പിണറായി വിജയന്റെ അടുത്ത ആളാണ് മമ്മൂട്ടി; അദ്ദേഹത്തെ കുറിച്ച് എന്തേലും പറയുന്നത് ഇഷ്ടപ്പെടില്ലെന്ന് ജോയി മാത്യൂ
ജോയ് മാത്യൂ തിരക്കഥ ഒരുക്കിയ മമ്മൂട്ടി ചിത്രം അങ്കിള്‍ പ്രേക്ഷക പ്രശംസ നേടിയ സിനിമകളിലൊന്നായിരുന്നു. നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി കൈയടിയും വാങ്ങി. ഇപ്പോഴിതാ സിനിമയുടെ പിന്നാമ്പുറത്ത് ഉണ്ടായ ചില രസകരമായ കഥ വെളിപ്പെടുത്തുകയാണ് ജോയി മാത്യൂ. സിനിമയിലെ ഒരു രംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറയുന്നുണ്ട്.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
ഈ രംഗം ഒഴിവാക്കാൻ മമ്മൂട്ടി സമ്മതിച്ചിരുന്നില്ല. പിണറായി വിജയനുമായി അടുത്ത കൂട്ടുകെട്ടാണ് മെഗാസ്റ്റാറിനുള്ളത്. അദ്ദേഹത്തെ കുറിച്ച് എന്തേലും പറയുന്നത് പോലും മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്നും മമ്മൂട്ടിയുടെ രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയി മാത്യൂ വ്യക്തമാക്കുന്നു.

'മമ്മൂട്ടി പഠിക്കുമ്പോള്‍ തന്നെ എസ്എഫ്‌ഐ കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. ബേസിക്കലി അദ്ദേഹം നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹവും തമ്മില്‍ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങള്‍ തമ്മില്‍ സ്‌നേഹസംഭാഷണം വളരെ കുറവാണ്. മമ്മൂട്ടിയുടെ സെറ്റില്‍ ഞാന്‍ പോയാല്‍ നിങ്ങള്‍ക്കൊന്ന് അടങ്ങി ഇരുന്നൂടേ. നിങ്ങള്‍ വെറുതേ സിപിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന് ചോദക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ് അദ്ദേഹം. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നത് മൂപ്പര്‍ക്ക് ഇഷ്ടമല്ലെന്നും ജോയ് മാത്യൂ പറയുന്നു. ഇത് മാത്രമല്ല മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച അങ്കിള്‍ എന്ന സിനിമയിലെ ചില സീനുകളെ കുറിച്ചും ജോയ് മാത്യൂ സൂചിപ്പിച്ചിരുന്നു. 'ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍.

സിനിമയുടെ കഥയില്‍ സദാചാരത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ തടഞ്ഞു വെക്കുന്ന രംഗത്തില്‍ ആ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, 'വേണ്ടി വന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്' സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടു പിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്'. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചു എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല.
Recommended Video

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. കഠിനമായി സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം എന്നെ വിളിച്ചിരുന്നു. അതേ സമയം മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. പക്ഷെ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കുന്ന ഒരാളാണ്. മാത്രമല്ല വളരെ കൂളായ വ്യക്തിയാണ് മോഹന്‍ലാലെന്നും ജോയ് മാത്യു പറയുന്നു.


Click it and Unblock the Notifications











