ഭാര്യയ്ക്ക് ശമ്പളം കൊടുക്കാറുണ്ട്, എനിക്ക് വേണ്ടി ജോലി ഉപേക്ഷിച്ചത് കൊണ്ടാണെന്ന് നടന്‍ ജോയ് മാത്യൂ

നടനും സംവിധായകനുമായ ജോയ് മാത്യൂ സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. എന്നാല്‍ ഇടയ്ക്ക് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നതിന്റെ പേരില്‍ നടന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഇതൊന്നും താന്‍ തീരെ ഭയക്കുന്ന കാര്യങ്ങളല്ലെന്ന് പറയുകയാണ് താരമിപ്പോള്‍.

അതിനൊപ്പം തന്റെ കുടുംബത്തെ കുറിച്ചും സുഹൃത്തിനെ കുറിച്ചുമൊക്കെ ജോയ് മാത്യൂ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടമ്മയായി മാറിയ ഭാര്യയ്ക്ക് പ്രതിഫലം കൊടുക്കുന്ന വ്യക്തിയാണ് നടന്‍. ഇതിന് പിന്നിലെ കാരണമെന്താണെന്നും വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്.

joy

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആണ്‍, പെണ്‍ സൗഹൃദങ്ങള്‍, പ്രണയങ്ങള്‍, തൊഴിലിടങ്ങള്‍, ദാമ്പത്യം, എന്നിവിടെയെല്ലാമുള്ള ബന്ധങ്ങള്‍ ജനാധിപത്യമായിരിക്കണം എന്ന ചിന്തയില്‍ നിന്നാകാം ആ തീരുമാനത്തിലേക്ക് എത്തിയത്. ഞാന്‍ സിനിമയില്‍ തിരക്കായപ്പോള്‍ വീട് കുട്ടികള്‍ എനനീ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഭാര്യ നല്ല ജോലി ഉപേക്ഷിച്ചു. അവള്‍ കുടുംബത്തിന് വേണ്ടി സമ്പാദിച്ചിരുന്നത് എനിക്ക് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ അവളുടെ കൂടി സാമ്പത്തിക ഉത്തരവാദിത്തം ഞാനേറ്റെടുത്തു അത്രേയുള്ളു.

രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന സമയത്ത് നടന്‍ എന്ന രീതിയില്‍ ഭയക്കാറില്ല. സിനിമാ നടനാകാന്‍ വേണ്ടിയോ സ്വതന്ത്ര്യവും സന്തോഷവും അടിയറവ് വെക്കാന്‍ തയ്യാറല്ല. അത് അറിയുന്നത് കൊണ്ട് തന്നെയാണ് രാഷ്ട്രീയാഭിപ്രായ വ്യത്യാസമുള്ളവര്‍ പോലും എന്നിലെ നടനെ തിരിച്ചറിയുന്നത്.

ഉദാഹരണം- നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലെ സൈമണ്‍ ബ്രിട്ടോയും, പുഴ മുതല്‍ പുഴ വരെ യിലെ കൃഷ്ണന്‍ നമ്പൂതിരിയും. എന്നാല്‍ ചില ലോബികള്‍ എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുണ്ടെന്ന് അറിയാം. അതെനിക്കൊരു വിഷയമേയല്ല. പല തൊഴിലും അറിയമെന്നതു കൊണ്ട് അശേഷം ഭയവുമില്ലെന്ന് ജോയ് മാത്യു പറയുന്നു.

joy-mathew

മാത്രമല്ല ജോണ്‍ എബ്രാഹവുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെ പറ്റിയും നടന്‍ സംസാരിച്ചിരിക്കുകയാണ്. 'പടക്കം പൊട്ടുന്ന പോലെ തീരുമാനമെടുക്കുന്ന ആളാണ് ജോണ്‍. എങ്ങോട്ട് പോകണമെന്ന് തോന്നിയാലും അപ്പോള്‍ എന്താണോ വേഷം അതുമായി ഇറങ്ങിത്തിരിക്കും. ആ വേഗം മരണത്തിലും ഉണ്ടായി.

ജോണിന്റെ മരണം പോലെ മറ്റൊരാളുടെ മരണവും എന്നില്‍ ഇത്രമേല്‍ ആഘാതം ഉണ്ടാക്കിയിട്ടില്ല. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ മരണം വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. കാരണം ജോണ്‍ എനിക്കൊരു റോള്‍ മോഡലൊന്നും ആയിരുന്നില്ല. പക്ഷേ എന്റെ ചങ്ങാതിയും ഗുരുവും എല്ലാമായിരുന്നു. അതുകൊണ്ടാകാം ചില നട്ടുച്ച നേരത്തും സന്ധ്യാസമയത്തും എന്നോട് സംസാരിക്കാനും കലഹിക്കാനും ജോണ്‍ ആടിയുലഞ്ഞു വരാറുണ്ട്.

1986 ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ എന്ന സിനിമയിലൂടെയാണ് ജോയ് മാത്യൂ നായകനായി അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാമായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. ഇതിനിടയില്‍ ഷട്ടര്‍ എന്ന സിനിമ സംവിധാനം ചെയ്ത് ആ രംഗത്തും ചുവടുറപ്പിച്ചു.

സരിത ആന്‍ തോമസാണ് ജോയ് മാത്യൂവിന്റെ ഭാര്യ. ദുബായിലെ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ സെയില്‍സ് ഹെഡ് ആയിരുന്ന സരിത വിവാഹത്തോട് കൂടിയാണ് ജോലി ഉപേക്ഷിക്കുന്നത്. പിന്നീട് മക്കളുടെ കാര്യം നോക്കി ജീവിക്കുകയായിരുന്നു.

More from Filmibeat

Read more about: joy mathew
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X