തുടര്‍പരാജയങ്ങളില്‍ നിന്നും മമ്മൂട്ടിയെ രക്ഷിച്ചത് ആ സിനിമ, ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായ ചിത്രങ്ങളില്‍ ഒന്നാണ് ന്യൂഡല്‍ഹി. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 1987ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ ഇന്നും മമ്മൂട്ടി ആരാധകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. തുടര്‍ച്ചയായ പരാജയചിത്രങ്ങള്‍ക്ക് ശേഷം മമ്മൂക്കയ്ക്ക് ലഭിച്ച വിജയസിനിമ കൂടിയായിരുന്നു ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് ജോഷി ന്യൂഡല്‍ഹി അണിയിച്ചൊരുക്കിയത്.

മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജന്‍, ഉര്‍വ്വശി, ദേവന്‍, വിജയരാഘവന്‍, മോഹന്‍ ജോസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ന്യൂഡല്‍ഹി. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ്, ജി ത്യാഗരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നിര്‍മ്മാതാവ് ജോയ് തോമസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മമ്മൂട്ടി ന്യൂഡല്‍ഹിക്ക് വേണ്ടി

മമ്മൂട്ടി ന്യൂഡല്‍ഹിക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിരുന്നുവെന്ന് നിര്‍മ്മാതാവ് പറയുന്നു,. അന്ന് കാലിന് വേദനയുളള സമയത്താണ് അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ കഷ്ടപ്പാടിന്റെ ഫലമെല്ലാം സിനിമയുടെ വിജയത്തിലൂടെ കിട്ടി. വളരെ നല്ല സഹകരണമായിരുന്നു അദ്ദേഹത്തിന്. അന്നൊക്കെ ചിത്രീകരണത്തിനിടെ ഡൗണ്‍ ടു എര്‍ത്ത് പേഴ്‌സണായിരുന്നു മമ്മൂട്ടി.

അന്ന് എല്ലാവരുടെയും

അന്ന് എല്ലാവരുടെയും സഹകരണം കൊണ്ടാണ് അത്തരമൊരു ചിത്രം ഒത്തുവന്നത്. നിര്‍മ്മാതാവ് പറയുന്നു. ന്യൂഡല്‍ഹിയിലുണ്ടായിരുന്ന നിരവധി പേരുടെ പിന്തുണ കൊണ്ടാണ് സിനിമ അവിടെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും നിര്‍മ്മാതാവ് പറഞ്ഞു. ചിത്രീകരണം ആരംഭിച്ച ശേഷമാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ന്യൂഡല്‍ഹിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിതെന്നും നിര്‍മ്മാതാവ് പറഞ്ഞു. സ്‌ക്രിപ്റ്റില്‍ എഴുതിയ ചില സീനുകള്‍ ന്യൂഡല്‍ഹിയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാറ്റിയെഴുതേണ്ടി വന്നിരുന്നു.

എന്നാല്‍ അതെല്ലാം

എന്നാല്‍ അതെല്ലാം സിനിമയില്‍ നന്നായി വരികയും ചെയ്തു, ജോയ് തോമസ് അഭിമുഖത്തില്‍ പറഞ്ഞു. ന്യൂഡല്‍ഹിക്ക് പുറമെ മലയാളത്തില്‍ നിരവധി വിജയ സിനിമകള്‍ എടുത്ത പ്രൊഡക്ഷന്‍ ബാനറാണ് ജൂബിലി പ്രൊഡക്ഷന്‍സ്. നിര്‍മ്മാണത്തിന് പുറമെ മലയാളത്തില്‍ വിതരണരംഗത്തും സജീവമായിരുന്നു ഈ ബാനര്‍. അതേസമയം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടിവി ചാനലുകളില്‍
വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ന്യൂഡല്‍ഹിക്ക് ലഭിക്കാറുളളത്.

Recommended Video

32 വര്‍ഷം മുന്നേ മമ്മൂക്കയെ രക്ഷിച്ച ആ കഥ | Old Movie Review | filmibeat Malayalam
മമ്മൂക്കയുടെ

മമ്മൂക്കയുടെ ജികെ നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിക്ക് പുറമെ സംവിധായകന്‍ ജോഷിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ന്യൂഡല്‍ഹി പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. റീമേക്ക് ചിത്രങ്ങളിലെല്ലാം തങ്ങളുടെ കഥാപാത്രങ്ങളായി ഉര്‍വ്വശി, സുമലത തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. തെലുങ്കില്‍ കൃഷ്ണംരാജുവും ഹിന്ദിയില്‍ ജിതേന്ദ്രയും കന്നഡത്തില്‍ അംബരീഷുമാണ് ന്യൂഡല്‍ഹി റീമേക്കില്‍ നായകന്മാരായത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X