മോനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ട്; മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തി മാധ്യമപ്രവർത്തകൻ, വീഡിയോ!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മോഹൻലാൽ. സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. ജിഎസ്ടി രാജ്യത്ത് നടപ്പാക്കി എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങാനായി കാറിൽ കയറിന്റെ മോഹൻലാലിന്റെ കണ്ണിൻ മൈക്ക് കൊണ്ട് കുത്തി മാധ്യമപ്രവർത്തകൻ കുത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അറിഞ്ഞില്ല... അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടി നൽകി.

Mohanlal journalist
Photo Credit: Mohanlal fans / instagram

എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണിൽ തട്ടി. ശേഷം പോലീസുകാർ ഇടപെട്ട് മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറിൽ കയറാൻ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അൽപ്പനേരം മോഹൻലാൽ സ്തംബ്ദനായി.

വേദന അനുഭവപ്പെട്ടിട്ടും രോഷാകുലനാകാതെ പതിവ് സ്റ്റൈലിൽ എന്താ... മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറിൽ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോർ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന് തമാശയായി നടൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടന്റെ ക്ഷമയെ പ്രശംസിച്ച് എത്തുന്നത്.

മറ്റേതൊരു സെലിബ്രിറ്റിയായിരുന്നുവെങ്കിലും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടാവുമായിരുന്നുവെന്നും കമന്റുകളുണ്ട്. സെസലിബ്രിറ്റിയാണെങ്കിൽ കൂടിയും അവരുടെ സ്വകാര്യതയെ മാനിക്കാതെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ പെരുമാറ്റത്തെ വിമർശിച്ചും കമന്റുകളുണ്ട്. മോഹൻലാൽ ഒരു സെലിബ്രിറ്റിയാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് ചോദിക്കാൻ പലതും കാണും.

എന്ന് കരുതി ചോദിച്ച വിഷയം ഞാൻ അറിഞ്ഞില്ല അന്വേഷിച്ച് പറയാമെന്ന് പറഞ്ഞിട്ടും പോലീസിന്റെ വലയത്തിന് മുകളിലൂടെ ചാടി അങ്ങേരുടെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയത് എന്തൊരു മര്യാദകേടാണ്. ലാലേട്ടൻ ആയതുകൊണ്ട് തിരിഞ്ഞ് നിന്ന് ഒരു മോശം വാക്ക് പോലും പറയാതെ എന്താ മോനേ ഈ ചെയ്തത് എന്ന് ചോദിച്ചിട്ട് പോയി. കണ്ണിലാണ് കുത്ത് കൊണ്ടത്. അങ്ങേർക്ക് നല്ലോണം വേദനിച്ചിട്ടുണ്ടെന്ന് ആ റിയാക്ഷനിൽ അറിയാം.

Mohanlal
Photo Credit: Mohanlal / instagram

കണ്ണിന് പരിക്ക് പറ്റിക്കാണാനും സാധ്യതയുണ്ട്. അദ്ദേഹം പാവം മനുഷ്യൻ ആയതുകൊണ്ടല്ലേ ഇത്തരം പ്രവൃത്തികൾ മാധ്യമങ്ങൾ കാണിക്കുന്നത്. ഇതേ സമയം തിരിഞ്ഞ് രോഷത്തടെ പ്രതികരിക്കുന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ ഇങ്ങനൊരു പെരുമാറ്റം ഉണ്ടാകുമായിരുന്നോ?, പുള്ളി ആയതുകൊണ്ട് നിലവിട്ട് പെരുമാറിയില്ല. കഷ്ടമായിപ്പോയി, ലാലേട്ടന്റെ ക്ഷമയുടെ ലെവൽ മനസിലാകുന്നു, ലാലേട്ടൻ ആയത് ഭാഗ്യം. അമിതാഭ് ബച്ചനോ തെലുങ്ക് നടൻ ബലയ്യയോയൊക്കെ ആയിരുന്നുവെങ്കിൽ കാണാമായിരുന്നു എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

എല്ലാ വിഷയങ്ങളിലും സമചിത്തതോടെ പെരുമാറുകയും മാധ്യമങ്ങളെ അ​വ​ഗണിക്കാതെ മറുപടി നൽകാനും ശ്രമിക്കുന്ന ചുരുക്കം ചില മലയാള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. രോഷം പ്രകടിപ്പിക്കാനോ മറ്റുള്ളവരോട് കയർത്ത് സംസാരിക്കാനോ മോഹൻലാൽ താൽപര്യപ്പെടാറില്ല. മലയാളത്തിലെ സൂപ്പർ താരങ്ങളിൽ മോഹൻലാലിനോളം പരിഹാസം ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടനില്ല.

എന്നാൽ ഒരിക്കൽ പോലും അതിന്റെ നീരസം ഒരിക്കൽ പോലും നടൻ പ്രേക്ഷകരോട് പ്രകടിപ്പിച്ചിട്ടുമില്ല. മോഹൻലാൽ ആയിരിക്കുക എളുപ്പമല്ലെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ തുടരുമാണ് അവസാനം റിലീസ് ചെയ്ത മോഹൻലാൽ സിനിമ.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X