'പ്രണയ വിവാഹമല്ല, മകളെ പിടിച്ചുവെച്ചിട്ടില്ല'; തന്റെ ജോലിക്കാരനുമായി റഹ്മാൻ മകളുടെ വിവാഹം നടത്തിയതിന് പിന്നിൽ!

ഇന്ത്യൻ സിനിമയിലെ സം​ഗീത ഇതിഹാസമെന്നാണ് എ.ആർ റഹ്മാനുള്ള വിശേഷണം. എത്ര വർണിച്ചാലും മതിയാകാത്ത വിധമുള്ള സം​​ഗീതമാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. 1992ൽ റോജ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ റഹ്മാന് പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല സം​ഗീതപ്രേമികൾക്ക്. കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു റഹ്മാന്റെ ജീവിതം‌.

മലയാളം, തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന ആർ.കെ ശേഖറിന്റെ മകനായി ചെന്നൈയിലാണ് ജനിച്ചത്. പിതാവ് മരിച്ചശേഷം പിന്നീട് ഉപജീവന മാർഗത്തിനുവേണ്ടി പിതാവിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്. സം​ഗീത്തതിലുള്ള അഭിരുചി മൂലം ബുദ്ധിമുട്ടുകൾക്കിടയിലും അതിന് പിന്നാലെ റഹ്മാൻ അലഞ്ഞു.

AR Rahman

കഠിന പ്രയത്നം പിന്നീട് ഫലം കണ്ടു. ഇന്ത്യൻ സംഗീതലോകത്ത് ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച റഹ്മാൻ മൊസാർട് ഓഫ് മദ്രാസ്എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് റഹ്മാന്റെ മക്കളും സം​ഗീതത്തിന് പിന്നാലെയാണ്. റഹ്മാന്റെ മൂന്ന് മക്കളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയാറുള്ള ഒരാൾ മൂത്ത മകൾ ഖദീജ റഹ്മാനാണ്.

ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. പതിനാലാം വയസിലാണ് ഖദീജ റഹ്മാൻ ആദ്യമായി ഗാനരംഗത്തേക്ക് കടന്നത്. സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പം റോബോ എന്ന തമിഴ് ചിത്രത്തിലെ ഓ മരമണിഷി പുതിയ മനിത എന്ന ഗാനം ഖദീജ ആലപിച്ചു. റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയത്. മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെ ഖദീജ സം​ഗീത സംവിധാനത്തിലേക്കും കടന്നിരുന്നു.

മറ്റുള്ള സെലിബ്രിറ്റി കിഡ്സിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തയാണ് ഖദീജ. എവിടെപ്പോയാലും മുഖത്ത് ഒരു ബുർ​ഗ ഖദീജ ധരിക്കും മറ്റുള്ള ശരീരഭാ​ഗങ്ങളെല്ലാം നന്നായി കവർ ചെയ്യുകയും ചെയ്യും. ഖദീജയുടെ മനോഹരമായ കണ്ണുകൾ മാത്രമാണ് ഇതുവരെയും ആരാധകർ കണ്ടിട്ടുള്ളത്. ശരീരവും മുഖവും മറച്ച് നടക്കാനാണ് ഖദീജയ്ക്ക് ഇഷ്ടം. എന്നാൽ എ.ആർ റഹ്മാന്റെ നിർബന്ധം മൂലമാണ് താരപുത്രി ഇത്തരത്തിൽ ജീവിക്കുന്നതെന്നാണ് പലരും പറയാറുള്ളത്.

എന്നാൽ സത്യാവസ്ഥ അതല്ലെന്ന് പറയുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ സുബൈർ. ആ​ഗായം തമിഴിന് നൽകിയ അഭിമുഖത്തിൽ ഖദീജ റഹ്മാന്റെ വസ്ത്രധാരണത്തെ കുറിച്ചും താരപുത്രിയുടെ വിവാഹ​ജീവിതത്തെ കുറിച്ചും സുബൈർ സംസാരിച്ചു. 2022ലായിരുന്നു ഖദീജയുടെ വിവാഹം.

AR Rahman

റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദിനെയാണ് ഖദീജ വിവാ​ഹം ചെയ്തത്. എ.ആര്‍ റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസുദ്ദീന്‍ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഖദീജയുടെയും റിയാസുദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ജോലിക്കാരന് റഹ്മാൻ മകളെ വിവാഹം ചെയ്ത് നൽകിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

'തന്റെ സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലെ പയ്യന് റഹ്മാൻ തന്റെ മകളെ വിവാഹം കഴിപ്പിച്ചുകൊടുത്തെങ്കിൽ അതിന് ഒരു മനസുവേണ്ടെ?. ആ പയ്യന്റെ ആത്മാർത്ഥതയും വർക്കും സ്വഭാവവും എല്ലാം കണ്ട് ഇഷ്ടപ്പെട്ടതിനാലാണ് റഹ്മാൻ വിവാഹം ആലോചിച്ച് പോയത്. പെൺമക്കളോട് അമിതമായി സ്നേഹമുള്ളയാളാണ് റഹ്മാൻ.'

'മകളെ നൽകിയാൽ ആ പയ്യൻ നന്നായി നോക്കുമെന്ന് അ​ദ്ദേഹത്തിന് അറിയാം. അതൊരു പ്രണയ വിവാഹമായിരുന്നില്ല. പണത്തിനൊന്നും അദ്ദേഹം പ്രാധാന്യം കൊടുത്തിട്ടില്ല. അത് നോക്കിയതുമില്ല. അതുപോലെ റഹ്മാന്റെ നിർബന്ധം കൊണ്ടാണ് ഖദീജ എപ്പോഴും ബുർഖ ധരിക്കുന്നതെന്ന തെറ്റാദ്ധാരണ ആളുകൾക്കുണ്ട്.'

'എന്നാൽ സത്യം അതല്ല. ഖ​ദീജ സ്വന്തം ഇഷ്ടപ്രകാരമാണ് അത്തരത്തിൽ വസ്ത്രം ധരിക്കുന്നത്. റ​ഹ്മാൻ സ്ട്രിക്ടാണെങ്കിൽ താരത്തിന്റെ മറ്റൊരു മകളായ റഹ്മീമ മോഡേണായി നടക്കില്ലല്ലോ', എന്നാണ് സുബൈർ പറയുന്നത്.

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X