു ഇത്.അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെയിൽവേയിൽ കെട്ടിവയ്ക്കേണ്ട തുക.കൂടാതെ ഒരു ദിവസം ഷൂട്ട് ചെയ്യാൻ 25000 രൂപയായിരുന്നു ചിത്രത്തിൻരെ വാടക. കർശന നിയന്ത്രണങ്ങളോടെ ചിത്രീകരിച്ച ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ- ജോഷി പറയുന്നു

    English summary
    Joshi Reveals Mammootty Question About Number 20 madras mail Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X