For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന മലയാളിയുടെ മനോ വൈകല്യം! ജോയ് മാത്യു

  |

  രണ്ട് ആഴ്ചയോളമായി കേരളം നിപ്പാ വൈറസിന്റെ ഭീതിയിലായിരുന്നു. വവ്വാലില്‍ നിന്നുമാണ് വൈറസ് വന്നതെന്ന നിഗമനത്തിലായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. ഈ സമയത്തിനുള്ളില്‍ ആളുകളെ ആശങ്കയിലാക്കുന്ന പലതരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു..

  നിപ്പായെ കുറിച്ച് അറിവ് നല്‍കുന്നതിനൊപ്പം ട്രോളുകളും സജീവമായിരുന്നു. വവ്വാലുകളെയും നിപ്പാ വൈറസുമായി ബന്ധപ്പെട്ട് ട്രോളുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ ജോയ് മാത്യു എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  ജോയ് മാത്യു പറയുന്നതിങ്ങനെ..

  ജോയ് മാത്യു പറയുന്നതിങ്ങനെ..

  പനി ബാധിച്ച മനസ്സുകളോട്.. ഞാനാരുടേയും ഭക്തനല്ല. എന്നാല്‍ ഭക്തിയിലൂടെ സമാധാനം ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല. ഭക്തര്‍ പലവിധമാണു, ദൈവ ഭക്തന്മാര്‍, വിശ്വാസ ഭക്തന്മാര്‍, പാര്‍ട്ടി ഭക്തന്മാര്‍, നേതൃ ഭക്തന്മാര്‍ തുടങ്ങി നിരവധിയാണു. ഇവര്‍ക്കൊക്കെ അവരുടെ വിശ്വാസങ്ങള്‍ക്കും ഭക്തിക്കും അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം. ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പാ വൈറസ് രോഗബാധിതരായി ഒരു നഴ്‌സ് അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്. പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും നമ്മള്‍ മലയാളികള്‍ അതിനെ തമാശയായി കാണുന്നു; ട്രോളി സന്തോഷിക്കുന്നു.

   മലയാളികളുടെ മനോ വൈകല്യം

  മലയാളികളുടെ മനോ വൈകല്യം

  രോഗബാധിതരായരുടെ ബന്ധുക്കളുടെയോ പേരാമ്പ്രയിലും അയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയോ മാനസീകാവസ്ഥയെക്കുറിച്ച് പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണ്. നിപ്പാ വൈറസിനെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്. അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികള്‍ കെട്ടിപ്പിടിക്കുന്നത് (hugging) പോയിട്ട് പരസ്പരം തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നത് പോലും കാണാന്‍ കഴിയാത്ത ഒരു കാലത്താണ് മതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നല്‍കുന്നതും.

  ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല

  ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല

  ജീവിത പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്ന ഒരു പാട് മനുഷ്യര്‍ക്ക് അത് ആശ്വാസമേകുന്നുണ്ടാവാം. തന്നെ കാണാനും ആശ്ലേഷിക്കാനും എത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവര്‍ തന്റെ ഭക്തരെ സ്വീകരിക്കുന്നത്. അതിനെ ട്രോളുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല. ട്രോളുകള്‍ വെറും തമാശയായി കണ്ടാല്‍ മതി എന്നാണൂ നിങ്ങളൂടെ തര്‍ക്കുത്തരമെങ്കില്‍ മറ്റു മതസ്ഥരുടെ കാര്യത്തില്‍ എന്തുകൊണ്ട് തമാശകള്‍ സ്രുഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. വിശ്വാസികള്‍ സാഹോദര്യത്തിന്റെ പ്രതീകമായി നമസ്‌കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ.

   വര്‍ഗ്ഗീയത വേണ്ട

  വര്‍ഗ്ഗീയത വേണ്ട

  ക്രിസ്ത്യന്‍ പുരോഹിതര്‍ ഭക്തരുടെ വായിലേക്ക് കൈകൊണ്ടാണു കുര്‍ബാന കഴിഞ്ഞ അപ്പം നല്‍കുന്നത്. വിശുദ്ധ ദിവസത്തില്‍ ഭക്തരുടെ കാല്‍ കഴുകി കൊടുക്കുന്നതും കാണാം. ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകള്‍ കാണുന്നില്ല. അതുകൊണ്ട് ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക. അല്ലെങ്കില്‍ എല്ലാവരേയും ഒരുപോലെ തമാശിക്കുക. ട്രോളില്‍ വര്‍ഗ്ഗീയത വേണ്ട എന്ന് വെയ്ക്കുക. പരിഹസിക്കപ്പെടുന്നവനു കൂടി ആസ്വാദ്യകരമാകുമ്പോഴേ അത് അര്‍ഥവത്തായ തമാശയാകൂ. ട്രോളില്‍ ഇരട്ടത്താപ്പ് വേണ്ട എന്ന് സാരം.. എന്നും പറഞ്ഞാണ് ജോയി മാത്യു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  Joy Mathew about Nipah troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X