For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ കണ്ട് മമ്മൂട്ടിയല്ലേ എന്ന് ചോദ്യം, അതെ എന്ന് ലാലും, അനുഭവം പങ്കുവെച്ച് ശ്രീകാന്ത് കോട്ടക്കല്‍

  |

  മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനില്ലാത്ത രണ്ട് മഹാപ്രതിഭകളായാണ് ഇരുവരും ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പര്‍താര പദവിയില്‍ എത്തിയ സമയത്തും വര്‍ഷങ്ങളായുളള സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. മമ്മൂക്കയെ കുറിച്ച് ലാലേട്ടനും, ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയുന്ന വാക്കുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോളിവുഡില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച സൂപ്പര്‍താരങ്ങള്‍ കൂടിയാണ് ഇരുവരും.

  കഴിഞ്ഞ വര്‍ഷം ലാലേട്ടന്‌റെ ജന്മദിനത്തില്‍ മമ്മൂക്കയുടെതായി വന്ന ആശംസാ വീഡിയോ ശ്രദ്ധേയമായിരുന്നു. ലാലിന്‌റെ സ്‌നേഹത്തോടെയുളള ഇച്ചാക്ക വിളിയെ കുറിച്ചെല്ലാം അന്ന് വീഡിയോയില്‍ മമ്മൂക്ക പറഞ്ഞിരുന്നു. ഒപ്പം മമ്മൂക്കയുടെ പിറന്നാളിന് ലാലേട്ടന്റെതായി വന്ന ആശംസയും ശ്രദ്ധേയമായി. ഇരുവരും ഒന്നിച്ചുളള സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

  അതേസമയം മോഹന്‍ലാലിനൊപ്പം ഭൂട്ടാനിലേക്ക് യാത്രപോയപോഴുളള അനുഭവം നടന്‌റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കല്‍ പങ്കുവെച്ചിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ വന്ന കുറിപ്പിലാണ് മോഹന്‍ലാലിനൊപ്പമുളള യാത്രാനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തിയത്. മോഹന്‍ലാലിനെ കണ്ട് മമ്മൂട്ടിയല്ലേ എന്ന് ഒരു കുടുംബം ചോദിച്ച കഥയാണ് കുറിപ്പില്‍ പറയുന്നത്.

  "പാരോയിലെ എറ്റവും പ്രധാനമായ കാഴ്ച ബുദ്ധ മതാചാര്യനായ ഗുരുപത്മസംഭവന്‍ വജ്രായന ബുദ്ധമതം പരിശീലിച്ച തക്‌സാങ് വിഹാരം (ടൈഗേഴ്‌സ് നെറ്റ്) കാണാനുളള യാത്രയിലായിരുന്നു ഞങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ വിഹാരം. അതിരാവിലെ തന്നെ യാത്ര തുടര്‍ന്നു. കുറെ ദൂരം നടന്നു. ഇതിനിടെ മധ്യവയസ്‌കരായ ദമ്പതിമാര്‍ ഞങ്ങളെ കടന്നുപോയി.

  പെട്ടെന്ന് അവര്‍ തിരിഞ്ഞുനിന്ന ലാലിനോട് ചോദിച്ചു. യൂ ആക്ടര്‍ മമ്മൂട്ടി നിങ്ങള്‍ മമ്മൂട്ടിയാണോ എന്ന്. അതുകേട്ട് മോഹന്‍ലാല്‍ പറഞ്ഞു യെസ്, അവര്‍ ചിരിച്ചുകൊണ്ട് നടത്തം തുടര്‍ന്നു. കുറച്ചുമുന്നിലേക്ക് പോയി തിരിച്ചുവന്ന് പറഞ്ഞു. സോറി സര്‍, യു ആക്ടര്‍ മോഹന്‍ലാല്‍. അപ്പോഴും ലാല്‍ പറഞ്ഞു യെസ്, സോറി സര്‍ ഞങ്ങള്‍ ബാംഗ്ലൂരൂവില്‍ നിന്നാണ് പെട്ടെന്ന് ഒരു ഓര്‍മ്മപ്പിശക്, അയാള്‍ പറഞ്ഞു.

  നോ പ്രോബ്ലം ലാല്‍ പറഞ്ഞു. അവര്‍ നീങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു മമ്മൂട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞത് എന്തിനാണ്? അതിന് മറുപടിയായി ലാല്‍ പറഞ്ഞു, ഈ ആളറിയാത്ത ദേശത്ത് നമ്മള്‍ ആരായാല്‍ എന്താണ് സര്‍. അഹം അലിഞ്ഞ മഹാനടനെയാണ് ഞാന്‍ അവിടെ കണ്ടത്. ശ്രീകാന്ത് കോട്ടക്കല്‍ കുറിച്ചു.

  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍ | Filmibeat Malayalam

  ഉച്ചയ്ക്ക് രണ്ട് മണിയോടെ ടൈഗര്‍ നെസ്റ്റില്‍ എത്തി. ഏകാന്തതയില്‍ മനുഷ്യന് ധ്യാനിക്കാന്‍ പറ്റിയ ഇടം. ഒരുപാട് സമയം അവിടെ ചിലവഴിച്ച ശേഷം താഴെയെത്തി. മുറിയിലേക്ക് പോകുമ്പോള്‍ ലാല്‍ തനി ഭര്‍ത്താവായി, കണ്ട സ്ഥലത്തെ കുറിച്ച് സുചിത്രയോട് വിവരിക്കുന്ന കാതരനായ ഭര്‍ത്താവ്, ശ്രീകാന്ത് കോട്ടക്കല്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ലേഖനത്തില്‍ കുറിച്ചു.

  പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

  Read more about: mammootty mohanlal
  English summary
  journalist sreekanth kottakal shares a travel experiance with mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X