പ്രതിഫലം ഇല്ലാതെ മമ്മൂക്ക അഭിനയിച്ച സിനിമ,മെഗാസ്റ്റാര്‍ തന്നെ കുറിച്ച് പറഞ്ഞ കാര്യം വെളിപ്പെടുത്തി ജോയ് മാത്യൂ

By Midhun Raj

മമ്മൂട്ടി-ജോയ് മാത്യൂ കൂട്ടുകെട്ടില്‍ 2018ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു അങ്കിള്‍. ഷട്ടര്‍ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ജോയ് മാത്യൂ തിരക്കഥ എഴുതിയ സിനിമയാണിത്. കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായി മമ്മൂക്ക അഭിനയിച്ച ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യൂ, മുത്തുമണി, സുരേഷ് കൃഷ്ണ, കെപിഎസി ലളിത, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Recommended Video

എനിക്ക് ചാന്‍സില്ലേയെന്ന് മമ്മൂക്ക, കാശില്ലെന്ന് ജോയ് മാത്യു പക്ഷേ | FilmiBeat Malayalam

അങ്കിള്‍ സിനിമയിലേക്ക് മമ്മൂക്ക എത്തിയതിനെ കുറിച്ച് കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യൂ മനസുതുറന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അങ്കിളിന്റെ തിരക്കഥ മമ്മൂക്ക കേള്‍ക്കുന്നതെന്ന് ജോയ് മാത്യൂ പറയുന്നു. ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയ ചര്‍ച്ചകളാണ് ആദ്യം വരിക.

ഞാന്‍ ഇടയ്ക്കിടെ വിമര്‍ശിക്കുവല്ലോ

ഞാന്‍ ഇടയ്ക്കിടെ വിമര്‍ശിക്കുവല്ലോ സര്‍ക്കാരിനെയെല്ലാം, അപ്പോ മമ്മൂക്ക അത് ഡിഫെന്‍ഡ് ചെയ്യും. അപ്പോ കുറെ കാര്യങ്ങള് അനുവദിച്ചുകൊടുക്കും. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ വേറെ കുറെ കാര്യങ്ങള് സംസാരിക്കും. പുസ്തകങ്ങളെ പറ്റിയും സിനിമകളെ പറ്റിയുമൊക്കെ സംസാരിക്കും. ഭക്ഷണത്തെ പറ്റി. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല കോമ്പോയാണുളളത്. പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്യും. അതാണ് സത്യം, ശരിക്കും അങ്ങനെയാണ് വേണ്ടത്.

എപ്പോഴും കാണുമ്പോ

എപ്പോഴും കാണുമ്പോ നമസ്‌കാരം ആ രീതിയൊന്നും ഞങ്ങള്‍ക്കില്ല. അന്ന് ഈ സിനിമയില് മമ്മൂക്കയെ ആയിരുന്നില്ല ഞങ്ങള്‍ ആലോചിച്ചത്. ഞാന്‍ പുത്തന്‍പണത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ രഞ്ജിത്താണ് മമ്മൂക്കയുടെ അടുത്ത് പറയുന്നത്, ഇവന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട് വേറെ ആര്‍ക്കോ വേണ്ടിയെന്ന്. അപ്പോ അദ്ദേഹം ചോദിച്ചു എന്താടോ നമുക്കൊന്നും ചാന്‍സൊന്നും ഇല്ലെ.

അപ്പോ ഞാന്‍ പറഞ്ഞും

അപ്പോ ഞാന്‍ പറഞ്ഞു നിങ്ങളെയൊന്നും കൊണ്ടുവരാനുളള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ലെന്ന്. ഇതൊരു ചെറിയ സിനിമയാണ്. അപ്പോ അദ്ദേഹം പറഞ്ഞു കഥ കേള്‍ക്കട്ടെ. ഞാന്‍ എഴുതുന്നതൊക്കെ വായിക്കുന്ന ആളാണ് കക്ഷി. കവിതയൊക്കെ വായിക്കുകയാണെങ്കില്‍ അപ്പോ തന്നെ വിളിച്ച് അഭിപ്രായം പറയും. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് കഥ പറഞ്ഞു.

അപ്പോ സുരേഷ് കൃഷ്ണയും

അപ്പോ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നു. കഥ കേട്ട് രഞ്ജിത്തിനോട് മമ്മൂക്ക പറഞ്ഞു. അവനോട് പറഞ്ഞേക്ക് ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന്. അപ്പോ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക, നമുക്ക് നിങ്ങളെ വേണ്ട. കാരണം പൈസയില്ലാ എന്ന്, അപ്പോ പറഞ്ഞു നിന്നോട് ഞാന്‍ പൈസ ചോദിച്ചിട്ടില്ലലോ.

അങ്ങനെ അഡ്വാന്‍സ്

അങ്ങനെ ഞങ്ങള് അഡ്വാന്‍സുമായി ലൊക്കേഷനില് പോയി. എന്റെ ഭാര്യ ആയിരുന്നു അതിന്‌റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അവളുടെ അടുത്താണ് കുറച്ച് പൈസയുളളത്. അപ്പോ അവളോട് കൊടുക്കാന്‍ പറഞ്ഞപ്പോ മമ്മൂക്ക പറഞ്ഞു. ഇയാള് ഒരു തിരക്കഥ എഴുതി കുറെ നാളായി നടക്കുന്നു. ഇയാള്‍ക്ക് എന്തെങ്കിലും കൊടുക്കെന്ന്, എനിക്ക് പൈസയൊന്നും വേണ്ടാന്ന് പറഞ്ഞു.

അപ്പോ അങ്ങനെയുളള ഒരു റിലേഷനാണ്

അപ്പോ ഞങ്ങള്‍ തമ്മില്‍ അങ്ങനെയുളള ഒരു റിലേഷനാണ്. ആ ക്യാരക്ടറിന്റെ ഒരു പ്രത്യേകതയാണ് മമ്മൂക്കയെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്. ഞാന്‍ പറഞ്ഞു നിങ്ങള് ഇത് ചെയ്താല്‍ ആളുകള്‍ വിശ്വസിക്കൂല. കാരണം മമ്മൂട്ടി എന്നൊരു ഇമേജ് ഒരു മോറല്‍ അംബാസിഡര്‍ ആണ് കേരളത്തിലെ. ഇപ്പോ എന്റെ മകളെ മമ്മൂട്ടിയുടെ കൂടെ കാറില്‍ ദുരയാത്രയ്ക്ക് വിടാന്‍ എനിക്ക് ധൈര്യാ. ആ ക്യാരക്ടറില് ഈ മനുഷ്യന്‍ കുറച്ച് ഡാര്‍ക്ക് ആയി സിനിമയില്‍ അഭിനയിക്കുക എന്നത്, അംഗീകരിക്കാന്‍ കുറച്ച് പ്രയാസമാണ്. പക്ഷേ മമ്മൂക്ക പറഞ്ഞു, കാരണം അദ്ദേഹം ഒരു നടനാണ്, ഈ ക്യാരക്ടറ് ഞാന്‍ ചെയ്യാം എന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X