For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തുളളിക്കളിക്കണ കുഞ്ഞിപ്പുഴു' പാട്ടിന്റെ ഉപജ്ഞാതാവ് ഇതാ, പരിചയപ്പെടുത്തി ജൂഡ് ആന്തണി ജോസഫ്

  |

  ജൂഡ് ആന്തണി ജോസഫിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സാറാസ് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന ബെന്നും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. ഓം ശാന്തി ഓശാന, മുത്തശ്ശിഗദ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ജൂഡ് ആന്തണി പുതിയ ചിത്രം എടുത്തത്. സണ്ണി വെയ്‌നും അന്ന ബെന്നിനും ഒപ്പം സിനിമയില്‍ അഭിനയിച്ച മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

  അതീവ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് നടി. ചിത്രങ്ങള്‍ കാണാം

  സാറാസില്‍ സണ്ണി വെയ്‌റെ 'തുളളിക്കളിക്കണ കുഞ്ഞിപ്പുഴു' പാട്ട് രസകരമായിരുന്നു. വൈറല്‍ ഡാന്‍സ് വീഡിയോയിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാലാണ് സണ്ണിച്ചനൊപ്പം ഈ സീനിലുളളത്. സണ്ണി വെയ്നോട് കുഞ്ഞിപ്പുഴു പാട്ട് പാടാന്‍ വൃദ്ധി പറയുന്നതും പിന്നാലെ കുട്ടിതാരം 'നിര്‍ത്തെടാ' എന്ന് പറയുന്നതുമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. അതേസമയം സാറാസിലെ ഈ പാട്ടിന്‌റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.

  സാറാസിലെ കലാസംവിധായകനെ പരിചയപ്പെടുത്തിയുളള പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കുഞ്ഞിപ്പുഴുവിന്‌റെ ഉപജ്ഞാതാവിനെ കുറിച്ച് ജൂഡ് പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്: ഇത് മണിചേട്ടന്‍(പേര് മോഹന്‍ ദാസ്). ശരിക്കും എന്റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല.

  ലൂസിഫര്‍, മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറാസ് ചെയ്തതും.
  നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ദി ഗ്രേറ്റ് ആര്‍ട്ട് ഡയറക്ടര്‍ ഓഫ് സാറാസ്‌. സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്.

  മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞ്ജാതാവ്. ലൊക്കേഷന്‍ ഹണ്ടിനിടെ മണി ചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. 'അവന്റെയൊരു കുഞ്ഞിപ്പുഴു', ജൂഡ് ആന്തണി ജോസഫ് കുറിച്ചു.

  Recommended Video

  സാറാസ് എന്ന സിനിമക്കെതിരെ ഹരീഷ് പേരടി..എന്ത് സിനിമയാ ഉണ്ടാകുന്നെ

  ജൂലായ് അഞ്ചിനാണ് സാറാസ് ആമസോണില്‍ റിലീസ് ചെയ്തത്. കോവിഡ് സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് സാറാസ്. തിരക്കഥാകൃത്തും അന്ന ബെന്നിന്‌റെ പിതാവുമായ ബെന്നി പി നായരമ്പലം സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം സിദ്ധിഖ്, മല്ലിക സുകുമാരന്‍, ധന്യ വര്‍മ്മ, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, വിജയകുമാര്‍, സിജു വില്‍സണ്‍, ശ്രിന്ദ, അജു വര്‍ഗീസ്, ജിബു ജേക്കബ്, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സാറാസിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

  Read more about: anna ben sunny wayne
  English summary
  jude anthany joseph's latest post about sara's movie kunjippuzhu song writer goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X