'മനോജിനെ സംരക്ഷിക്കാനല്ലേ നിങ്ങൾ എന്നെ വിളിച്ചത്?, ഉർവശിയുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു, എന്നെ അപമാനിച്ചു'
അനുഗ്രഹീത കലാകാരിയെന്ന് സിനിമയെ സ്നേഹിക്കുന്നവർ ഒന്നടങ്കം വിശേഷിപ്പിക്കുന്ന നടിയാണ് ഉർവശി. സാക്ഷാൽ കമലഹാസനെപ്പോലും അതിശയിപ്പിച്ച അഭിനേത്രിയുടെ വ്യക്തി ജീവിതം ഒരു സമയത്ത് വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. ദാമ്പത്യത്തിൽ സംഭവിച്ച പിഴവുകൾ അന്ന് ഉർവശിയുടെ പ്രതിച്ഛയായക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു. എല്ലാവരും ആരാധിക്കുന്ന അഭിനേത്രിയാണെങ്കിലും ലാളിത്യം നിറഞ്ഞ രീതിയിൽ വലിപ്പം ചെറുപ്പം നോക്കാതെയാണ് നടി എല്ലാവരോടും പെരുമാറാറ്.
എന്നാൽ നടിയുടെ ആരാധകർക്ക് അറിയാത്ത ഒരു മുഖം കൂടി ഉർവശിക്കുണ്ടെന്ന് പറയുകയാണ് മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി. നടി തന്നെ ഹോട്ടലിൽ വിളിച്ച് വരുത്തി അപമാനിച്ച സംഭവം പല്ലിശ്ശേരി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെ തുറന്ന് പറഞ്ഞു. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന പ്രിയ നായിക നടിയാണ് ഉർവശി. അഭിനയം രക്തത്തിൽ കലർന്ന ആ നായിക നടി പല സത്യങ്ങളും ഈ അടുത്ത കാലത്ത് വിളിച്ച് പറയുന്നുണ്ട്.

പലരും പറയാൻ മടിച്ച സത്യങ്ങൾ അവർ പറയുമ്പോൾ അവരെ കുറിച്ചുള്ള ചില സത്യങ്ങളും നമ്മളും വെളിപ്പെടുത്തണ്ടേ?. ഉർവശിയുടെ കുടുംബവുമായി നല്ല ബന്ധം എനിക്ക് ഉണ്ടായിരുന്നു. മദ്രാസിൽ പോകുമ്പോൾ ആദ്യം വിളിക്കുന്നതും അവരെ തന്നെയാണ്. സഹോദരനെപ്പോലെയാണ് ആ കുടുംബത്തോടൊപ്പം കൂടാറുള്ളതും. പക്ഷെ ഉർവശി എന്തിന് എന്നോട് അങ്ങനെ പെരുമാറിയെന്ന ചോദ്യം എന്നോട് തന്നെ ഞാൻ പലപ്പോഴും ചോദിക്കാറുണ്ട്.
ഞാൻ ഒരു ദ്രോഹവും ആ കുടുംബത്തിന് ചെയ്തിട്ടില്ല. എല്ലാവരുമായും നല്ല സൗഹൃദമായിരുന്നു. അവർക്ക് കഴിയാവുന്നത്ര പബ്ലിസിറ്റിയും ഞാൻ കൊടുത്തിരുന്നു. ഉർവശിയും മുൻ ഭർത്താവ് മനോജ് കെ ജയനും വേർപിരിഞ്ഞ സമയത്ത് ഉർവശിയെ കുറിച്ച് കേട്ട കഥകൾ വേദനജനകമായിരുന്നു. അവർ മദ്യപാനിയാണ് എന്നാണ് അന്ന് കേട്ടത്. അതൊന്നും ഞാൻ വിശ്വസിച്ചില്ല.
പിന്നീട് ഉർവശിയുടെ കുടുംബാംഗങ്ങളിൽ ഒരാൾ തന്നെ എന്നോട് പറഞ്ഞു എട്ട് മണിക്കുശേഷം ഉർവശിയെ ഒന്ന് വിളിച്ച് നോക്കാൻ. അങ്ങനെ ഞാൻ വിളിച്ചു... ഉർവശി എടുത്തു. നാക്ക് കുഴഞ്ഞ രീതിയിലായിരുന്നു സംസാരം. മുമ്പൊക്കെ പല്ലിശ്ശേരി ചേട്ടായെന്ന് വിളിച്ചിരുന്ന ഉർവശി എന്ന പേര് വിളിച്ചാണ് സംസാരിച്ചത്. എന്തിനാണ് എന്നെ ഇപ്പോൾ വിളിച്ചത്?. ഇക്കാര്യം (മദ്യപാനം) ചോദിക്കാനല്ലേ..?.
മനോജ് കെ ജയനെ സംരക്ഷിക്കാനല്ലേ? എന്റെ വീട്ടുകാരെ സംരക്ഷിക്കാനല്ലേ?. എനിക്ക് അതിൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഉർവശിയെ നന്നാക്കാൻ വേണ്ടി ഞാൻ വിളിച്ചതല്ല. ഉർവശിയുടെ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അവരുടെ കുടുംബം പോലും മനോജ് കെ ജയനൊപ്പമാണ് നിന്നത്. ഉർവശി ഒറ്റപ്പെട്ടു. അങ്ങനെയാണ് മദ്യപാനിയായതെന്നാണ് കേട്ടറിവ് പല്ലിശ്ശേരി പറയുന്നു. ഞങ്ങളുടെ ഭരത് മുരളി കൾച്ചറൽ സെന്റർ എല്ലാവർഷവും മുരളിയുടെ പേരിൽ അവാർഡ് കൊടുക്കാറുണ്ട്.

ഉള്ളൊഴുക്ക് ജഡ്ജിങ് കമ്മിറ്റി കണ്ടശേഷം ഉർവശിക്ക് കൊടുക്കാൻ തീരുമാനിച്ചു. 25000 രൂപയാണ് പ്രൈസ് മണി. പുരസ്കാരം തരാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങിന് വരാൻ പറ്റുമോയെന്നും ഉർവശിയെ വിളിച്ച് ചോദിച്ചു. ഞാൻ തന്നെയാണ് വിളിച്ചത്. വരാൻ ഞാൻ തയ്യാറാണ്. ഫ്ലൈറ്റിലാകും വരിക. ഒപ്പം മൂന്ന് പേരുണ്ടാകും. താമസം സ്റ്റാർ ഹോട്ടലിലാകും. ഈ ചിലവുകൾ വഹിക്കാൻ തയ്യാറാണെങ്കിൽ താൻ വരാമെന്ന് ഉർവശി പറഞ്ഞു.
അത്രയും ചിലവ് താങ്ങാൻ ഞങ്ങളുടെ സംഘടനയ്ക്ക് കഴിയില്ലെന്നതുകൊണ്ട് തന്നെ ഉർവശിക്ക് പുരസ്കാരം കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചു. ഞങ്ങൾ ഷോർട്ട് ഫിലിം മത്സരം നടത്താറുണ്ട്. നല്ല രീതിയിൽ നിലവാരത്തോടെ നടക്കുന്ന മത്സരമാണ്. ഞങ്ങൾ ഈ മത്സരം സംഘടിപ്പിച്ച അതേസമയം ഉർവശി ഷൂട്ടിനായി കേരളത്തിൽ വന്നിട്ടുണ്ടായിരുന്നു. പഴയ പരിചയക്കാരും സുഹൃത്തുക്കളുമായതുകൊണ്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് വേണ്ടി ഉർവശിയെ ക്ഷണിക്കാനായി ഞാൻ ഫോൺ വിളിച്ചു.
കാര്യം ഞാൻ പറഞ്ഞപ്പോൾ ഹോട്ടലിലേക്ക് നേരിട്ട് വരാൻ നടി പറഞ്ഞു. ഞാൻ അവിടെ ചെന്നശേഷം ഉർവശിയെ വിളിച്ചു. പക്ഷെ ഫോൺ എടുത്തത് മറ്റാരോ ആയിരുന്നു. ഉർവശി ഷൂട്ടിന് പോയിട്ട് വന്നിട്ടില്ലെന്ന് പറഞ്ഞു. പക്ഷെ അവിടെ ഉണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാൻ ലോബിയിൽ ഒരു മണിക്കൂറോളം കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഉർവശി എനിക്ക് മുന്നിലൂടെ നടന്ന് പോയി. താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഉർവശി എന്നെ ഹോട്ടലിൽ വിളിച്ച് വരുത്തി അപമാനിച്ചുവെന്നും പല്ലിശ്ശേരി പറഞ്ഞു.


Click it and Unblock the Notifications











