'മദ്യപിച്ച് ബഹളം വെച്ച സംഭവം വാർത്തയായപ്പോൾ തൃഷ അത് പബ്ലിസിറ്റിക്ക് ഉപയോഗിച്ചു, അവർ പ്രണയത്തിലായിരുന്നു'
നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടുവെന്ന് പറഞ്ഞാൽ തന്നെ അവരുടെ ആരാധകർക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസമാകും. തൃഷയെ കണ്ടാൽ ഇന്നും പ്രായം പറയില്ല എന്നതാണ് ഒരു സുപ്രധാന കാരണം. ഇന്നും തൃഷയെ കണ്ടാൽ മൗനം പേസിയതെയിലെ യുവ നായികയെ പോലുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്. താരത്തിന് നാൽപ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഒരിക്കൽ വിവാഹനിശ്ചയം വരെ കഴിഞ്ഞ് വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് ചില കാരണങ്ങൾ അത് മുടങ്ങുന്നത്.
മാത്രമല്ല ഇരുപത് വർഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ ചേർത്ത് പ്രണയകഥകൾ പ്രചരിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ദളപതി വിജയിയുടെ പേരിനൊപ്പമാണ് തൃഷയുടെ പേര് ഏറെയും കേൾക്കുന്നത്. വിജയ് ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നുമെല്ലാം കഥകളുണ്ട്.

കഴിഞ്ഞ ദിവസം വിജയിയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് കൂടി വൈറലായതോടെ തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ അധികമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഇരുവരും ഔട്ടിങിന് പോകാനായി തയ്യാറായി ലിഫ്റ്റിൽ കയറിയപ്പോഴുള്ള സെൽഫി പങ്കിട്ടായിരുന്നു തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് വിദേശ രാജ്യത്ത് ഷൂട്ടിനായി പോയപ്പോൾ ഇരുവരും ഒരുമിച്ച് ഡേറ്റിങ് നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചും അതിനിടയിൽ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ചും തമിഴ് മാധ്യമപ്രവർത്തകൻ സബിത ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദി വിസിൽ എന്നൊരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാറ് വയസ് മുതൽ തൃഷ മോഡലിങ് ചെയ്ത് തുടങ്ങി. റഷ്യൻ നോവലുകളുടെ ആരാധികയായ മുത്തശ്ശിയാണ് തൃഷയ്ക്ക് ആ പേര് നൽകിയത്. എത്ര പരാജയങ്ങൾ നേരിട്ടാലും വീണ്ടും ഉയരാനുള്ള കഴിവുണ്ടെന്നതാണ് തൃഷ എന്ന പേരിന് അർത്ഥം. മോഡലിങ് ചെയ്ത് തുടങ്ങിയപ്പോൾ തൃഷ മിസ് സേലമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തുടർന്ന് ഒരു ആൽബത്തിൽ അഭിനയിച്ചു. ആ ആൽബത്തിലൂടെയാണ് പ്രിയദർശൻ സംവിധാനം ചെയ്ത ലേസ ലേസയിൽ അഭിനയിക്കാൻ തൃഷയ്ക്ക് അവസരം ലഭിച്ചത്. തൃഷയ്ക്ക് കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഗില്ലി. വിജയങ്ങൾ മാത്രമല്ല ഒട്ടനവധി അപമാനങ്ങളും തൃഷ സിനിമാമേഖലയിൽ നിന്നും നേരിട്ടിട്ടുണ്ട്. ഒരിക്കൽ താരം കുളിക്കുന്ന വീഡിയോ വൈറലായിരുന്നു. ഒരു വാരിക ഇതുമായി ബന്ധപ്പെട്ട ഫോട്ടോ പ്രസിദ്ധീകരിച്ചു.

അതേ തുടർന്ന് മാസികയ്‌ക്കെതിരെ തൃഷ കേസും നൽകി. തൃഷയ്ക്ക് പാർട്ടിക്കും മറ്റുമായി ഒരു സംഘമുണ്ട്. ആ സംഘത്തോടൊപ്പം ചേർന്ന് താരം മദ്യപിക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അവയിൽ ചിലത് സത്യവുമാണ്. തൃഷ കുടിച്ചിട്ട് പൊതുസ്ഥലത്ത് ബഹളം വെച്ചുവെന്നത് ശരിയാണ്. അത് വാർത്തയാവുകയും ചെയ്തു. നടി പക്ഷെ വാർത്തയ്ക്കെതിരെ പ്രതിഷേധിച്ചില്ല. പകരം അതു പബ്ലിസിറ്റിക്കായി ഉപയോഗിച്ചു. ഒരു കാലത്ത് വിക്രവുമായി പ്രണയത്തിലായിരുന്നു.
സാമി പടത്തിനുശേഷമാണ് ഇരുവരും പ്രണയത്തിലായത്. ശേഷം വിജയ്ക്കൊപ്പം സിനിമകൾ ചെയ്യാൻ തുടങ്ങി. ഗില്ലി വലിയ ഹിറ്റായതോടെ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു ഇരുവരും. പക്ഷെ സാധാരണ നായകന്മാർ ഒരേ നായികയ്‌ക്കൊപ്പം തുടർച്ചയായി അഭിനയിക്കാറില്ല. അങ്ങനെയാണ് തൃഷയും വിജയിയും ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് നിർത്തിയത്.
പിന്നീട് തെലുങ്ക് നടൻ റാണയുമായി പ്രണയത്തിലായി. പക്ഷെ അത് വിജയം കണ്ടില്ല. പിന്നീട് വർഷങ്ങൾക്കുശേഷം ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നു. എന്നാൽ ചില കാരണങ്ങളാൽ വിവാഹം മുടങ്ങി എന്നാണ് സബിത ജോസഫ് നടിയുടെ ഇരുപത് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications