ബാലഭാസ്കർ എന്റെ സുഹൃത്തായിരുന്നു, ആ മരണ വാർത്ത വായിച്ചപ്പോൾ ഉള്ളിൽ കരയുകയായിരുന്നു; ലക്ഷ്മി പ​ദ്മ പറയുന്നു!

ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് വാർത്ത അവതാരക ലക്ഷ്മി പദ്മയുടേത്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ സജീവ സാന്നിധ്യമായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള വാർത്ത ചാനലിന്റെ ന്യൂസ് റീഡറാണെങ്കിലും വേണ്ടപ്പെട്ടവരുടെ മരണ വാർത്ത വായിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പലപ്പോഴും ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പല തലക്കെട്ടുകളും വായിച്ച് പൂർത്തിയാക്കിയതെന്നും പറയുകയാണിപ്പോൾ ലക്ഷ്മി പദ്മ.

മൂവി വേൾഡ് മീഡിയ ​ഗ്ലോബലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി. സുഹൃത്തും സം​ഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണ വാർത്ത ഉള്ളിൽ കരഞ്ഞുകൊണ്ടാണ് വായിച്ചതെന്നും ലക്ഷ്മി പറയുന്നു. മൈന്റ് ഓക്കെ അല്ലാത്തപ്പോൾ കാമറയ്ക്ക് മുമ്പിൽ ചിരിച്ചുകൊണ്ട് നിൽക്കാൻ കഴിയില്ല.

Lakshmi Padma
Photo Credit: Balabhaskar / Lakshmi Padma

അപ്പോൾ തന്നെ ബ്രേക്ക് പറ‍‍ഞ്ഞ് പോകും. അതല്ലാതെ ചില വാർത്തകൾ വായിക്കുമ്പോൾ കരഞ്ഞ് പോയിട്ടുണ്ട്. ചില വാർത്തകൾ ഹാന്റിൽ ചെയ്യുമ്പോഴാണ് അത് സംഭവിക്കാറുള്ളത്. ഇമോഷണലാകും... അപ്പോൾ ആരും കാണാതെ കണ്ണ് തുടച്ച് തുടർന്ന് വായിക്കും. ബാലഭാസ്കർ എന്റെ സുഹ‍ൃത്തായിരുന്നു. ബാലഭാസ്കറിന് ഒരുപാട് മീഡിയ ഫ്രണ്ട്സുണ്ട്.

ഞാൻ എന്റെ സുഹൃത്ത് ശ്രീജ ഇവരൊക്കെ തന്നെയും ബാലഭാസ്കറിന്റെ മരണവാർത്ത വായിച്ചവരാണ്. ഞാൻ അന്ന് മോണിങ് ഷോ അവതാരകയായിരുന്നു. അത് പറയേണ്ടി വരുമ്പോൾ സ്വാഭാവികമായും ഉള്ളിന്റെ ഉള്ളിൽ കരയും. പുറമെ കണ്ണുനീർ വരുന്നുണ്ടാവില്ല. നമ്മൾ തകർന്നിട്ടാകും ആ വാർത്ത വായിക്കുക. പക്ഷെ മനുഷ്യർക്ക് അത് ആ അർത്ഥത്തിൽ മനസിലാകണം എന്നൊന്നുമില്ല.

അത്രയും തകർന്നിട്ടാണ് സംസാരിക്കുന്നതെന്ന്. ചെറിയ കാര്യങ്ങൾ മതി ഞാൻ ഇമോഷണലാകാൻ. സ്ട്രോങ്ങാണോയെന്ന് ചോദിച്ചാൽ പെട്ടന്ന് കരയുന്ന ആൾ കൂടിയാണ്. പെട്ടന്ന് കരയുന്നുവെന്ന് കരുതി അവർ ദുർബലരാകണമെന്നില്ല. വാർത്തകൾ ഹോണ്ടിങ്ങാണെങ്കിൽ അത് നമ്മളെ ഇമോഷണലാക്കാറുണ്ട്. തീരെ മനേജ് ചെയ്യാൻ പറ്റാത്ത ഇമോഷനാണെങ്കിലാണ് ബ്രേക്ക് പറയുന്നത്. ബ്രേക്ക് പറയുന്ന അവസ്ഥ ഈ അടുത്ത് ‍തന്നെ ഉണ്ടായി. അന്ന് കരയുകയല്ല.

ഓക്കെ അല്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ് ചെയ്തത്. ഓൺ എയർ കരഞ്ഞിട്ടുമുണ്ട്. കിം കി ഡുക്ക് മരിച്ച സമയത്തായിരുന്നു അത്. കൊവിഡ് കാരണം എല്ലാവരും അടഞ്ഞ് ജീവിക്കുന്ന സമയം കൂടിയാണത്. അന്ന് എല്ലാവരും എന്നെ നിർബന്ധിച്ച് ലൈവിന് അയച്ചു. മൊത്തത്തിലുള്ള അടഞ്ഞിരിപ്പും കിം കി ഡുക്കിനോടുള്ള ഇഷ്ടവും കൊണ്ട് അന്ന് ഒറ്റ കരച്ചിലായിരുന്നു.

Lakshmi Padma
Photo Credit: Balabhaskar / Instagram

അദ്ദേഹ​ത്തിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുള്ളതാണ്. ചെറിയ പ്രായത്തിലുമാണല്ലോ അദ്ദേഹ​ത്തിന്റെ വേർപാട്. ലൈവിലാണ് ആ കരച്ചിൽ സംഭവിച്ചതെന്നും ലക്ഷ്മി പറയുന്നു. ചുരുക്കം നാളുകള്‍ക്കിടയില്‍ മലയാളി നെഞ്ചേറ്റിയ അപൂര്‍വ വിദേശ സംവിധായകരില്‍ ഒരാളാണ് കിം കി ഡുക്ക്. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ആദ്യമായി കിംകി ഡുക്ക് എന്ന കൊറിയന്‍ ചലച്ചിത്രകാരന്റെ ആരാധകരായത്.

ഐഎഫ്എഫ്‌കെയില്‍ കിം കി ഡുക്ക് ചിത്രങ്ങള്‍ സ്ഥിരസാന്നിധ്യവുമായിരുന്നു. ഏഴ് വർഷം മുമ്പ് ഒരു കാർ അപകടത്തിലാണ് മലയാളികൾ നെഞ്ചിലേറ്റിയ സം​ഗീത സംവിധായകൻ ബാലഭാസ്കർ അന്തരിച്ചത്. മകളും അന്ന് ബാലുവിനൊപ്പം മരിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ഡ്രൈവറും ബാലുവിന്റെ ഭാര്യ ലക്ഷ്മിയും മാത്രമായിരുന്നു.

ഏത് ​ഗാനവും അനായാസേന അവതരിപ്പിച്ചാണ് ബാലഭാസ്കർ ജനങ്ങളുടെ പ്രിയപ്പെട്ടവനായത്. ഇന്നും പ്രിയ സം​ഗീത സംവിധായകന്റെ മരണം ഉൾക്കൊള്ളാൻ പ്രേക്ഷകർക്കായിട്ടില്ല. ബാലഭാസ്കറിന്റെ മരണവുമായും കാർ അപകടവുമായും ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X