ന്യൂയര്‍ ദിനത്തില്‍ മരണത്തെ മുഖാമഖം കണ്ടു! രക്ഷകന്മാരെ പരിചയപ്പെടുത്തി നടന്‍ ജോയ് മാത്യു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയി മാത്യു നിരന്തരം സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. സിനിമയുടെ വിശേഷങ്ങളും വാര്‍ത്ത പ്രധാന്യമുള്ള കാര്യങ്ങളുമെല്ലാം അദ്ദേഹം തുറന്ന് സംസാരിക്കാറുണ്ട്. അതിനൊപ്പം തന്റെ ചുറ്റും നടക്കുന്ന രസകരമായ കാര്യങ്ങളും താരം ആരാധകരോടായി പങ്കുവെക്കാറുണ്ട്. അങ്ങനെ പുതുവര്‍ഷ ദിനത്തില്‍ ഒരു അപകടത്തില്‍ നിന്നും തന്നെ രക്ഷിച്ച ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം അന്ന് നടന്ന സംഭവകഥയും താരം വിശദീകരിച്ചിട്ടുണ്ട്.

joy-mathew

ജോയി മാത്യുവിന്റെ പോസ്റ്റ്

പുതുവത്സര ആരംഭത്തില്‍ത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്. സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണി. രക്ഷകരായി എത്തിയവര്‍ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം. എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു...

നിങ്ങളോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുത്തോട്ടെ? പിന്നെ മാലാഖമാര്‍ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി. ഇവരില്‍ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക. ഹസന്‍, സുഹെയില്‍, സിയാദ്, ഫവാസ്, സോലിഹ് എന്നൊക്കയാണിവരുടെ പേരുകള്‍. എന്നും ജോയി മാത്യുവിന്റെ കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X