'പ്രണയിച്ച് ചതിച്ചു... വാങ്ങിയ പണവും തിരികെ കൊടുത്തില്ല'; സുഹൃത്ത് കാരണം രാധികയെ ഉപേക്ഷിച്ച വിജയകാന്ത്!
തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് രാധിക ശരത്കുമാർ. നായികയായി അഭിനയിച്ച് സിനിമയിലെത്തിയ രാധിക പിന്നീട് സഹനടിയായും വില്ലത്തി വേഷങ്ങളിലും അമ്മ റോളുകളിലും തിളങ്ങി. ഇടയ്ക്ക് അവതാരകയുടെ റോളിലും രാധിക പ്രത്യക്ഷപ്പെട്ടു. നടിയുടെ സ്വകാര്യ ജീവിതം എപ്പോഴും വിവാദവും ചർച്ചയും സൃഷ്ടിച്ചിട്ടുള്ള ഒന്നാണ്. വ്യക്തമായ നിലപാടുകളുള്ള നടി അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടിയിരുന്നു. മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവമാണ് നടി പങ്കുവെച്ചത്.
കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നായിരുന്നു രാധികയുടെ തുറന്നുപറച്ചില്‍. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും ഭയന്നുപോയ താന്‍ കാരവാനില്‍ വെച്ച് വസ്ത്രം മാറാതെ ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വെളിപ്പെടുത്തിയിരുന്നു.

തമിഴിൽ ഒരു കാലത്ത് തിളങ്ങിയിരുന്ന നടൻ എം.ആർ രാധയുടെ മകളാണ് രാധിക. എം.ആർ രാധയ്ക്ക് പലയിടത്തായി നിരവധി ഭാര്യമാരുണ്ടെന്നാണ് കോളിവുഡിൽ പ്രചരിക്കുന്ന കഥ. അവരിൽ ഒരു ഭാര്യയാണത്രെ രാധികയുടെ അമ്മ ഗീത. ശ്രീലങ്കയിലെ സിംഹള ഭാഷ സംസാരിക്കുന്ന കുടുംബത്തിലാണ് ഗീത ജനിച്ചത്. എംആർ രാധയ്ക്കും ഗീതയ്ക്കും രാധികയെ കൂടാതെ നിരോഷ, രാം മോഹൻ എന്നീ മക്കളുമുണ്ടായിരുന്നു.
തമിഴ്‌നാട്ടിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം നേടിയ രാധിക ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയി. അവിടെ പഠനം പൂർത്തിയാക്കി തമിഴ്നാട്ടിൽ തിരിച്ചെത്തി. രാധികയുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയ സമയത്താണ് സംവിധായകൻ ഭാരതിരാജ തൻ്റെ വരാനിരിക്കുന്ന കിഴക്കയ് പോഗും റെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഗ്രാമീണ മുഖമുള്ള നായികയെ അന്വേഷിക്കുന്ന സമയത്താണ് സുഹൃത്തിൻ്റെ വീട്ടിൽ വെച്ച് രാധികയുടെ ഫോട്ടോ കാണാനിടയായത്.
രാധികയെ ഇഷ്ടപ്പെട്ട ഭാരതിരാജ മകളെ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കുമോയെന്ന് ആദ്യം എംആർ രാധയോട് ചോദിച്ചു. അദ്ദേഹം സമ്മതം മൂളിയതോടെ രാധികയെ സമീപിച്ച് സിനിമയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഈ സിനിമയിൽ ഭാരതിരാജയുടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ഭാഗ്യരാജിന് രാധികയെ കാസ്റ്റ് ചെയ്തതിനോട് ആദ്യം താൽപ്പര്യമില്ലായിരുന്നു. ഈ പെൺകുട്ടി ഒരു മത്തങ്ങ പോലെ കാണപ്പെടുന്നു.
ഈ മത്തങ്ങ രൂപം തമിഴ് സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നെല്ലാമാണ് ഭാഗ്യരാജ് രാധികയെ കുറിച്ച് പറഞ്ഞത്. എന്നാൽ ഭാരതിരാജ തന്റെ തീരുമാനത്തിൽ നിന്നും മാറിയില്ല. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനുശേഷം തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കുള്ള നടിയായി രാധിക മാറി. മുൻനിര നടിയായതിന് ശേഷം രാധിക മലയാള ചലച്ചിത്ര സംവിധായകനും നടനും നിർമ്മാതാവുമായ പ്രതാപ് പോത്തനെ വിവാഹം കഴിച്ചു.

വിവാഹശേഷം രാധിക പ്രതാപ് പോത്തനൊപ്പം സിനിമ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷെ പ്രതാപ് പോത്തനുമായുള്ള രാധികയുടെ ദാമ്പത്യ ജീവിതം രണ്ട് വർഷം മാത്രമെ നീണ്ടുനിന്നുള്ളൂ. ശേഷം രാധികയും വിജയകാന്തും പത്തിലധികം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു.
എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി. ആ സമയത്താണ് രാധിക-വിജയകാന്ത് പ്രണയം കോളിവുഡ് സിനിമാലോകത്ത് വലിയ ചർച്ചാ വിഷയമായി മാറിയത്. ഇപ്പോഴിതാ രാധിക-വിജയകാന്ത് പ്രണയത്തിലെ അറിയാകഥകൾ സിനിമാ നിരൂപകനായ പാണ്ഡ്യൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
വിജയകാന്ത് രാധികയെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ സുഹൃത്താണ് വിജയകാന്തിനെ തടഞ്ഞത്. ഒരു നടിയെ വിവാഹം കഴിക്കുന്നത് ജീവിതത്തിന് നല്ലതാവില്ലെന്ന് പറഞ്ഞ് വിജയകാന്തിനെ പിന്തിരിപ്പിച്ചു. പിന്നീടാണ് പ്രേമലത-വിജയകാന്ത് വിവാഹം നടന്നത്. വിജയകാന്തിന് കംട പെരുകിയപ്പോൾ കണക്കില്ലാത്ത പണം നൽകി സഹായിച്ചതും രാധികയായിരുന്നു.
സിനിമയുടെ നിർമ്മാണത്തിൽ പണം നഷ്ടപ്പെട്ട വിജയകാന്തിനെ അന്ന് നാല് കോടിയിലധികം രൂപ നൽകി രാധിക സഹായിച്ചു. എന്നാൽ പ്രണയത്തിന്റെ പേരിലും പണത്തിന്റെ പേരിലും വിജയകാന്ത് രാധികയ്ക്ക് തിരികെ നൽകിയത് ചതിയായിരുന്നു. പണത്തിൻ്റെ കാര്യത്തിലും വിജയകാന്ത് രാധികയെ പറ്റിച്ചുവെന്ന് പാണ്ഡ്യൻ പുതിയ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications











