എനിക്കിങ്ങനെയൊരു അസിസ്റ്റന്റ് ഇല്ലെന്ന് ജൂഡ്!! വ്യാജനെ കയ്യോടെ പിടിച്ച് നടി അപർണ ബാലമുരളി

സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ മോശാനുഭവങ്ങൾ നേരിടേണ്ടി വരുന്നത് താരങ്ങൾക്കാണ്. പ്രത്യേകിച്ച് നടിമാർക്ക്,. അവരുടെ ചിത്രങ്ങൾ മുതൽ പഴയ പോസ്റ്റുകൾ വരെ ചിലർ കുത്തിപ്പെക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുളള വ്യാജ സന്ദേശങ്ങള്ഡ താരങ്ങളെ തേടി എത്താറുണ്ട്. ഇവയിൽ പലതും ട്രാപ്പിലാക്കുന്ന തരത്തിലുള്ളതാണ്. വ്യാജ ഫേസ്ബുക്ക് ജി-മെയിൽ അക്കൗണ്ടുകളിലൂടെയാണ് ഇവർ താരങ്ങളെ കൂടുതലായും സമീപിക്കാറുളളത്.

ഇപ്പോഴിത സംവിധായകൻ ജൂഡ്ആന്റണിയുടെ അസിസ്റ്റന്റ് എന്ന പേരിൽ നടി അപർണ്ണ ബാലമുരളിയ്ക്ക് ഒരു വിരുതൻ വ്യാജ മെയിൽ സന്ദേശമയച്ചിരിക്കുകയാണ്. ഇത് നടി കയ്യോടെ കണ്ടു പിടിക്കുകയും ചെയ്തിട്ടുണ്ട്. നടിയുടേയും ഇയാളുടേയും സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ട് ഉൾപ്പെടെ പുറത്തു വിട്ട് സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

 എനിയ്ക്ക് സംവിധാന സഹായി  ഇല്ല

എനിയ്ക്ക് സംവിധാന സഹായി ഇല്ല

എന്റെ അസിസ്റ്റന്റ് എന്ന് തെറ്റിധരിപ്പിച്ച് സിനിമ മേഖലയിലെ പ്രമുഖർക്ക് വ്യാജ ഈ- മെയിലുകൾ അയക്കുന്ന ഒരു കള്ളൻ ഇറങ്ങിയിട്ടുണ്ട്. തനിയ്ക്ക് ഇങ്ങനെയാരു സംവിധാന സഹായി ഇല്ല. ഇത്തരത്തിലുളള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ തന്നെ നേരിട്ട് അറിയിക്കണമെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അപർണ്ണയും ഇയാളുമായിട്ടുള്ള സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടും ഇതിനോടൊപ്പം ജൂഡ് പങ്കുവെച്ചിട്ടുണ്ട്.

  വ്യാജ സന്ദേശത്തിന് പിന്നിൽ ബാബു ജോസഫ്

വ്യാജ സന്ദേശത്തിന് പിന്നിൽ ബാബു ജോസഫ്

ബാബു ജോസഫ് എന്ന ആളുടെ പേരിലുളള അക്കൗണ്ടിൽ നിന്നാണ് നടിയ്ക്ക് സന്ദേശം എത്തിയിരിക്കുന്നത്. താൻ സംവിധായകൻ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ആണെന്നും അദ്ദേഹം പുതിയൊരു ചിത്രം ചെയ്യാനുളള പ്ലാനിങ്ങിലാണെന്നും മെയിലിൽ പറയുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു കഥാപാത്രമാകാൻ അപർണ്ണ അനുയോജ്യയാണ്. ചിത്രത്തിനായി താങ്കളെ ബന്ധപ്പെടാനുളള കോൺടാക് നമ്പറിനായി അമ്മയിൽ അന്വേഷിച്ചിരുന്നു. എന്നാൽ സംഘടനയിൽ താരം അംഗമല്ലെന്നുളള മറുപടിയാണ് അപ്പോൾ ലഭിച്ചത്. ഫോൺ നമ്പർ മെയിൽ ചെയ്യണമെന്നും ഡേറ്റിനെ കുറിച്ചും മറ്റും സംസാരിക്കേണ്ടതുണ്ടെന്നും ഇയാൾ അയച്ച മെയിലിൽ പറയുന്നു.

 കള്ളി പൊളിച്ച് അപർണ്ണ

കള്ളി പൊളിച്ച് അപർണ്ണ

ഇയാളുടെ വ്യാജ സന്ദേശത്തിന് അപർണ്ണ മറുപടി നൽകി. തന്റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിലുണ്ടെന്നും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങിക്കോളൂ എന്നായിരുന്നു താരം ഇയാൾക്ക് നൽകിയ മറുപടി. സംഭവത്തിൽ അപാകത തോന്നിയപ്പോൾ സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടുകൾ നടി ജൂഡിന് കൈമാറുകയായിരുന്നു. തുടർന്ന് ഈ സഭവം ജൂഡ് പുറം ലോകത്തെ അറിയിക്കുകയായിരുന്നു.

 മലയാളത്തിലെ പ്രമുഖ താരം‌‌‌

മലയാളത്തിലെ പ്രമുഖ താരം‌‌‌

വളരെ പെട്ടെന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് അപർണ്ണ ബാലമുരളി. ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ അപർണ്ണയ്ക്ക് കഴിഞ്ഞിരുന്നു. ഒരു സെക്കൻഡ് ക്ലാസ് യാത്രയിലൂടെ ചെറിയ വേഷത്തിൽ വെളളിത്തിരയിൽ എത്തുകയും പിന്നീട് മലയാഴത്തിലെ മുൻനിരനായികയായി മാറുകയായിരുന്നു അപർണ്ണ. മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം തിളങ്ങാൻ അപർണ്ണയ്ക്ക് കഴിഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X