'മോഹൻലാലിന് എതിരെ മത്സരിക്കാനായിരുന്നു പ്ലാൻ, മത്സരിക്കാൻ ചെന്നാൽ അ​ദ്ദേഹം പിന്മാറും, നീ എടുത്തോയെന്ന് പറയും'

അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാളത്തിൽ പ്രശസ്തനാണ് ജോയ് മാത്യു. സ്വർ​ഗത്തിലെ കട്ടുറുമ്പാണ് ഏറ്റവും പുതിയതായി റിലീസിന് ഒരുങ്ങുന്ന ജോയ് മാത്യുവിന്റെ സിനിമ. ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്ത് എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് ജോയ് മാത്യു വെളിപ്പെടുത്തി.

എന്നാൽ മത്സരിക്കാൻ ചെന്നാൽ എതിർ സ്ഥാനാർത്ഥിയായ മോ​ഹ​ൻലാൽ പിന്മാറുമെന്ന് അറിയാമെന്നാണ് ജോയ് മാത്യു പറയുന്നത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മത്സരിക്കുക എന്നതാണ് ലക്ഷ്യം ജയത്തിനേയും തോൽവിയേയും കുറിച്ച് ആലോചിക്കുന്നില്ല. ഫൈറ്റ് ചെയ്യുക അത്ര മാത്രം. സുരേഷ് ​ഗോപി മൂന്ന് പ്രാവശ്യം ഇലക്ഷന് നിന്നിട്ടല്ലേ ജയിച്ചത്.

Joy Mathew  mohanlal

അതുപോലെ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു രണ്ട് ടേമിൽ ഞാൻ. അന്ന് കടുത്ത മത്സരമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് തോറ്റത് അല്ലാതെ ആപ്പ ഊപ്പയോടൊന്നുമല്ല. നമ്മൾ മത്സരിക്കേണ്ടത് അത്തരം ആളുകളോടാവണം. കാരണം അവരോട് മത്സരിച്ച് തോറ്റാലും നല്ലതാണ്. അതുപോലെ അമ്മയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങളാകാൻ മത്സരിക്കുന്നവരെല്ലാം ശക്തന്മാരാണ്.

അതുകൊണ്ട് ഞാൻ തോറ്റാലും കുഴപ്പമില്ല. ഞാൻ ശരിക്കും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് വിചാരിച്ചിരുന്നത്. എതിർവശതത്ത് മോഹൻലാലാണ്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടെ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ അ​ദ്ദേഹം. പക്ഷെ നമ്മൾ മത്സരിക്കാൻ നിന്നാൽ മോഹൻലാൽ പിന്മാറും. നീ എടുത്തോ മോനെയെന്ന് പറയും. ഞാനില്ല ഈ പരിപാടിക്കെന്ന് പറയും.

അദ്ദേഹത്തെ നമ്മൾ പിടിച്ച് ഏൽപ്പിച്ചിരിക്കുന്നതാണ് പ്രസിഡന്റ് സ്ഥാനം. വേറൊരാളില്ല അതുകൊണ്ട്. ആരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അപ്പോൾ മൂപ്പര് ഈ കസേര വിട്ടുപോകും. രക്ഷയില്ലാത്തതുകൊണ്ട് ഇരിക്കുകയാണ് അ​ദ്ദേഹം. ആരെങ്കിലും ഒരാൾ ആ സ്ഥാനത്തേക്ക് വന്നിട്ട് കാര്യമില്ല. എല്ലാവർക്കും സമ്മതനാവണം.

അയാൾ പറയുന്നതിന് സ്വീകാര്യത വേണം. ആ പദവിയിൽ ഇരിക്കുന്നയാൾ ഡിസിഷൻ മേക്കറായിരിക്കണം. ആ ക്വാളിറ്റിയെല്ലാം ഉള്ളയാളാണ് മോഹൻലാൽ. അതുകൊണ്ടാണ് എക്സിക്യൂട്ട് മെമ്പറായി അദ്ദേഹത്തെ നേർവഴിക്ക് നയിക്കാമെന്ന് തീരുമാനിച്ചത് എന്നാണ് ജോയ് മാത്യു പറഞ്ഞത്.

അതേസമയം വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

Joy Mathew  mohanlal

മറ്റ് സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്.

ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. 25 വർഷത്തിനുശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.

മണിയൻപിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻ പോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.

More from Filmibeat

Read more about: joy mathew mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X