ഇറ്റ്സ് ഓക്കെ... നോ പ്രോബ്ലം, പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു; മാപ്പ് പറയാൻ വിളിച്ച ആളോട് ലാലേട്ടൻ!

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ വീഡിയോയായിരുന്നു പൊതു പരിപാടി കഴിഞ്ഞ് വാഹനത്തിലേക്ക് തിരികെ കയറാൻ പോയ നടൻ മോഹൻലാലിന്റെ കണ്ണിൽ അബദ്ധത്തിൽ മാധ്യമപ്രവർത്തകൻ മൈക്ക് കൊണ്ട് കുത്തിയെന്നത്. തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ചില ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ താരത്തെ വളഞ്ഞത്.

അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാൻ കഴിയില്ലെന്നും മനസിലാക്കിയശേഷം സംസാരിക്കാമെന്നും മോഹൻലാൽ പറഞ്ഞെങ്കിലും മാധ്യമപ്രവർത്തകർ വിടാതെ പിന്തുടർന്നു. അതിനിടയിലാണ് മൈക്ക് നടന്റെ കണ്ണിൽ കൊണ്ടത്. വേദനിച്ച കണ്ണ് പൊത്തി പിടിച്ചുകൊണ്ടാണ് മോഹൻലാൽ വാഹനത്തിൽ കയറിയത്.

Actor Mohanlal
Photo Credit: Mohanlal fans / instagram

എന്നാൽ ഒരു നിമിഷം പോലും അമർഷമോ രോഷമോ നടൻ കാണിച്ചില്ല. പതിവ് രീതിയിൽ എന്താ മോനേ... കണ്ണല്ലേയെന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. വീഡിയോ വൈറലായതോടെ വലിയ രീതിയിൽ‌ മാധ്യമപ്രവർത്തകരുടെ പ്രവൃത്തിക്ക് എതിരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ സംഭവത്തിന് കാരണക്കാരനായി വ്യക്തി നടനെ നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ്.

എന്നാൽ‌‍‍ ഒരു തരത്തിലും പരാതിപ്പെടാതെ മാപ്പ് പറയാൻ വിളിച്ച വ്യക്തിയെ കൂളാക്കിയും ആശ്വസിപ്പിച്ചുമാണ് മോഹൻലാൽ സംസാരിച്ചത്. എനിക്ക് ഒരു അബദ്ധം പറ്റിയതാണ്... കൈ ലോക്കായി പോയതുകൊണ്ട് സംഭവിച്ചതാണ് എന്നാണ് മാധ്യമപ്രവർത്തകൻ മോഹൻലാലിനോട് പറഞ്ഞത്. ഇറ്റ്സ് ഓക്കെ... നോ പ്രോബ്ലം. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു എന്ന് സരസമായി പറഞ്ഞാണ് നടൻ മാധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചത്.

നോ... നോ... നോ... അതൊന്നും കുഴപ്പമില്ല.‍ നോ പ്രോബ്ലം. കഴിഞ്ഞ കാര്യമല്ലേ... ഇനി ഇപ്പോൾ എന്തായാലും അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റിടാൻ നമ്മൾ പറഞ്ഞ് ഏൽപ്പിക്കുന്നു. അതിനുശേഷം ഫങ്ഷന് കയറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യം സംസാരിക്കാൻ പറ്റില്ലല്ലോ.

അതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ചോദിച്ചപ്പോൾ എനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് തന്നെ അറിയാത്ത കാര്യം നിങ്ങളോട് സംസാരിക്കാൻ എനിക്ക് പറ്റില്ലല്ലോ. കുറച്ച് സമയം നമുക്ക് അത് ബുദ്ധിമുട്ടായിപ്പോയി. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു. അത്രയേയുള്ളു. വേറെ കുഴപ്പമൊന്നുമില്ല. മാധ്യമങ്ങൾ അങ്ങനെയാണല്ലോ... ഒന്നും കിട്ടാതെയായപ്പോൾ നിങ്ങളെ കേറി പിടിച്ചു. ടേക്ക് കെയർ... ഞാൻ പക്ഷെ നിന്നെ നോക്കി വെച്ചിട്ടുണ്ട്.

Actor Mohanlal
Photo Credit: Mohanlal fans / instagram

ഇറ്റ്സ് ഓക്കെ... എന്ന് പറഞ്ഞാണ് മോ​ഹൻലാൽ കോൾ അവസാനിപ്പിച്ചത്. ലാലേട്ടനോട് മാപ്പ് പറഞ്ഞ് സംസാരിച്ചപ്പോൾ സന്തോഷവും സമാധാനവുമായിയെന്ന് മാധ്യമപ്രവർത്തകൻ കോൾ അവസാനിപ്പിക്കും പറയുന്നതും വൈറൽ ഓഡിയോ ക്ലിപ്പിൽ കേൾക്കാം. പൊതുവെ ശാന്ത സ്വഭാവക്കാരനാണ് മോഹൻലാൽ. എത്ര മോശമായ സാഹചര്യത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാലും ദേഷ്യമോ അമർഷമോ പരാതിയോ പ്രകടപ്പിക്കില്ലെന്ന് നടന്റെ പ്രിയപത്നി മുതൽ സഹായികളും സഹപ്രവർത്തകരും വരെ പറയാറുള്ള കാര്യമാണ്.

അത് സത്യമാണെന്നത് കഴിഞ്ഞ ദിവസത്തെ നടന്റെ പെരുമാറ്റത്തിലൂടെ പ്രേക്ഷകർക്കും മനസിലായി. തലവേദനപോലും ആസ്വദിക്കുന്ന വ്യക്തിയാണ് മോഹൻലാലെന്ന് നടൻ സിദ്ദിഖ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വീഡിയോ വൈറലായശേഷം നിരവധി പേരാണ് നടന്റെ ക്ഷമയേയും സഹന ശക്തിയേയും പ്രശംസിച്ച് എത്തുന്നത്.

മറ്റ് ഏതെങ്കിലും ഒരു താരത്തിനാണ് മോഹൻലാലിന് സംഭവിച്ചത് സംഭവിക്കുന്നതെങ്കിൽ കാര്യങ്ങൾ ഇതുപോലെ പര്യവസാനിക്കുമോയെന്ന് പോലും സംശയമാണ്. മുമ്പ് ആരാധകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായപ്പോഴും സംയമനത്തോടെയായിരുന്നു നടന്റെ പ്രതികരണം. കണ്ണപ്പയാണ് അവസാനം മോഹൻലാൽ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X